Image

സുകുമാരന്‍ നായരുടെ നിലപാട് വ്യക്തി താല്‍പര്യമാണെന്ന് യോഗക്ഷേമ സഭ

Published on 25 October, 2015
സുകുമാരന്‍ നായരുടെ നിലപാട് വ്യക്തി താല്‍പര്യമാണെന്ന്  യോഗക്ഷേമ സഭ

തിരുവല്ല: വിശാല ഹിന്ദു ഐക്യത്തിനെതിരായ എന്‍.എസ്.എസ് നിലപാടിനെതിരെ യോഗക്ഷേമ സഭ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് വ്യക്തി താല്‍പര്യമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. ഹിന്ദു ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് സംവരണ ചര്‍ച്ചകളെന്നും അദ്ദേഹം ആരോപിച്ചു.

സംവരണം അര്‍ഹിക്കുന്നവരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം. മൂന്നാം മുന്നണിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. എന്ത് എതിര്‍പ്പുണ്ടായാലും മൂന്നാം മുന്നണി യാഥാര്‍ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 500 സ്ഥലത്ത് യോഗക്ഷേമ സഭക്ക് സ്ഥാനാര്‍ഥികളുണ്ടെന്നും  ഭട്ടതിരി പറഞ്ഞു.

Join WhatsApp News
koran kumpil 2015-10-25 05:10:28
നമ്പൂതിരിക്കു വിശാല ഹിന്ദു സഖ്യം വേണം. കാരണം അവര്‍ക്കൊന്നും നഷ്ടപ്പെടില്ല. പക്ഷെ നായര്‍ക്കു വേണ്ട. വിശാല ഹിന്ദു ആയാല്‍ പിന്നെ നായര്‍ എന്ന അസ്ഥിത്വം ഇല്ലാതാകും. സുകുമാരന്‍ നായര്‍ ആരാ കക്ഷി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക