Image

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം ഗുരുതരമെന്ന് കമ്മീഷന്‍

Published on 17 January, 2012
വിളപ്പില്‍ശാല മാലിന്യപ്രശ്‌നം ഗുരുതരമെന്ന് കമ്മീഷന്‍
കൊച്ചി: തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാലിന്യപ്രശ്‌നം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. മാലിന്യ പ്ലാന്റിനകത്തെ സജ്ജീകരണങ്ങളുടെ അപാകതയും മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണമായിട്ടുണ്ടെന്നും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്റെ 80 പേജുള്ള റിപ്പോര്‍ട്ടിന് പുറമേ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്ലാന്റിലെ മാലിന്യ ചോര്‍ച്ച മൂലം കരമനയാര്‍ ഉള്‍പ്പെടെ സമീപത്തെ ജലസ്രോതസ്സുകളെല്ലാം മലിനമായിട്ടുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഞ്ച് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗരസഭയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക