Image

മുങ്ങിയ ഇറ്റാലിയന്‍ കപ്പലിലെ 130 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി

Published on 16 January, 2012
മുങ്ങിയ ഇറ്റാലിയന്‍ കപ്പലിലെ 130 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി
റോം: മധ്യധരണ്യാഴിയില്‍ പാറക്കെട്ടിലിടിച്ച് മുങ്ങിയ ഇറ്റാലിയന്‍ ആഡംബരക്കപ്പലിലുണ്ടായിരുന്ന 130 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി. ഇവരുടെ വിവരങ്ങളറിയാന്‍ ഇറ്റലിയിലും ന്യൂഡല്‍ഹിയിലും ഇന്ത്യന്‍ വിദേശകാര്യാലയം പ്രത്യേക സെല്‍ തുടങ്ങി. വെള്ളിയാഴ്ച രാത്രി (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ)യാണ് 3200 യാത്രക്കാരും ഒമ്പതു മലയാളികളടക്കം 1023 ജീവനക്കാരുമുണ്ടായിരുന്ന 'കോസ്റ്റ കോണ്‍കോര്‍ഡിയ' എന്ന വിനോദസഞ്ചാരക്കപ്പല്‍ ടസ്‌കനുഗിഗ്ലിയോ ദ്വീപിനടുത്ത് അപകടത്തില്‍പെട്ടത്.

അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. ദുരന്തേതിഹാസമായ ടൈറ്റാനിക് കപ്പലപകടത്തിന് സമാനമായ സംഭവത്തില്‍ ലോകത്തെ പല ഭാഗങ്ങളിലും പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവല്ല സ്വദേശി ജിസണ്‍ ജോസ്, കണ്ണൂര്‍ സ്വദേശി മനോജ്, ആലപ്പുഴ സ്വദേശി ഷിനോജ്, തൃശ്ശൂര്‍ സ്വദേശികളായ നിതില്‍, സിബി, കോഴിക്കോട്ടുകാരായ ഷിനോസ്, ജയദേവ്, മുംബൈയില്‍ താമസക്കാരിയായ രേഷ്മ എന്നിവരാണ് കപ്പല്‍ ജീവനക്കാരായ മലയാളികള്‍. ഇവരടക്കം 130 ഇന്ത്യന്‍ ജീവനക്കാര്‍ കപ്പിലിലുണ്ടായിരുന്നു.

ഡല്‍ഹിയിലെ പ്രത്യേക സെല്ലിലേക്കുള്ള ഫോണ്‍ നമ്പറുകള്‍: +91-11-23012113 & 23015300; Fax: +91-11-23018158; E.Mail: controlroom@mea.gov.in. റോമിലെ ഇന്ത്യന്‍ വിദേശകാര്യാലയത്തിലേക്ക് വിളിക്കാനുള്ള ഫോണ്‍ നമ്പറുകള്‍: Embassy of India, Via XX Settembre, 5, 0187, Rome (Italy); Tel: +39-06-4884642 to 45 (Switchboard); +39-3311928710 (First Secretary V. Negi); +39 -3311928715 (Sunil Aggarwal); Fax: +39-06-48195389; E.Mail: hoc.rome@mea.gov.in.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക