Image

സുദര്‍ശന കുറുപ്പ്‌ ഡി.എം.എ പ്രസിഡന്റ്‌, ആകാശ്‌ ഏബ്രഹാം സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 17 January, 2012
സുദര്‍ശന കുറുപ്പ്‌ ഡി.എം.എ പ്രസിഡന്റ്‌, ആകാശ്‌ ഏബ്രഹാം സെക്രട്ടറി
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന വാര്‍ഷിക പൊതുയോഗം 2012-ലേക്കുള്ള ഭാരവാഹികളെ ഐകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ഗിരീഷ്‌ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഡയസ്‌ തോമസ്‌ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സൈജന്‍ ജോസഫ്‌ വരവ്‌ ചിലവ്‌ കണക്കും അവതരിപ്പിച്ചു.

ഡി.എം.എ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടായിരത്തോളം ഡോളര്‍ വിലമതിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ മെട്രോ ഡിട്രോയിറ്റിന്റെ വിവിധ മേഖലകളിലെ ഭക്ഷ്യദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണം നടത്തിയതിന്റേയും, കേരളത്തിലെ രോഗാതുരരും, അശരണരുമായ സഹജീവികള്‍ക്കായി സംഭാവന ചെയ്‌ത അയ്യായിരത്തോളം ഡോളറിന്റേയും വിശദീകരണ റിപ്പോര്‍ട്ട്‌ ചാരിറ്റി ചെയര്‍പേഴ്‌സണായ രാജേഷ്‌ കുട്ടി യോഗത്തില്‍ വിശദീകരിച്ചു.

തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ സുദര്‍ശന കുറുപ്പ്‌ (പ്രസിഡന്റ്‌), മോഹന്‍ പനങ്കാവില്‍ (വൈസ്‌ പ്രസിഡന്റ്‌), ആകാശ്‌ ഏബ്രഹാം (സെക്രട്ടറി), മനോജ്‌ ജെയ്‌ജി (ജോ. സെക്രട്ടറി), ഓസ്‌ബോണ്‍ ഡേവിഡ്‌ (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 35 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അടുത്തവര്‍ഷത്തെ സാരഥികളായി.

സമാധാനത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം വിളംബരം ചെയ്യുന്ന ക്രിസ്‌തുദേവന്റെ ജീവിതത്തിലെ വിവിധ ദൃശ്യാവിഷ്‌കാരങ്ങളും, നൃത്ത-സംഗീത ആലാപന വിരുന്നും കലാപരിപാടികളിലെ മുഖ്യ ഇനങ്ങളായിരുന്നു. വിവിധ മലയാളി ദമ്പതിമാര്‍ പങ്കെടുത്ത മാതൃകാ ദമ്പതി മത്സരവും നടന്നു. ആഘോഷപരിപാടികള്‍ക്ക്‌ ആകാശ്‌ ഏബ്രഹാം, രാജേഷ്‌ നായര്‍, സൈജന്‍ ജോസഫ്‌, റോജന്‍ തോമസ്‌, ദേവികാ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുകയും സാം മാത്യു നന്ദി പ്രകടിപ്പിക്കുകയും ചെയ്‌തു. സുരേന്ദ്രന്‍ നായര്‍ (248 837 9897) അറിയിച്ചതാണിത്‌.
സുദര്‍ശന കുറുപ്പ്‌ ഡി.എം.എ പ്രസിഡന്റ്‌, ആകാശ്‌ ഏബ്രഹാം സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക