Image

പ്രകോപനപരമായ ലേഖനം: സ്വാമിയെ ചോദ്യം ചെയ്തു

Published on 16 January, 2012
പ്രകോപനപരമായ ലേഖനം: സ്വാമിയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: പ്രകോപനപരമായി ലേഖനമെഴുതിയെന്ന കേസില്‍ ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയെ ഡല്‍ഹിപ്പോലീസ് ചോദ്യംചെയ്തു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ 11-നാണ് അഭിഭാഷകര്‍ക്കൊപ്പം സ്വാമി എത്തിയത്. ജനവരി 30-വരെ സ്വാമിക്ക് ഡല്‍ഹികോടതി ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായി സാധിക്കുകയുള്ളൂ.

ഒരു ദേശീയ ദിനപ്പത്രത്തില്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ പ്രകോപനപരമായ ലേഖനമെഴുതിയെന്ന് കാട്ടി സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ് പോലീസ് സ്വാമിക്കെതിരെ എഫ്.ഐ.ആര്‍. തയ്യാറാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക