Image

പ്രഥമ പൌരന്റെ ആശങ്കയും ഒബാമയുടെ വാക്കുകളും

അനില്‍ പെണ്ണുക്കര Published on 19 October, 2015
പ്രഥമ പൌരന്റെ ആശങ്കയും ഒബാമയുടെ വാക്കുകളും
ഒരു രാഷ്ട്രപതി തന്റെ രാജ്യത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്ന വാക്കുകള്‍ കുറിക്കുമ്പോള്‍ എന്ത്‌ വേദനിച്ചിട്ടുണ്ടാകും. സഹിഷ്‌ണുതയും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന സന്ദേശവുമായി നമ്മുടെ രാഷ്ട്രപതിയുടെ ട്വീറ്റ്‌ ഇന്ന്‌ ലോക മാധ്യമങ്ങള ചര്‌ച്ച ചെയ്യുന്നു.ഭിന്നിപ്പിന്റെ ശക്തികളെ ഒഴിവാക്കണമെന്നാണ്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചത്‌.

പല വിശ്വാസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ നമ്മള്‍, സഹിഷ്‌ണുതയെയാണ്‌ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നത്‌, നമ്മള്‍ വ്യത്യസ്‌തത അംഗീകരിച്ചു... ഇന്ത്യന്‍ സംസ്‌കാരത്തിന്‌ ഒരു കോട്ടവും തട്ടാതെ 5000 വര്‍ഷക്കാലം നമ്മള്‍ അതിജീവിച്ചുവെന്നും രാഷ്ട്രപതി ട്വീറ്റില്‍ കുറിച്ചു.ഇത്‌ തന്നെയല്ലെ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ അഥിതി ആയി എത്തിയ അമേരിക്കന്‍ പ്രഥമ പൗരനായ ഒബാമയും പറഞ്ഞതും തിരികെ പോകുന്ന സമയത്ത്‌ ആശകപ്പെട്ടതും .സമീപ കാലത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇരുവരും ഇങ്ങനെ അഭിപ്രായപ്പെട്ടത്‌ .

ഗോമാംസം കഴിച്ചെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ്‌ അഖ്‌ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെ സമാധാന സന്ദേശവുമായി രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീടും ഷിംല, ജമ്മു കശ്‌മീര്‍ എന്നീ സ്ഥലങ്ങളില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ്‌ കണ്ടത്‌.ലോകത്തെഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ യശസിന്‌ കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ്‌ പ്രതിദിനം രാജ്യത്ത്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും മറന്ന്‌ കൊണ്ട്‌ വര്‍ഗീയ ഫാസിറ്റ്‌ ശക്തികള്‍ ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുകയാണ്‌. നിസാമുദ്ദീന്‍ ഔലിയായുടെയും മുഈനുദ്ദീന്‍ ചിശ്‌തിയുടെയും നാനാക്ക്‌ ഗുരുവിന്റെയും നാരായണ ഗുരവിന്റെയും നാടായ ഭാരതത്തെ വര്‍ഗീയ വത്‌കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്‌.രാജ്യത്തു നടക്കുന്നത്‌ ഹിന്ദുമുസ്‌ലിം ലഹളയാണെന്ന്‌ മാധ്യമങ്ങളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പ്രചരിപ്പിക്കുന്നു.ബാബ്‌രി പ്രശ്‌നവും ഗോധ്രയും ഗുജറാത്തുമെല്ലാം മതസൗഹാര്‍ദത്തിന്റെ അഭാവത്തെയല്ല മറിച്ച്‌ ബോധപൂര്‍വമായ സംഘര്‍ഷത്തിന്റെ ആസൂത്രണത്തെയാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യയുടെ സംസ്‌കാരം എല്ലാ മതങ്ങള്‍ക്കും പര്യാപ്‌തമായ, അതിജീവനത്തിനു പ്രാപ്‌തമായ രീതിയിലാണ്‌ സൃഷ്ടിച്ചെടുത്തത്‌. എന്നിരുന്നാലും കാലങ്ങളേറെ പിന്നിട്ടപ്പോള്‍ മത സ്‌പര്‍ധകള്‍ സംസ്‌കാരത്തിന്റെ നിറം കെടുത്തിയിരിക്കുകയാണ്‌. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ച്‌ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ ഭരണവൃത്തങ്ങള്‍ തയാറാകണം എന്നാ സൂചനയാണ്‌ നമുക്ക്‌ നമ്മുടെ രാഷ്ട്രപതി നല്‍കുന്നത്‌.
പ്രഥമ പൌരന്റെ ആശങ്കയും ഒബാമയുടെ വാക്കുകളും
Join WhatsApp News
വിദ്യാധരൻ 2015-10-20 10:26:18

മതത്തിന്റെ മറപറ്റി കശ്മലന്മാർ

നടമാടും അക്രമം ചെറുത്തിടാനായി,

ഉണരുക ഉണരുക നാട്ടുകാരെ!

പശുവിന്റേം പന്നീടെം പേരിലിന്നു 

തല കൊയ്യാൻ ഓതുന്ന നികൃഷ്ട വർഗ്ഗം

തിരിയുന്നു ചുറ്റി നമ്മുടെ ഇടയിലൂടെ

അവരുടെ കാപ്പേടെ കാവിയുടെ

അടിയിലോ  'നാശം ' ഒളിഞ്ഞിരിപ്പൂ

ഒരു  വ്യാഘ്രത്തേപ്പോലെ തക്കം നോക്കി

പതിയിരിക്കുന്നീ അധമവർഗ്ഗം.

അവരുടെ ചരടിലെ പാവയായി

മാറാതെ നോക്കുക മർത്ത്യന്മാരെ

ജനിച്ചു മരിക്കട്ടെ മർത്ത്യരെല്ലാം

മരിപ്പോളം ജീവിക്കാം സ്നേഹമോടെ

അപരന്റെ ജീവനെ അറുത്തുമാറ്റി

ഒരുനാളും  സ്വർഗ്ഗം നാം പൂകുകില്ല.

പരിപാലിച്ചീടേണം  നമ്മളെല്ലാം

നാടിൻ അഖണ്ഡത നിസ്സംശയമായി .

അതിനായി പൊരുതുക നാട്ടുകാരെ   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക