Image

ഫൊക്കാന വിമന്‍സ്‌ ഫോറം ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പൂക്കള മത്സരം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2015
ഫൊക്കാന വിമന്‍സ്‌ ഫോറം ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പൂക്കള മത്സരം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ പത്താംതീയതി ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ന്യൂയോര്‍ക്കിലുള്ള ബ്രാഡോക്‌ അവന്യൂവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ നടത്തിയ പൂക്കളം മത്സരം വര്‍ണ്ണാഭമായി. വിവിധ വര്‍ണ്ണങ്ങളാലും സുഗന്ധസുരഭില സുന്ദര പൂക്കള്‍കൊണ്ട്‌ നിര്‍മ്മിതമായ പൂക്കളങ്ങള്‍ കണ്ണിനും മനസ്സിനും കുളിര്‍മയും ആനന്ദവും പകര്‍ന്നു.

ഏഴോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം കാണികള്‍ക്ക്‌ നയനാനന്ദകരമായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കി. കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

ഒന്നാംസ്ഥാനം നസീം ബീന- ഡില്‍ഷാദ്‌ ബഷിം, രണ്ടാം സ്ഥാനം: നിഫ്‌റ്റി കേഹേ, മൂന്നാംസ്ഥാനം മഞ്‌ജു സുരേഷ്‌.

വിമന്‍സ്‌ ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്‌, ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റ്‌ ശോശാമ്മ ആന്‍ഡ്രൂസ്‌, സെക്രട്ടറി ജെസ്സി ജോഷി, ട്രഷറര്‍ ബാല കെയാര്‍കെ എന്നിവര്‍ പൂക്കള മത്സരത്തിന്‌ നേതൃത്വം നല്‍കി. സമ്മാനങ്ങള്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍, ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ മാധവന്‍ നായര്‍ എന്നിവര്‍ വിതരണം ചെയ്‌തു.

ലില്ലിക്കുട്ടി ഇല്ലിക്കല്‍, സരോജ വര്‍ഗീസ്‌, രാജേശ്വരി രാജഗോപാല്‍, വര്‍ഗീസ്‌ ചുങ്കത്തില്‍ എന്നിവര്‍ അടങ്ങിയ പാനലായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റ്‌ ശോശാമ്മ വര്‍ഗീസ്‌ സ്വാഗതം പറഞ്ഞു. നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, കേരളാ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വര്‍ഗീസ്‌ ചുങ്കത്തില്‍, എഴുത്തുകാരി എന്‍.പി. ഷീല, ഫൊക്കാന കമ്മിറ്റി മെമ്പര്‍ മാധവന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടഷറര്‍ ബാല കെയാര്‍കെ നന്ദി പ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങള്‍ പാകംചെയ്‌ത സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ഫൊക്കാന വിമന്‍സ്‌ ഫോറം ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പൂക്കള മത്സരം വര്‍ണ്ണാഭമായിഫൊക്കാന വിമന്‍സ്‌ ഫോറം ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പൂക്കള മത്സരം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക