Image

ലാന മാധ്യമ സെമിനാറില്‍ ചര്‍ച്ച: മാധ്യമങ്ങള്‍ സമൂഹത്തെ വളര്‍ത്തുന്നുവോ തളര്‍ത്തുന്നുവോ?

ജോയിച്ചന്‍ പുതുക്കുളം Published on 23 October, 2015
ലാന മാധ്യമ സെമിനാറില്‍ ചര്‍ച്ച: മാധ്യമങ്ങള്‍ സമൂഹത്തെ വളര്‍ത്തുന്നുവോ തളര്‍ത്തുന്നുവോ?
ഡാലസ്‌: ഡാലസില്‍ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ പത്താമത്‌ ദേശീയ സമ്മേളനത്തില്‍ ഒരു മാധ്യമ സെമിനാര്‍ നടക്കുന്നതാണ്‌. ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം 1.30-നു ആരംഭിക്കുന്ന സെമിനാറില്‍ അമേരിക്കയിലെ മലയാളം, പ്രിന്റ്‌, ഇലക്‌ട്രോണിക്‌ മീഡിയ പ്രതിനിധികളും, വാര്‍ത്താലേഖകരും പങ്കെടുക്കുന്നതാണ്‌. `മാധ്യമങ്ങള്‍ സമൂഹത്തെ വളര്‍ത്തുന്നുവോ, തളര്‍ത്തുന്നുവോ?' എന്ന വിഷയത്തിലായിരിക്കും ചര്‍ച്ച നടക്കുക.

പങ്കെടുക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്‌ ജോസഫ്‌ (മലയാളം പത്രം, ഇ മലയാളി), ജോസ്‌ കണിയാലി (കേരളാ എക്‌സ്‌പ്രസ്‌) എന്നിവരും ജോര്‍ജ്‌ കാക്കനാട്ട്‌ (ആഴ്‌ചവട്ടം), അലക്‌സാണ്ടര്‍ തോമസ്‌ (പ്രവാസി ന്യൂസ്‌), ജെ. മാത്യൂസ്‌ (ജനനി), പ്രിന്‍സ്‌ മാര്‍ക്കോസ്‌ (അക്ഷരം), ജെയിംസ്‌ കുരീക്കാട്ടില്‍ (ധ്വനി), ജോസ്‌ പ്ലാക്കാട്ട്‌ (ഇന്ത്യാ പ്രസ്‌ക്ലബ്‌ നോര്‍ത്ത്‌ ടെക്‌സസ്‌ പ്രസിഡന്റ്‌, കൈരളി ടിവി), ഈശോ ജേക്കബ്‌, ജെയിന്‍ മുണ്ടയ്‌ക്കല്‍. മറ്റ്‌ ചില മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മോഡറേറ്റര്‍ ഏബ്രഹാം തോമസ്‌ അറിയിച്ചു. മലയാള ഭാഷയേയും സാഹിത്യത്തേയും മാധ്യമങ്ങളേയും സ്‌നേഹിക്കുന്ന ഏവരേയും ഈ ചര്‍ച്ചയിലേക്ക്‌ സ്വാഗതം. ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ലാന സമ്മേളനം നടക്കുന്നത്‌ എര്‍വിംഗിലെ ഏട്രിയം ഹോട്ടല്‍ ആന്‍ഡ്‌ സ്യൂട്ട്‌സിലാണ്‌. വിലാസം: 4600 വെസ്റ്റ്‌ എയര്‍പോര്‍ട്ട്‌ ഫ്രീവേ, എര്‍വിംഗ്‌, ടെക്‌സസ്‌ 75062.
Join WhatsApp News
വിദ്യാധരൻ 2015-10-24 19:24:00
മാധ്യമങ്ങൾ സമൂഹത്തെ വളർത്തുന്നുവോ തളർത്തുന്നുവോ എന്ന ചോദ്യത്തിന് ഒരു മറു ചോദ്യം ചോദിച്ചുകൊണ്ടേ ഉത്തരം പറയാൻ കഴിയു.  എന്താണ് മാദ്യമ പ്രവർത്തനത്തിന്റെ ദൗത്യവും കാഴ്ചപ്പാടും?.  സമൂഹത്തിന്റെ നവീകരണത്തിന് പുനർനിർമ്മാണത്തിനും രാഷ്ട്രീയക്കാരോടും സാഹിത്യകാരന്മാരോടും കലാകാരന്മാരോട് മതത്തിനോടും  ഒപ്പം നിന്ന് പ്രവർത്തിക്കുക എന്ന ഏറ്റവും വലിയ ഉത്തരവാധിത്വം മാധ്യമങ്ങൾക്കുണ്ട്‌. അതോടൊപ്പം സ്വന്തം തതുപര്യങ്ങളെ സംരക്ഷിക്കാനുള്ള ഗൂഡമായ പദ്ധതികളിൽ രാജ്യത്തെയും ജനസമൂഹത്തേയും ആരാജകത്തിലേക്ക് വലിച്ചിഴക്കുന്ന മേൽപ്പറഞ്ഞ രാഷ്ട്രീയ മത സാഹിത്യ കൂട്ടുകെട്ടിനെ നിലക്ക് നിറുത്തേണ്ട കടപ്പാടുമുണ്ട്.  അതുപോലെ പത്രത്തിൽ വായനക്കാരുടെ നിരീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ട പ്രാധിനിത്യം നൽകേണ്ടതാണ്. ( വായനക്കാർ അഭിപ്രായം എഴുതി വിടുന്നത് ചില എഴുത്തുകാരോടുള്ള കടപ്പാട്മൂലം ചവറ്റുകൊട്ടയിൽ തട്ടുന്നതും, ചില എഴുത്തുകാരുടെ നിർബന്ധത്തിനു വഴങ്ങി അഭിപ്രായം എഴുതുന്നവരുടെ വിവരങ്ങൾ കൊടുക്കുനന്നതും  നല്ല ഒരു പത്രപ്രവർത്തനത്തിന്റെ മാതൃകയല്ല.)   പക്ഷെ അമേരിക്കയിലെ മലയാള  മാധ്യമങ്ങൾക്ക് അതിനു കഴിയുമോ? ഇല്ല എന്നാണു എന്റെ തിരിച്ചറിവ്.  ജീവിക്കുന്ന രാജ്യത്തെ രാഷ്ട്രീയ നടപടിക്രമങ്ങളിൽ പങ്കു ചേരാതെ മലയാളി അസോസിയേഷനിൽ മാത്രം ഒതുങ്ങി നില്ക്കുന്ന രാഷ്ട്രീയം,  മനുഷ്യനെ എത്രമാത്രം ഇരുട്ടിലാകി നിറുത്തി അവന്റെ പോക്കറ്റടിക്കുന്ന മതം , ഇതെല്ലാം കണ്ടിട്ട് അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടത്തെ, അവരുമായി കൈകൊർത്തു നിന്ന് എന്തോക്കൊയോ വിളിച്ചു പുലമ്പി, അവർ നല്കുന്ന അവാർഡുകളെ നോക്കി ആനന്ദം കണ്ടെത്തുന്ന സാഹിത്യ ലോകം  ഇവരോടൊപ്പം ചേർന്ന് നിന്ന്, അവരുടെ വിധേയരായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സമൂഹത്തെ വളർത്തുന്നുമില്ല തളർത്തുന്നുമില്ല.  കാരണം എത്രയോ മാധ്യമങ്ങൾ ദൗത്യവും കാഴ്ചപ്പാടും ഇല്ലാതെ വന്നു മറഞ്ഞു പോയിക്കൊണ്ടിരിക്കുന്നു.  റെയിറ്റിങ്ങിനു വേണ്ടി പത്രധർമ്മങ്ങളെ കാറ്റിൽ പറത്തി വിടുവേല ചെയ്യുന്ന മദ്യമങ്ങളെകൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. നിജാവസ്ഥ മനസ്സിലാക്കാതെ അന്ത്സ്സില്ലാതെ എന്തും എഴുതി വിടുന്ന പത്രങ്ങൾ രാജ്യങ്ങളെയും സമൂഹത്തേയും നാശത്തിന്റെ ഗർത്തങ്ങളിലേക്ക്‌ തള്ളിയ്ടിന്ന പ്രതിലോമശക്തികൾക്കു കൂട്ട് നില്ക്കുകയാണ്. അങ്ങനെയുള്ള മാധ്യമങ്ങൾ സമൂഹത്തെ തളർത്തും എന്നതിന് രണ്ടു പക്ഷമില്ല.

"നാം എന്ത് അച്ചടിക്കുന്നു എന്ത് അച്ചടിക്കാതിരിക്കുന്നു എന്നുള്ളത് സുപ്രധാന കാര്യം തന്നെയാണ് "  (കാതറിൻ ഗ്രഹാം )

James Varghese 2015-10-25 09:51:04
അമേരിക്കയിലെ മാധ്യമങ്ങളും സംഘടനകളും എഴുത്തുകാരും യാഥാർത്ഥ്യങ്ങളിൽ നിന്ന് വളരെ ദൂരെ മാറി അവരുടെതായ ലോകത്ത് താമസിക്കുന്നവരാണ്.  ഇവരെ ഒക്കെ നിയന്തിക്കുന്നവർ ഇവിടുത്തെ ഇൻഷുറൻസ്കാരും റിയൽ എസ്റ്റേറ്റ്‌കാരുംമാണ്. ഇതിൽ നിന്നൊക്കെ മോചനം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണു ഉത്തരം.  മോചനം വേണം എങ്കിൽ ഡോണാൾഡു ട്രംബിനെപ്പോലെ പണം ഉണ്ടായിരിക്കണം. അപ്പോൾ ആരുടേം മുഖത്തു നോക്കി സത്യം തുറന്നു പറയാൻ സാധിക്കും.  വിദ്യാധരൻ പറഞ്ഞതുപോലെ അമേരിക്കയിൽ വന്നിട്ടും ഇവിടുത്തെ രാഷ്ട്രീത്തിൽ നിന്നും മാറി നില്ക്കുന്ന ഒരു സമൂഹമാണ് മലയാളികൾ.  അവരെ ഈ രാജ്യത്തെ വളർച്ചയുടെ ഭാഗമാക്കി അടുത്ത തലമുറയെ ഉൾപ്പെടുത്തതക്കവണ്ണം മാധ്യമങ്ങൾ മുൻ കയ്യ് എടുത്തു പ്രവർത്തിചെങ്കിൽ മാത്രമേ, അവർക്ക് അവകാശപ്പെടാൻ പറ്റു 'സമൂഹത്തിന്റെ വളർച്ചയിൽ ഞങ്ങളും ഒരു ഭാഗഭക്കാണെന്ന്"

Anthappan 2015-10-25 20:01:12

What is the purpose of journalism?

“The purpose of journalism, “write Bill Kovach and Tom Rosenstiel in The Elements of Journalism, “is neither defined by technology, nor by journalists or the techniques they employ.” Rather, “the principles and purpose of journalism are defined by something more basic: the function news plays in the lives of people.” News is that part of communication that keeps us informed of the changing events, issues, and characters in the world outside. Though it may be interesting or even entertaining, the foremost value of news is as a utility to empower the informed.   The purpose of journalism is thus to provide citizens with the information they need to make the best possible decisions about their lives, their communities, their societies, and their governments.

Observer 2015-10-26 08:50:58
   പത്ര പ്രവർത്തന രംഗത്തെ ഒരു മുത്ത്‌ 

പ്രശസ്തിയുടെ പിറകെ പോകാത്ത പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് സി.എം.അബ്ദുള്‍ റഹ്മാന്‍.  അടിയന്തിരാവസ്ഥയിലെ പത്രസെന്‍സര്‍ഷിപ്പിന്റെ കാലഘട്ടത്തില്‍ 'ദേശാഭിമാനി'യുടെ ഡെസ്‌കിലും റിപ്പോര്‍ട്ടിംഗിലും തന്റെ പേന കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ നിരവധി മുഖപ്രസംഗങ്ങളിലൂടെ അബ്ദുള്‍റഹ്മാനു കഴിഞ്ഞു.
1944 ഒക്‌ടോബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത വെട്ടത്താണ് അബ്ദുള്‍ റഹ്മാന്റെ ജനനം.   ബാപ്പ സി.എം.മുഹമ്മദ്, ഉമ്മ ഫാത്തിമ,  അഞ്ച് സഹോദരങ്ങള്‍.  അബ്ദുള്‍ റഹ്മാന് 17 വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു.  
കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.  തിരൂര്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായതിനെതുടര്‍ന്ന് കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടു.  പരീക്ഷ എഴുതാനും ആയില്ല.   
എം.സി.ജോസഫ്, ഇടമറുക്, എ.ടി. കോവൂര്‍ തുടങ്ങിയവരുടെ ചിന്തകളില്‍ ആകര്‍ഷിക്കപ്പെട്ട്്  യുക്തിവാദിയായി.  മതയാഥാസ്ഥിതികരുടെ കുടുംബത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്നു അബ്ദുള്‍ റഹ്മാന്‍.  
വീട്ടില്‍നിന്നും സമുദായത്തില്‍നിന്നും പുറത്തുപോകാന്‍ ഇതിടയാക്കി.  കെ.ടി.മുഹമ്മദിന്റെ ചില നാടകങ്ങളില്‍ അഭിനയിച്ചതും മതനിന്ദയായി കണക്കാക്കപ്പെട്ടു.  കെ.ടി.യുടെ ഇത് ഭൂമിയാണ്, കാഫര്‍ എന്നീ നാടകങ്ങളിലും സി.എല്‍.ജോസിന്റെ നിരവധി നാടകങ്ങളിലും അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകസംഘത്തിലും പ്രവര്‍ത്തിച്ചു.  
1968-ല്‍ സബ് എഡിറ്ററായാണ് കോഴിക്കോട് ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  പി.ഗോവിന്ദപിള്ളയായിരുന്നു അന്ന് പത്രാധിപര്‍.  കുറച്ചുകാലം ചിന്തയിലും ജോലിചെയ്തിട്ടുണ്ട്.  സോവിയറ്റ് ലാന്റിലും മറ്റും വന്നിരുന്ന ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി.  അബു എബ്രഹാമിന്റെ ലേഖനങ്ങളും മൊഴിമാറ്റം നടത്തിയിരുന്നത് അബ്ദുള്‍റഹ്മാനാണ്.  
ദേശാഭിമാനിയുടെ കൊച്ചി, തിരുവനന്തപുരം എഡിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  തിരുവനന്തപുരത്തായിരിക്കുമ്പോള്‍ ദേശാഭിമാനിക്കുള്ള ഇ.എം.എസ്സിന്റെ മുഖപ്രസംഗങ്ങള്‍ എഴുതിയെടുത്തിരുന്നത് അബ്ദുള്‍ റഹ്മാനാണ്.  കുറച്ചുകാലം ജനറല്‍ എഡിറ്ററും ന്യൂസ് എഡിറ്ററുമായി ജോലിചെയ്ത അദ്ദേഹം 2004-ല്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് ദേശാഭിമാനിയോട് വിടപറയുന്നത്.  
ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ദേശീയ കൗസിലിലും വര്‍ക്കിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.  കുറച്ചുകാലം സെക്രട്ടറിയുമായി.  ഇപ്പോള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗമാണ്.
കൊച്ചി കലൂരില്‍ ഫ്രീഡം റോഡില്‍ ജെ.എം.അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നു.  ഭാര്യ ഖദീജ ബീവി.  ഏക മകന്‍ റജീഷ് റഹ്മാന്‍ ഇന്ത്യാവിഷനില്‍ പത്രപ്രവര്‍ത്തകനാണ്.

>
കുഞ്ഞിരാമൻ 2015-10-26 06:10:06
മാദ്യമങ്ങൾ കുറച്ചു നാളത്തേക്ക് അടച്ചു പൂട്ടിയായിരുന്നെങ്കിൽ സാമൂഹ്യ ഉദ്ധാരകന്മാരായ കുറെ നേതാക്ക്ന്മാരേം സാഹിത്യകാരന്മാം ഇവര് നാട്ടിൽ നിന്ന്  പിടിച്ചു കൊണ്ടുവരുന്ന കുറെ നാറിയ രാഷ്ടീയാക്കാരുടെം മുഖം കാണാതെ സമാധാനമായി കുറച്ചു നാൾ കഴിയാമായിരുന്നു.  
Balan, New York 2015-10-26 09:02:19

MAMMAN MAPPILA KC, the GuRu of Malayalam journalism

 

 K. C.Mamman Mappila was born in 1873. His father’s brother was the founder editor of Malayala Manorama.  Mamman Mappila was later instrumental in taking the publication to the hearts of the general population. Mamman Mappila took his degree from Madras Christian College. In 1904 when Varughese Mappila died mamman Mappila took over as Editor of Malayala Manorama.  Striving under the repressive regime of Divan Sir C.P.Ramaswami Iyyer, Mamman Mappila converted Manorama to a sword fighting the repression on the rulers. Sir C.P. hit back by trying to liquidate the Quilon Bank Mamman Mappila had set up.Mamman Mappila was arrested and put in jail. In 1938 Manorama was locked out and sealed. It remained so for ten years.

On 1947 November 27  Manorama was re launched.  Mamman Mappila who was released from prison in 1941 took over as editor. He died on January 1st1954. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക