Image

സൂര്യനെല്ലിക്കേസ്: പെണ്‍കുട്ടിക്ക് രക്ഷാപെടാമായിരുന്നുവെന്ന് സുപ്രീം കോടതി

ആശ എസ് പണിക്കര്‍ Published on 13 October, 2015
സൂര്യനെല്ലിക്കേസ്:  പെണ്‍കുട്ടിക്ക് രക്ഷാപെടാമായിരുന്നുവെന്ന് സുപ്രീം കോടതി
 ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിക്ക് രക്ഷാപെടാമായിരുന്നുവെന്ന് സുപ്രീം കോടതി. പ്രതികളുടെ കൈയില്‍ നിന്നും രക്ഷപെടാന്‍ അവസരങ്ങള്‍ ഉണ്ടയിരുന്നുവെന്നും എന്തുകൊണ്ട് പെണ്‍കുട്ടി ഇത്തരം അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരണോ പോയതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. 

കോടതിയില്‍ പ്രതികള്‍ ഉന്നയിച്ച ചില ആരോപണങ്ങളുടെയും വാദങങളുടെയും അടിസ്ഥാനത്തിലാണ് കോടതി പെണ്‍കുട്ടിക്കെതിരേ എന്നു വ്യഖ്യാനിക്കാവുന്ന നിരീക്ഷണം നടത്തിയത്. കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേരാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ട്  സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് അടിയന്തിരമായി ജാമ്യം അനുവദിക്കാന്‍ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിശദമായ വാദം കേള്‍ക്കല്‍ അടുത്ത മാര്‍ച്ചിലേക്ക് മാറ്റി.

സൂര്യനെല്ലിക്കേസ്:  പെണ്‍കുട്ടിക്ക് രക്ഷാപെടാമായിരുന്നുവെന്ന് സുപ്രീം കോടതി
Join WhatsApp News
വിദ്യാധരൻ 2015-10-13 10:49:00
വിവരക്കേടിനു കയ്യും കാലും വച്ചാൽ ഇങ്ങനെ ഇരിക്കും.  ബലാൽസംഗത്തിന് ഇരയാകുന്നവർക്ക് സുപ്രീംകോടതി നല്കുന്ന ഉപദേശം എന്തൊകൊണ്ട് രക്ഷപ്പെട്ടുകൂടായിരുന്നു എന്ന്? എങ്ങനെ രക്ഷപ്പെടാം സാധിക്കും നെഞ്ചത്ത് കേറി ഇരിക്കുന്നതു രാജ്യത്തിന്റെ ഭരണകൂടം തിരിക്കുന്ന ശക്തന്മാരല്ലേ. രക്ഷപ്പെടാം എന്ന് വിചാരിച്ചാലും രാഷ്ട്രീയ സ്വാധീനവും പണ സ്വാധീനവും കൂടത്തെ നിയമത്തിന്റെ പിൻ ബലവും ഉള്ള ഈ ഹിംസ്ര ജന്തുക്കളുടെ ബലിഷ്ടമായ കരങ്ങളിൽ നിന്നും കൂടാതെ    അവരുടെ കാമകേളിയിൽ നിന്നും  ദുർബലയായ ഒരു പെണ്‍കുട്ടിക്ക് രക്ഷപ്പെടാനാവില്ല!

 സൂര്യനെല്ലി പൂവേ നിന്റെ 
ദാരുണമാവസ്ഥയിങ്കൽ 
ആരവം വയ്ക്കാനല്ലാതെന്തു  ചെയ്യും 
ഊരും പേരുമില്ലത്തോർക്ക്.
തൂലിക വാളാക്കെണ്ടോർ 
കാത്തിടുന്നു കുറ്റക്കാരെ 
മാല ചാർത്തി സ്വീകരിപ്പൂ 
നാണം അല്പ്പോം തീണ്ടീടാതെ
നട്ടെല്ലില്ലാത്തെഴുത്തുകാർ 
തട്ടിപ്പിന്റെ വിദഗ്ദന്മാർ 
കിട്ടിടേണം എന്തായാലും 
അവാർഡിന്റെ ഫലകവും 
കൂടാതെ പൊന്നാടയും  
 
Observer 2015-10-13 16:48:17
Vidhyadharan Sir you are 101% right. Shame on our system of governance. The rich and powerful politicians, movie stars, priests from any walks of life or from any denomination can escape any crimes like rape, peedanam and still walk like a decent person all over the world. They can come around, light up the lamps, inagurate our onam functions, church functions, TV functions and advise us. There are people to carry them on their shoulders in USA also. Where is our principles and justice for all etc..If you are poor or not inflential you will be kicked, beaten, jailed, spitted, boycotted every where. Even your church or from your home you will be kicked out. Waht a world. Poor Surya nelliu penkutty.. We cry for you. That is all we can do.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക