Image

ബിഷപ്പ്‌ ഡോ. എം.സി.മാണി കാലംചെയ്‌തു, സംസ്‌കാരം വ്യാഴാഴ്‌ച

Published on 20 October, 2015
ബിഷപ്പ്‌ ഡോ. എം.സി.മാണി കാലംചെയ്‌തു, സംസ്‌കാരം വ്യാഴാഴ്‌ച
കോട്ടയം: സി.എസ്‌.ഐ. മധ്യകേരള മഹായിടവക മുന്‍ ബിഷപ്പ്‌ ഡോ. എം.സി.മാണി (87) കാലംചെയ്‌തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്‌ചയായിരുന്നു അന്ത്യം. മല്ലപ്പള്ളി മോടയില്‍ പരേതനായ ഡോ. എം.പി.ചാക്കോയുടെ മകനാണ്‌.

മദ്രാസ്‌ ക്രിസ്‌ത്യന്‍ കോേളജില്‍നിന്നു ബിരുദവും ബാംഗ്ലൂര്‍ യുണൈറ്റഡ്‌ തിയോളജിക്കല്‍ കോേളജില്‍നിന്നു വൈദികപരിശീലനവും നേടി. അമേരിക്കയിലും ജറുശലേമിലും ഉപരിപഠനം നടത്തി. 1956ല്‍ ഡീക്കന്‍പട്ടവും 1957ല്‍ പ്രസ്‌ബിറ്റര്‍ പട്ടവും സ്വീകരിച്ചു. കായംകുളം (കൃഷ്‌ണപുരം) കൂത്താട്ടുകുളം, മേലുകാവ്‌, കഞ്ഞിക്കുഴി, കാനം, പള്ളം, കത്തീഡ്രല്‍(കോട്ടയം) എന്നീ ഇടവകകളില്‍ പട്ടക്കാരനായി സേവനമനുഷ്‌ഠിച്ചു. 1981 ഫിബ്രവരി 8ന്‌ മദ്ധ്യകേരള മഹായിടവക ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. ഈസ്റ്റ്‌ കേരള മഹായിടവക രൂപംപ്രാപിച്ചത്‌ മഹായിടവക സ്‌കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജരായും മൂന്നു ടേം തുടര്‍ച്ചയായി മഹായിടവക കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കോട്ടയത്ത്‌ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ പണിതത്‌ ബിഷപ്പ്‌ മാണിയുടെ കാലത്താണ്‌.

ഭൗതികശരീരം ബുധനാഴ്‌ച 11ന്‌ കഞ്ഞിക്കുഴിയിലുള്ള മോടയില്‍ ഭവനത്തില്‍ എത്തിക്കും. വ്യാഴാഴ്‌ച 8.30ന്‌ ഭവനത്തില്‍ ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്ന്‌ നഗരികാണിക്കല്‍. 11 മണിക്ക്‌ ചാലുകുന്നിലുള്ള സി.എസ്‌.ഐ. കത്തീഡ്രല്‍ ദൈവാലയത്തില്‍ ശുശ്രൂഷയ്‌ക്കുശേഷം മദ്‌ബഹയോടു ചേര്‍ന്നുള്ള പ്രത്യേകകബറിടത്തില്‍ ശവസംസ്‌കാരം നടക്കും.

ഭാര്യ: പരേതയായ തങ്കമ്മ മാണി. മക്കള്‍: ഡോ. മാണി ചാക്കോ (ബൈബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി), കോര മാണി (മുന്‍ പ്രിന്‍സിപ്പല്‍, സി.എം.എസ്‌. കോേളജ്‌) എം.എം.മാണി (യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌) ആര്‍ക്കിടെക്ട്‌ എം.എം.ഫിലിപ്പ്‌ (സി.എസ്‌.ഐ. സിനഡ്‌ മുന്‍ ജനറല്‍ സെക്രട്ടറി), സൂസന്‍ മാണി (സി.എം.എസ്‌. കോേളജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം).
മരുമക്കള്‍: ആച്ചിയമ്മ ചാക്കോ, പ്രൊഫ. സൂസന്‍ കോര (സി.എം.എസ്‌. കോേളജ്‌), പ്രൊഫ. മിറിയം മാണി(സി.എം.എസ്‌. കോേളജ്‌), ഡോ. അനില ഫിലിപ്പ്‌ (മെഡിക്കല്‍ കോേളജ്‌, കോട്ടയം), ജോണ്‍ ഏബ്രഹാം (ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌).
Join WhatsApp News
വിദ്യാധരൻ 2015-10-20 18:58:33
അനേകായിരങ്ങൾ പട്ടികളെപ്പോലെ  ചാകുന്നു പക്ഷെ ചിലെരെല്ലാം കാലം ചെയ്യുന്നു, തീപ്പെടുന്നു, ദിവംഗതരാകുന്നു. എന്തൊരു ലോകം? 

"അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ 
ഹന്ത നിർമ്മിച്ചു ചെറുമനേയും?"  (ദുരവസ്ഥ -ആശാൻ)

(അന്തണൻ -ബ്രാഹ്മണൻ ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക