Image

ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു

പി.പി.ചെറിയാന്‍ Published on 27 October, 2015
 ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു
ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ ഫോറസ്റ്റ് വുഡ് സബ്ഡിവിഷനില്‍ ഇന്ന് രാവിലെ ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കു പറ്റിയതായി ഹാരിസ് കൗണ്ടി ഷെറിഫ് ബാര്‍ജന്റ് സെഡറിക് കോളിയര്‍(CEDERIK COLLIGE) പറഞ്ഞു.

രാവിലെ കുട്ടികള്‍ സ്‌ക്കൂള്‍ ബസ്സില്‍ പോകുന്നതിന് വീട്ടില്‍ നിന്നും യാത്രപുറപ്പെട്ട ഉടനെയാണ് ഒരുപറ്റം തെരുവു നായ്ക്കള്‍ അക്രമണം നടത്തിയത്. കുട്ടികളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തില്‍ അന്റോണിയൊ എന്നയാളെ പട്ടികള്‍ കൈകളിലും, കാലുകളിലും കടിച്ചു പരിക്കേല്‍പിച്ചു. തുടര്‍ന്ന് ഓടിപ്പോയ നായ്ക്കള്‍ ഒരു സ്ത്രീയേയും, മറ്റൊരു പുരുഷനേയും പരിക്കേല്പിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന് പോലീസും, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഒരു പട്ടിയെ വെടിവെച്ചിടുകയും, മറ്റൊന്നിനെ മയക്കുവെടിവെച്ചു പിടിക്കുകയും ചെയ്തു. മൂന്നാമതൊന്ന് ഓടിരക്ഷപ്പെട്ടു. ഇതിനെ പിടികൂടാനായില്ല.

മൂന്ന് പട്ടികളും വളരെ അക്രമകാരികളാണെന്നും, സൂക്ഷിക്കണമെന്നും പോലീസ് സമീപവാസികള്‍ക്ക് മുന്നറിയിപ്പു നല്‍കി.

പട്ടിയെ വളര്‍ത്തുന്നവര്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ കര്‍ശനമാണെങ്കിലും, പല സ്ഥലങ്ങളിലും തെരുവുകളില്‍ പട്ടികള്‍ അലഞ്ഞു നടക്കുന്നതും, ചിലപ്പോള്‍ അക്രമിക്കുന്നതും സാധാരണയാണ്.

 ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു
Join WhatsApp News
Observer 2015-10-27 10:37:48
This is funny only. Very rearely these street dog problem is happening in USA, because there are strict rules here in USA. So do not try to compare this problem with Kerala street dog problem. Problem of Kerala patty and patty kadi problem is like hell. US pattikadi is only once in year. In Kerala pattikadi is an every day affair. I wonder the photos shown above are not US patties. It seems those photos are taken in Kerala and it appears like Kerala Patties (Dogs). Kerala is dogs on country. Please write about street cows wandering around and doing dudoo around even in front of Indian parliment, but prime minister modi is about checking cow meat/beef meat even in Kerala house, new Delhi. What a pity?> strret dogs and street cows in India, Do not worry about too much of US street dogs. They are very rare. Any way thank you reporter and publisher,
നാരദർ 2015-10-27 12:09:25
അമേരിക്കക്കാരോടും പ്രത്യേകിച്ചു മലയാളികളോടും രണ്ജനി ഹരിടാസിൻ കടുത്ത പകയാനുള്ളത്.  കേരളത്തില്ലുള്ള പട്ടികളെ അവർ മനപൂർവ്വം ഇവിടെ കൊണ്ടുവന്നു ചാടിച്ചതായിരിക്കണം 
ശകുനി 2015-10-28 06:09:26
രന്ജനി ഹരിദാസ് കൊണ്ട് ഇറക്കി വിട്ടാതാണോ?  ഈ പടത്തിൽ എങ്ങാനും ഉണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക