Image

ലാന സമ്മേളനത്തില്‍ കാവ്യസന്ധ്യ

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2015
ലാന സമ്മേളനത്തില്‍ കാവ്യസന്ധ്യ
ഡാലസ്‌: 2015 ഒക്ടോബര്‍ 30,31 തീയതികളില്‍ ഡാലസ്സില്‍ നടക്കുന്ന ലാന സമ്മേളനത്തിലെ കാവ്യസന്ധ്യയുടെ വിശദ വിവരങ്ങളും പങ്കെടുക്കുന്നവരുടെ പേരുകളും ചുവടെ ചേര്‍ക്കുന്നു. ഒക്ടോബര്‍ 30നു ഉത്‌ഘാടന സമ്മേളനത്തിന്‌ ശേഷം വൈകിട്ട്‌ 7.15 മുതല്‍ 9.15 വരെയാണ്‌ കാവ്യസന്ധ്യയുടെ സമയം. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അഞ്ചു മിനിറ്റ്‌ വീതം അനുവദിച്ചിട്ടുണ്ട്‌. കാവ്യസന്ധ്യയുടെ ചുമതല വഹിക്കുന്ന ജോസഫ്‌ നമ്പിമഠം അറിയിച്ചതാണിത്‌.

കാവ്യ സന്ധ്യയുടെ തീം `മലയാള കവിതയുടെ പരിണാമം കാലഘട്ടങ്ങളിലൂടെ` എന്നതാണ്‌. (EVOLUTION OF MALAYALAM POETRY THROUGH AGES)

വിഷയാവതരണം ജോസഫ്‌ നന്‌പിമഠം,ഡാളസ്‌

1 തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍- മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി, കാലിഫോര്‍ണിയ
2 കുഞ്ചന്‍ നമ്പ്യാര്‍- എം.എസ്‌. ടി നമ്പൂതിരി, ഡാളസ്‌
3 കുമാരനാശാന്‍- വാസുദേവ്‌ പുളിക്കല്‍, ന്യൂയോര്‍ക്ക്‌
4 ഉള്ളൂര്‍ എസ്‌. പരമേശ്വര അയ്യര്‍ - മീനു മാത്യു ഡാളസ്‌
5 വള്ളത്തോള്‍ നാരായണ മേനോന്‍ - ബിജോ ചെമ്മാന്ത്ര,ബാള്‍ട്ടിമോര്‍
6 ജി. ശങ്കര കുറുപ്പ്‌ - ഡോക്ടര്‍ എം. വി. പിള്ള, ഡാളസ്‌
7 വൈലോപ്പള്ളി ശ്രീധരമേനോന്‍- മനോഹര്‍ തോമസ്‌, ന്യൂയോര്‍ക്ക്‌
8 ചങ്ങമ്പുഴ കൃഷ്‌ണപിള്ള- ഷാജന്‍ ആനിത്തോട്ടം,ചിക്കാഗോ
9 വയലാര്‍ രാമവര്‍മ- ജോണ്‍ ഇലക്കാട്‌, ചിക്കാഗോ
10 ഡോക്ടര്‍ അയ്യപ്പപണിക്കര്‍- ജോസഫ്‌ നന്‌പിമഠം, ഡാളസ്‌

കവിതാവതരണം

1 വയലാര്‍ രാമവര്‍മ്മയുടെ `താടകയെന്ന ദ്രാവിഡ രാജകുമാരി' - ചാക്കോ ജോണ്‍സണ്‍, ഡാളസ്‌
2 എന്‍ എന്‍ കക്കാടിന്റെ `1963`- ജോണ്‍ മാത്യു, ഹൂസ്‌റ്റന്‍
3 ഓ എന്‍ വി കുറുപ്പിന്റെ `കൃഷ്‌ണ പക്ഷത്തിലെ പാട്ട്‌`' -അനിലാല്‍ ശ്രീനിവാസന്‍, ചിക്കാഗോ
4 മധു സൂദനന്‍ നായരുടെ `മേഘങ്ങളേ കീഴടങ്ങുവിന്‍'- ജോര്‍ജ്‌ കുട്ടി തോമസ്‌,ഡാലസ്‌
5 മുരുകന്‍ കാട്ടാക്കടയുടെ `തിരികെ യാത്ര' - ജോസന്‍ ജോര്‍ജ്‌,ഡാളസ്‌
6 ഇഞ്ചക്കാട്‌ ബാലചന്ദ്രന്റെ `ഇനി വരുന്നൊരു തലമുറക്ക്‌'- അനൂപ സാം, ഡാലസ്‌
7 അനില്‍ പനച്ചൂരാന്റെ `വലയില്‍ വീണ കിളികള്‍'- അജയകുമാര്‍ ദിവാകരന്‍, ഡാലസ്‌
8 ഗീതാ രാജന്‍ സൗത്ത്‌ കരോലിന - `നിന്നെ വിവര്‍ത്തനം ചെയ്‌തപ്പോള്‍`
9 ഷീല മോന്‍സ്‌ മുരിക്കന്‍, ന്യൂയോര്‍ക്ക്‌
10 സന്തോഷ്‌ പാല, ന്യൂയോര്‍ക്ക്‌
11 ജെയിംസ്‌ കുരീക്കാട്ടില്‍, ഡിട്രോയിറ്റ്‌ -`നിലത്തെഴുത്ത്‌`
12 എബ്രഹാം തെക്കേമുറി, ഡാളസ്‌
13 ജിയുടെ കവിത `ചന്ദനത്തിരി'- മാടശ്ശേരി, കാലിഫോര്‍ണിയ
14 എം. എസ്‌. ടി നമ്പൂതിരി, ഡാളസ്‌ - `അഗ്‌നി ശര്‍മന്‍'
15 ഒഎന്‍വി കുറുപ്പിന്റെ കവിത - ജോണ്‍ ഇലക്കാട്‌, ചിക്കാഗോ
ലാന സമ്മേളനത്തില്‍ കാവ്യസന്ധ്യ
Join WhatsApp News
വായനക്കാരൻ 2015-10-21 06:17:37
ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ അവയെ ഞാന്‍ സഹിച്ചുകൊള്ളാം.
അല്ലയോ ബ്രഹ്മാവേ അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!
(കാളിദാസൻ)
വായനക്കാരൻ 2015-10-21 07:37:22
ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ അവയെ ഞാന്‍ സഹിച്ചുകൊള്ളാം.
അല്ലയോ ബ്രഹ്മാവേ അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!
(കാളിദാസൻ)
വിദ്യാധരൻ 2015-10-21 10:38:19
നിങ്ങൾ എവിടെയായിരുന്നു എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു വായനക്കാരാ .  നിങ്ങളുടെ കാളിദാസ  പ്രാർഥനയിൽ നിശബ്ദനായി ഞാനും പങ്കുചേരുന്നു. പിന്നെ എല്ലാം വിധിപോലെ വരട്ടെ 
മാതംഗകന്യ 2015-10-21 12:25:50
ഞങ്ങൾ  അമേരിക്കയിലെ  രസികന്മാർ  
ഞങ്ങളെ  പോലെ
മറ്റു  സരസന്മാരുമായി  
കവിത  ചൊല്ലി  രസിക്കുന്നതിൽ
എന്താണ്  തെറ്റ്  ?? 
ഞങ്ങടെ സർക്കാർ 
ഞങ്ങളെ  തല്ലിയാൽ  

നിങ്ങൾക്കെന്താ  ചേതം ?? 

വയലാർ 2015-10-21 19:29:16
            കവി 

ഇത്തിരിയൊഴിഞ്ഞു നി-
          ന്നീ വിശ്വപ്രകൃതിതൻ
നൃത്തമുദ്രകൾ കണ്ടു 
          രസിക്കാനല്ലെൻ മോഹം 

എൻ നിരന്തര തപ- 
        ശ്ശക്തിയാൽ വികസിക്കു-
മെന്നന്തർല്ലോകത്തിലീ 
         ബ്രഹ്മാണ്ഡാമൊതുങ്ങേണം 

ചെന്നുണർത്തേണം, നിദ്രാ-
         ധീനമാം കാലത്തിനെ-
യെന്നിലെസ്സംഗീതത്തി-
           ന്നുല്ലോലകല്ലോലങ്ങൾ 

ഗോളങ്ങളപാരത-
           യെന്ന പാൽക്കടലിന്റെ-
യോളപ്പാത്തിയിൽ പായും 
            ചൈതന്യപ്പായ്ത്തോണികൾ 

നാളെയെൻ സ്വരകാന്ത-
           വീചികൾ നിർമ്മിക്കുന്ന 
ചാലുകൾക്കുള്ളിൽക്കൂടി 
            സഞ്ചാരം തുടരേണം 

ആധിയിൽ മരവിച്ചു 
           കിടന്ന ശൂന്യാകാശ 
വീഥിയിൽ പ്രനവമാം-
            യെൻ നാദം വിടർന്നപ്പോൾ 

ഓരോരോ പരമാണു-
             ബിന്ദുവുംമതിൻശക്തി 
ധാരയിൽ സ്വയം ജീവ- 
            ചൈതന്മാർജ്ജിച്ചപ്പോൾ 

ചലനം ചലനമെൻ 
             മന്ത്രമീ ബഹിരന്ത 
സ്ഥലകാലങ്ങൾക്കുള്ളിൽ 
             സത്യത്തിൻ തിരി നീട്ടി 

അന്നുതൊട്ടിന്നോളവു-
              മിജ്ജീവപ്രഞ്ചത്തിൻ 
സ്പന്ദന, പരിണാമ,
                നിർമ്മാണ ക്രമങ്ങളിൽ 

എൻ ചിരതപശ്ശക്തി 
                വീശിയ സംസ്ക്കാരത്തിൻ 
സഞ്ചിത സർഗ്ഗജ്വാലാ -
                  വീചികൾ തുടിക്കുന്നു !

ഇത്തിരിയൊഴിഞ്ഞു നി-
                   ന്നീ വിശ്വപ്രകൃതിതൻ 
നൃത്തമുദ്ര കണ്ടു 
                   രസിക്കാനല്ലെൻ മോഹം 

വിദ്യാധരൻ 2015-10-21 20:05:31
പനരസംമടിച്ചു 
'തവിക' ചൊല്ലി 
രസിക്കുന്ന 
അമേരിക്കയിലെ 
അരസികരെ 
നിങ്ങടെ സർക്കാർ 
നിങ്ങളെ തല്ലികൊല്ലാത്തതാണ് 
ഞങ്ങടെ ചേതവും ഖേദവും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക