Image

മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം നടത്തി

സാബു ചുണ്ടക്കാട്ടില്‍ Published on 16 January, 2012
മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം നടത്തി
ഹോര്‍ഷോം: ഹോര്‍ഷോം മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ - പുതുവര്‍ഷ ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടന്നു. ഹോര്‍ഷോം സെന്റ്‌ ജോണ്‍സ്‌ ദേവാലയ ഹാളില്‍ നടന്ന പരിപാടികളില്‍ നിരവധി ആളുകള്‍ പങ്കാളികളായി. ചെയര്‍മാന്‍ ഡാനി സേവ്യര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ വേദിയിലെത്തിയ സാന്താക്ലോസ്‌ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ മികവുറ്റതായി. സെക്രട്ടറി ബെന്‍സ്‌ ജോസഫ്‌ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക