Image

മീരാ ജാസ്‌മിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി നവാഗത സംവിധായകന്‍

Published on 16 October, 2015
മീരാ ജാസ്‌മിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി നവാഗത സംവിധായകന്‍
നടി മീരാ ജാസ്‌മിനെതിരേ പരാതിയുമായി നവാഗത സസംവിധായകന്‍ മനോജ്‌ ആലുങ്കല്‍. താരത്തിന്റെ കടുത്ത പിടിവാശി മൂലം സിനിമയുടെ ചിത്രീതകരണം ഒരു വര്‍ഷത്തോളം നീണ്ടു പോയെന്നും പലപ്പോഴും മോശം പെരുമാറ്റം നടിയുടെ ഭാഗത്തു നിന്നും ഉണ്ടായെന്നും സംവിധായകന്‍ കുറ്റപ്പെടുത്തി. മുമ്പ്‌ മീരാ ജാസ്‌മിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട്‌ സംവിധായകന്‍ കമലും രംഗത്തെത്തിയിരുന്നു.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം കഴിഞ്ഞ ദിവസമാണ്‌ മനോജ്‌ ആലുങ്കലിന്റെ കന്നി ചിത്രംം ` ഇതിനുമപ്പുറം' തിയേറ്ററുകളിലെത്തിയത്‌. മീരാ ജാസ്‌മിന്റെ സൗകര്യമനുസരിച്ചാണ്‌ പലപ്പോഴും ചിത്രീകരണം നടത്തിയിരുന്നതെന്ന്‌ സംവിധായകന്‍ പറഞ്ഞു. ചിത്രീകരണത്തിനായി വൈകിയെത്തുന്ന നടി നേരത്തേ സ്ഥലം വിടും. ക്‌ളൈമാക്‌സ്‌ പോലും താരത്തിന്റെ സൗകര്യമനുസരിച്ചാണ്‌ ചിത്രീകരിച്ചതെന്നും മനോജ്‌ കുറ്റപ്പെടുത്തുന്നു.

സിനിമയുടെ ചിത്രീകരണ വേളയില്‍ നടിക്കെതിരേ സംവിധായകന്‍ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. സിനിയുടെ പ്രൊമോഷന്‍ കാര്യങ്ങളില്‍ പോലും സഹകരികത്‌കാത്ത നടിക്കെതിരേ കോടതിയെ സമീപിക്കാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ നീക്കം.
മീരാ ജാസ്‌മിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി നവാഗത സംവിധായകന്‍
Join WhatsApp News
Tom Abraham 2015-10-17 07:09:14

How do we know all the facts ? How the producers and directors demand what ? Female stars like Meera Jasmine deserve better treatment.

Meera, tell the whole truth. 

observer 2015-10-18 07:14:11
Thank you Tom sir for supporting her and truth. How is Maneka Gandhi doing ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക