Image

ആനി പോളിന്‌ ശ്രീകുമാരന്‍ തമ്പിയുടെ അഭിനന്ദനങ്ങള്‍

അനില്‍ പെണ്ണൂക്കര/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 January, 2012
ആനി പോളിന്‌ ശ്രീകുമാരന്‍ തമ്പിയുടെ അഭിനന്ദനങ്ങള്‍
തിരുവനന്തപുരം: ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടിയിലേക്ക്‌ ലെജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോളിന്‌ മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും സംവിധായക പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പിയുടെ ആശംസകള്‍. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ പ്രേംനസീര്‍ ഫൗണ്ടേഷന്റെ പുരസ്‌ക്കാര പ്രഖ്യാപനത്തിനെത്തിയ അവസരത്തിലാണ്‌ ഫൊക്കാന നേതാക്കളോടൊപ്പം ആനി പോള്‍ ശ്രീകുമാരന്‍ തമ്പിയെ കണ്ടത്‌.

മികച്ച ലക്ഷ്യമാണ്‌ വിജയത്തിന്റെ നാന്ദിയെന്നും അത്‌ വനിതകള്‍ക്ക്‌ സാധിച്ചെടുക്കുക അസാധ്യമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മികച്ച ഒരു സംഘടനയുടെ അംഗമായതിനാലും, ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാണ്ടുമാണ്‌ അത്‌ സംഭവ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീമതി ആനി പോളിന്റെ വിജയത്തില്‍ എല്ലാ ആശംസകളും നേര്‍ന്നതോടൊപ്പം, വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച്‌ ഇനിയും ഉയരത്തിലേക്ക്‌ എത്തിച്ചേരട്ടേ എന്നും അദ്ദേഹം ആശംസിച്ചു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളയും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
ആനി പോളിന്‌ ശ്രീകുമാരന്‍ തമ്പിയുടെ അഭിനന്ദനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക