Image

ക്‌നാനായ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 January, 2012
ക്‌നാനായ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
താമ്പാ: 2012 ജൂലൈ 26 മുതല്‍ 29 വരെ ഒര്‍ലാന്റോയിലുള്ള റോസന്‍ ഷിങ്കിള്‍ ക്രീക്കില്‍ വെച്ച്‌ നടക്കുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ്‌: www.convention.kccna.com എന്നതാണ്‌. രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ ചുമതല കെ.സി.സി.എന്‍.എ ജോയിന്റ്‌ സെക്രട്ടറി നോയല്‍ ചാരാത്തിനാണ്‌.

രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോബി കൊച്ചുപറമ്പിലും, കോ-ചെയര്‍പേഴ്‌സണ്‍മാര്‍ രഞ്ചന്‍ വട്ടാടികുന്നേലും, ജോണ്‍ പാറേട്ടുമാണ്‌. രജിസ്‌ട്രേഷന്‍ മൂന്നു ഘട്ടങ്ങളിലായിട്ടാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. രജിസ്‌ട്രേഷന്‍ പ്രോസസ്സിംഗ്‌, അപ്രൂവല്‍ പ്രോസസ്സിംഗ്‌, പെയ്‌മെന്റ്‌ പ്രോസസ്സിംഗ്‌. ഡിസ്‌കൗണ്ട്‌ റേറ്റില്‍ രജിസ്‌ട്രേഷന്‍ എടുക്കാവുന്ന സമയം ഫെബ്രുവരി പത്തുവരെയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ആദ്യം എത്തുന്നവര്‍ക്ക്‌ ആദ്യം എന്ന എന്ന രീതിയിലാണ്‌ ബാങ്ക്വറ്റ്‌, സീറ്റിംഗ്‌, അക്കോമഡേഷന്‍ എന്നീ സൗകര്യങ്ങള്‍ ക്രമീകരിക്കുക. അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു മഠത്തിലേട്ടും, കോ ചെയര്‍ ജോമോന്‍ ചെമ്മരപ്പള്ളിയും, ഷേര്‍ളി പുതുശേരിയുമാണ്‌.

രജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍: ജോബി കൊച്ചുപറമ്പില്‍ (517 410 2545), രഞ്ചന്‍ വട്ടാടിക്കുന്നേല്‍ (773 405 3273), ജോണ്‍ പാറേട്ട്‌ (813 684 1222). അക്കോമഡേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍ ബിനു മഠത്തിലേട്ട്‌ (941 321 5535), ജോമോന്‍ ചെമ്മരപ്പള്ളി (813 655 1767), ഷേര്‍ളി പുതുശേരില്‍ (813 841 4677). രജിസ്‌ട്രേഷന്‍ കഴിവതും വേഗം എടുത്ത്‌ ഡിസ്‌കൗണ്ട്‌ റേറ്റും, മറ്റ്‌സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന്‌ ജോബി കൊച്ചുപറമ്പിലും, ബിനു മഠത്തിലേട്ടും അറിയിച്ചു.
ക്‌നാനായ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക