Image

യു.പി നിയമസഭാ തെരഞ്ഞെടുപ്പ്‌: പ്രചാരണത്തിന്‌ പ്രിയങ്കാ ഗാന്ധിയും

Published on 16 January, 2012
യു.പി നിയമസഭാ തെരഞ്ഞെടുപ്പ്‌: പ്രചാരണത്തിന്‌ പ്രിയങ്കാ ഗാന്ധിയും
ലക്‌നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ പ്രചാരണത്തിന്‌ പ്രിയങ്കാ ഗാന്ധിയും എത്തുന്നു. മൂന്നു ദിവസം ഇവിടെ പ്രിയങ്ക വിവിധ സ്ഥലങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും സഹോദരനുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമായ അമേത്തിയില്‍ നിന്നാണ്‌ പ്രിയങ്കയുടെ പ്രചരണ പരിപാടിക്ക്‌ തുടക്കം കുറിക്കുന്നത്‌. റായ്‌ബറേലിയിലും ബുന്ദേല്‍ഖണ്ഡിലും പ്രിയങ്ക പ്രചരണം നടത്തും.

രണ്ടാം ഘട്ടത്തില്‍ പ്രിയങ്ക ലക്‌നോ, അലഹബാദ്‌, സുല്‍ത്താന്‍പുര്‍ എന്നിവിടങ്ങളിലും പ്രചാരണത്തിന്‌ പ്രിയങ്ക ഇറങ്ങിയേക്കുമെന്ന്‌ കരുതുന്നതായി പാര്‍ട്ടി അനുയായികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക