Image

പ്രകടനം: പിണറായിക്കും കോടിയേരിക്കുമെതിരെ കേസ്‌

Published on 16 January, 2012
പ്രകടനം: പിണറായിക്കും കോടിയേരിക്കുമെതിരെ കേസ്‌
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അനുമതി വാങ്ങാതെ പ്രകടനം നടത്തിയതിന് സി.പി.എം. നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന 500 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

പയ്യന്നൂരില്‍ വെച്ചായിരുന്നു ജില്ലാ സമ്മേളനം. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ടൗണില്‍ പ്രകടനം നടത്തിയത്. ഇത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക