Image

ശാരദമഠം ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കും: സ്വാമി സച്ചിദാനന്ദ

ബി. അരവിന്ദാക്ഷന്‍ Published on 16 January, 2012
ശാരദമഠം ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കും: സ്വാമി സച്ചിദാനന്ദ

ന്യൂയോര്‍ക്ക്: ശ്രീനാരായണ ഗുരു സര്‍വ്വ ജാതി-മതസ്ഥര്‍ക്ക് വേണ്ടി 1912 ല്‍ ശിവഗിരിയില്‍ സ്ഥാപി
ച്ച വിദ്യാദേവത ശ്രീ. സരസ്വതി ദേവി ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി സച്ചിദാനന്ദ പ്രസ്താവിച്ചു.

ഇതിനകം ഇന്‍ഡ്യയിലും വിദേശത്തും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചര്‍ച്ചകളും സെമിനാറുകളും നടന്നതായി അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി മുതല്‍ മെയ് 2017 വരെ നടക്കുന്ന ശ്രീ ശാരദ ദേവി പ്രതിഷ്ഠ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് സച്ചിദാനന്ദ സ്വാമികള്‍ നല്‍കിയ വിവരണം ഇതാണ്.

ഫെബ്രുവരി 4 മുതല്‍ 5 വരെ ഹൈദരാബാദിലെ ശ്രീ.നാരയണ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷം നടക്കും.

ഫെബ്രുവരി 11 മുതല്‍ 12വരെ ബോബെ-നെറൂളില്‍ വെച്ച് അന്തര്‍ ദേശീയ ശതാബ്ദി ആഘോഷ സെമിനാര്‍ നടത്തും. ന്യൂ മുംബൈയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണഗുരു സ്റ്റഡീസും ശ്രീനാരായണ മന്ദിര സമിതിയും ശാരദ പ്രതിഷ്ഛ ശതാബ്ദി ആഘോഷത്തിന് നേതൃത്വം നല്‍കും.

മാര്‍ച്ച് 8ന് കൊളംബോ- ശ്രീലങ്കയില്‍ ശ്രീനാരായണ ഗുരു സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശതാബ്ദി ആഘോഷം നടക്കുന്നു.

ശ്രീ.നാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെയും ശതാബ്ദി ആഘോഷകമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ വെച്ച് “ശ്രീനാരായണ ഗുരുവും ആധുനിക വൈദ്യശാസ്ത്രവും” എന്ന വിഷയത്തെ ആധാരമാക്കി ഏപ്രില്‍ അവസാനം സെമിനാറും ചര്‍ച്ചയും നടത്തുന്നു.

പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും, ആത്മീയ ഗുരുക്കന്മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ശാസ്ത്ര സെമിനാറില്‍ പങ്കെടുക്കും.

ഒരു വര്‍ഷം നീണ്ടുനിന്ന ശ്രീശാരദ പ്രതിഷ്ഠ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മെയ് 5ന് സമാപിക്കും. ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

ഫെബ്രുവരി മുതല്‍ മെയ് വരെ നടക്കുന്ന വിവിധ ആഘോഷങ്ങളില്‍ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ , പ്രസിഡന്റ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ഋതബരാനന്ദ് സ്വാമികള്‍ , ജനറല്‍ സെക്രട്ടി സച്ചിദാനന്ദ സ്വാമികള്‍ , ചെയര്‍മാന്‍ ആഘോഷകമ്മിറ്റി, ഗുരുപ്രസാദ് സ്വാമികള്‍ , ഡോ.എം.കെ. ദാമോദരന്‍ , ചെയര്‍മാന്‍, ശ്രീനാരായണ ഗുരു മന്ദിര സമിതി, ബോംബെ, ഡോ. രാജേന്ദ്രന്‍ , ബാംഗ്ലൂര്‍ , തുടങ്ങിയവര്‍ സന്ദേശം നല്‍കും.

വിദ്യാഭ്യാസ മേഖലയില്‍ ആഗോള ഭൂപടത്തില്‍ കേരളത്തിന് സ്ഥാനം നേടുന്നതിനും അധഃസ്ഥിര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പ്രചോദനവും അനുഗ്രഹവും ലഭിക്കുന്നതിന്‍ കാരണമായതാണ് 1912 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച ശ്രീ.ശാരദ മഠത്തിലെ സരസ്വതി ദേവി.

ശതാബ്ദി ആഘോഷത്തില്‍ ഭാഗമാക്കുകയും പങ്കെടുക്കുകയും ചെയ്യേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. ശിവഗിരി തീര്‍ത്ഥാടനം പോലെ ശാരദമഠ ശതാബ്ദി ആഘോഷവും കേരളത്തിന് അഭിമാനിക്കാവുന്ന മറ്റൊരു സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ പ്രതിരൂപമാണ്. പ്രോഗ്രാം വിവരണത്തിന് “ശിവഗിരി 2012” എന്ന സൈറ്റ് സന്ദര്‍ശിക്കുക
ശാരദമഠം ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കും: സ്വാമി സച്ചിദാനന്ദ
ശാരദമഠം ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കും: സ്വാമി സച്ചിദാനന്ദ
ഋതബരാനന്ദ സ്വാമികള്‍
ശാരദമഠം ശതാബ്ദി ആഘോഷം മെയ് 5ന് സമാപിക്കും: സ്വാമി സച്ചിദാനന്ദ
സച്ചിദാനന്ദ സ്വാമികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക