Image

കേരള സമാജം ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 January, 2012
കേരള സമാജം ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴിന്‌ സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.

സമാജം ജോയിന്റ്‌ സെക്രട്ടറി ഇടിക്കുള ചാക്കോയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. ഫാ. ജോ കാരിക്കുന്നേല്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, റവ. ബേബി ജോണ്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിക്കുകയും, എല്ലാവര്‍ക്കും ക്രിസ്‌മസ്‌ പുതുവത്സരാശംസകള്‍ നേരുകയും ചെയ്‌തു. സെക്രട്ടറി ഉമ്മന്‍ ഏബ്രഹാമിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

തുടര്‍ന്ന്‌ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. നൂപുര ഡാന്‍സ്‌ സ്‌കൂളിന്റെ നൃത്താവിഷ്‌കാരങ്ങള്‍- രണ്ടായിരം വര്‍ഷങ്ങള്‍ മുമ്പുള്ള ബേദ്‌ലഹേമിന്റെ പശ്ചാത്തലവും, സംഭവവികാസങ്ങളും സദസ്സിന്‌ വേറിട്ടൊരു അനുഭവമായിരുന്നു. വോഡഫോണ്‍ കോമഡി സ്റ്റാര്‍സിംഗറില്‍ കൂടി പ്രശസ്‌തനായ ഹാസ്യതാരം കിഷോര്‍ കുമാറിന്റെ പ്രകടനങ്ങള്‍ കാണികള്‍ക്ക്‌ മനംതുറന്ന്‌ ചിരിക്കുന്നതിനുള്ള അവസരം നല്‍കി. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു. വര്‍ഗീസ്‌ എം. വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
കേരള സമാജം ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക