Image

ഫോമായുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്ററായി എബ്രഹാം ഫിലിപ്പ്‌ സ്ഥാനമേറ്റു

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 21 October, 2015
ഫോമായുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്ററായി എബ്രഹാം ഫിലിപ്പ്‌ സ്ഥാനമേറ്റു
വാഷിംഗ്‌ടണ്‍ ഡി സി: നോര്‍ത്ത്‌ അമേരിക്കയിലെ 65ഓളം മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ 2014- 16 കാലഘട്ടത്തിലെ ഫിനാന്‍ഷ്യല്‍ ഓഡിറ്ററായി എബ്രഹാം ഫിലിപ്പിനെ വീണ്ടും തിരഞ്ഞെടുത്തു. ഒക്ടോബര്‍ 17ആം തീയതി വാഷിംഗ്‌ടണില്‍ വച്ചു നടത്തപ്പെട്ട ഫോമാ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണു അദ്ദേഹത്തെ തിരഞ്ഞെടുത്തത്‌. ഫോമായുടെ തുടക്കം മുതല്‍ തന്നെ കൃത്യ നിഷ്ടതയോടെ അദ്ദേഹം ഫിനാന്‍ഷ്യല്‍ ഓഡിറ്ററായി അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

അക്കൗണ്ടിംഗ്‌ രംഗത്ത്‌ ദീര്‍ഘകാല പരിചയമുള്ള അദ്ദേഹം ഒരു സി പി എ ബിരുദധാരി കൂടിയാണു. ന്യൂയോര്‍ക്ക്‌ ആല്‍മ റിയാല്‍റ്റി കോര്‍പറേഷന്റെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറും, ആല്‍മ ബാങ്കിന്റെ ഡയറക്‌റ്റര്‍ ബോര്‍ഡ്‌ അംഗവുമാണ്‌. ഫോമായുടെ തുടക്കം മുതല്‍ ഓഡിറ്ററായി തിരഞ്ഞെടുക്കുന്നതില്‍ നിന്നും, തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനു ഫോമാ നേതാക്കന്മാരോടു അദ്ദേഹം നന്ദി പറഞ്ഞു.

ന്യൂയോര്‍ക്ക്‌ കേരള സെന്ററിന്റെ പ്രതിനിധിയായ അദ്ദേഹത്തിനെ ഈ പദവിയിലേക്ക്‌ വീണ്ടും തിരഞ്ഞെടുത്തതിനു, കേരള സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളിയും, ഡയറക്ടര്‍ ഈ എം സ്റ്റീഫനും കൃതഞ്‌ജത അറിയിച്ചു.
ഫോമായുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്ററായി എബ്രഹാം ഫിലിപ്പ്‌ സ്ഥാനമേറ്റു
Join WhatsApp News
shaji 2015-10-22 11:49:43
May be that is why Biden did not run.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക