Image

നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)

Published on 08 October, 2015
നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)
കപ്പലിലിനുള്ളിലെ തിക്കും തിരക്കും കണ്ട
ങ്കലാപ്പോടെ പകച്ചൊന്നു പോയി ഞാന്‍
ഓമനക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു തന്‍
തോളിലെ മാറാപ്പില്‍ കൈകള്‍ മുറുക്കി ഞാന്‍

പട്ടിണി കൊണ്ടുതളര്‍ന്നൊരെന്‍ കണ്‍മണി
പാതിമൃത പ്രായനായെന്റെ മാറത്ത്‌
ആകെ തളര്‍ന്നു മയങ്ങുമാ മുത്തിന്റെ
മൃദുലമാം നിറുകയില്‍ മുത്തമേകെ

ഉള്ളിലെ ഗദ്‌ഗദം തേങ്ങലായ്‌
പോകാതെ
കൈകളാല്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു 
ഞാന്‍
ഈ അമ്മതന്‍ ഗദ്‌ഗദം ആരറിഞ്ഞീടുന്നു
ഈ കണ്ണീരിനാഴം ഇതാരളന്നീടുന്നു

താഴെ അരികിലായ്‌ മാറാപ്പ്‌വച്ചതില്‍
ചാരിയിരുന്നു നിലത്തു പതുക്കെ
ഞാന്‍
ദേഹം തളര്‍ച്ചയാല്‍ താനെ ചരിഞ്ഞുപോയ്‌
മെല്ലെയെന്‍ കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയ്‌
ഓര്‍മ്മ തന്‍ ദേവിയെന്‍ ആത്‌മാവിലുണരവേ
ഗതകാലസ്‌മരണകള്‍ കിരണങ്ങളാകുന്നു
ഭൂതകാലത്തിന്റെ താളുമറിച്ചൊന്നു
പോകുന്നു ഞാനെന്റെ പൂവാടിയില്‍

ദൂരെ ദൂരെ നിന്നു കാണുന്നു ഞാനെന്റെ
മധുരമാം പ്രണയത്തിന്നോര്‍മ്മകളേ
ബാല്യകാലത്തിലേ കൈകള്‍ പിടിച്ച നീ
ജീവന്റെ ജീവനായ്‌ പ്രാണന്റെ
ഭാഗമായ്‌
ഇല്ലായ്‌മ എങ്കിലും ഒന്നുമറിയാതെ
വാഴിച്ചു നീയെന്നെ രാജകുമാരിയായ്‌
കാലം കഴിയവേ സേ്‌നേഹ സമ്മാനമായ്‌
ദൈവത്തിന്‍ ദാനമായ്‌ ഓമനക്കുഞ്ഞിവന്‍
പ്രാണപ്രിയല്‍മെന്നോമനക്കുഞ്ഞുമോ
പൂര്‍ണ്ണയായ്‌ മാറ്റിയെന്‍ സ്‌ത്രീയെന്ന ഭാവത്തെ
വര്‍ണ്ണങ്ങളായിരം വാരിവിതറിനാം
മധുകണം വിതറുന്ന ശലഭങ്ങളായ്‌

ഒരുവേള പിന്നിടെ ഗതിയാകെ മാറിയെന്‍
ഗ്രാമത്തിലാകവേ ഭീതി കളിയാടി
തീവ്രവാദികളാം ഭീകരന്‍മാരവര്‍
എന്റെ ഗ്രാമത്തിനെ തച്ചുടച്ചു
മഴപെയ്‌തു തോര്‍ന്നൊരാ സന്ധ്യ
തന്‍ നേരത്ത്‌
പ്രാണന്റെ പാതി പകുത്തെടുത്തൂ
എന്റെ പ്രാണന്റെ പാതി പകുത്തെടുത്തു

സത്യദൈവമെന്ന പൂര്‍ണ്ണമാം സത്യത്തെ
കൈവെടിഞ്ഞീലൊരു ശക്‌തിയ്‌ക്കു
മുന്‍പിലൂം
ആകെ പ്രതികാരദാഹികളായവര്‍
പച്ചയ്‌ക്കു കത്തിച്ചു നിന്നെയെന്‍
കണ്‍മുന്‍പില്‍

നീയെന്റെ കണ്‍മുന്‍പില്‍ കത്തിയമരവേ—
ഭ്രാന്തിയേപ്പോലെ കരഞ്ഞു ഞാന്‍
കെഞ്ചിഞാന്‍

ആത്‌മാവിലെരിയുന്ന ചിത തന്റെ
കനലിനാല്‍
കത്തിജ്ജ്വലിച്ചു ഞാനഗ്‌നിയായ്‌
എന്റെ ആത്‌മാവിലെ്‌രിയുന്ന ചിത
തന്റെ കനലിനാല്‍
കത്തിജ്ജ്വലിച്ചു ഞാനഗ്‌നിയായ്‌

ആഴിക്കടലിലകപ്പെട്ട ഞാനൊരു
കച്ചിത്തുരുമ്പൊന്നു തേടുന്നപോലെ
ഓടിനടന്നു ഞാനാ ഗ്രാമമൊക്കെയും
ഒരുകൊച്ചു കൈത്താങ്ങു തന്നി
ല്ലെനിയ്‌ക്കാരും
കത്തിജ്ജ്വലിയ്‌ക്കും നിന്നോര്‍മ്മകള്‍
ബാക്കിവെച്ചെന്നെ തനിച്ചാക്കി യാത്ര
പോയീ
തിരികെ വരാതെ നീ യാത്രയായി
എന്താണെന്നെങ്ങോട്ടെന്നൊന്നൂ
മറിയില്ല
സ്വത്തായി നീ തന്ന മുത്തു മാത്രം
എന്നെ ചിരിപ്പിച്ച പിന്നെ കരയിച്ച
എന്‍പ്രിയ ഗ്രാമമേ
ചോദിപ്പൂ ഞാന്‍ യാത്ര

അലറുന്ന തിര തന്റെ ആരവം കേട്ട
ഞാന്‍
മിഴികള്‍ പതുക്കെ പതുക്കെ തുറക്കവേ
സ്ഥലകാല ബോധമെന്നുപബോധ
മനസ്സിനെ
പതിയെ പതിയെ കുലുക്കി വിളിക്കവേ
ഒട്ടിക്കിടന്നോരെന്‍ ഓമനക്കുഞ്ഞിതു
പെട്ടെന്നിതെന്തേ തണുത്തു മരച്ച പോല്‍
തട്ടിവിളിച്ചു ഞാന്‍പൊട്ടിക്കരഞ്ഞു
കൊണ്ടമ്മ വിളിയ്‌ക്കുന്നു കണ്‍തുറക്കോമനേ
നിത്യമാം നിദ്രയിലേയ്‌ക്കാണ്ടു പോയവന്‍
നാം കാണാത്ത ലോകത്തിലേയ്‌ക്കു പറന്നവന്‍
മരവിച്ചിരുന്നു ഞാന്‍ രണ്ടുദിനവു
മെന്‍
കൈകളില്‍ നിശ്‌ചലനായെന്റെ
കുഞ്ഞുമായ്‌

മെല്ലെയെണീറ്റു ഞാന്‍ നില്‍ക്കുവാന്‍ നോക്കവേ
ആഴിച്ചുഴിയിലെ പമ്പരം പോല്‍ തോന്നി
വേച്ചു പതുക്കെ പതുക്കെ നടന്നൊന്നു
എത്തിയാ കപ്പലിനറ്റത്തു നിന്നു ഞാന്‍
പൊന്നുമ്മകള്‍കൊണ്ടു മൂടിയെന്‍
കണ്ണനെ
മാപ്പേകൂ നീ ഹതഭാഗ്യയാമമ്മയ്‌ക്ക്‌
ഇട്ടെന്റെ കൈകളാല്‍ താഴേയ്‌ക്കു
ഞാനെന്റെ കുഞ്ഞിനെ
പിന്നെന്റെ ബോധം മറഞ്ഞുപോയ്‌

എന്നന്തരാത്മാവിലൊരു ചോദ്യ
മുയരുന്നു
എന്തു കൊണ്ടെന്തുകൊണ്ടാണെനി
ക്കീ ഗതി
മാപ്പു ചോദിയ്‌ക്കുന്നു സോദരീ
നിന്നോട്‌
ഉത്തരം നല്‍കുവാനാവില്ലെനിക്കിന്നു
നിനക്കുത്തരം നല്‍കുവാനാവില്ലെ
നിയ്‌ക്കിന്ന്‌.
നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)
Join WhatsApp News
വിദ്യാധരൻ 2015-10-09 13:16:58
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ചിത്രമാണ് തുർക്കിയുടെ കടൽത്തീരത്തടിഞ്ഞ അയലാൻ കുർടിയെന്ന പിഞ്ചുപൈതലിന്റെ ജീവനറ്റ ശരീരം.  മതവും  രാഷ്ട്രിയവും നല്കുന്ന സുഖത്തിന്റെയും അധികാരത്തിന്റെ ആസ്കതിയിൽ തിമിരം ബാധിച്ചവർ നടത്തുന്ന സംഹാരതാണ്ഡവത്തിന്റെ ബലിയാടായ ഈ കുഞ്ഞു താളംതീറ്റി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ കഥ പറയുന്നു.  ശ്രീമതി. മോളി റോയ്യുടെ കവിത വായിച്ചാപ്പോൾ ഇന്നും നൊമ്പരമായി മനസിൽ ജീവിക്കുന്ന,  വിടരാൻ കഴിയാതെപോയ  ആ 'പൂവിന്റെ ' ഒരമ്മയാണ് മനസ്സിൽ ഓടി എത്തിയത്.  മതരാഷ്ട്രീയ തീവരവാടത്തിന്റെ ക്രൂരതയുടെ ബലിയാടുകളിൽ കൂടുതലും കഠിനദ്ധ്വാനികളായ സാധാരണക്കാരാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും.  അധികാരത്തിന്റെ മുന്തിരിച്ചാർ മുത്തിക്കുടിച്ചു തലയ്ക്കുപിടിച്ച ഇക്കൂട്ടർ, മതത്തിന്റെയും, ജാതിയുടെയും, ദൈവത്തിന്റെയും മറവിൽ അനേകായിരം കുടുംബങ്ങളെ  തല്ലിത്തകർത്തു സ്ത്രീകളെയും ബാലികമാരെയും ബലാൽസംഗത്തിന് ഇരയാക്കുന്നു.  ഈ മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കപ്പലുകളിലും മറ്റും നടുത്തുന്ന ശ്രമിങ്ങളുടെ അനേകായിരം ചിത്രങ്ങൾ നമ്മളുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുന്നു,  മനോഹരമായ ഈ കവിത ആർക്കും വായിച്ചു മനസ്സിലാക്കത്തക്ക രീതിയിൽ ലളിതമായ എഴുതുമ്പോൾ അതിൽ നിന്ന് വിഷയത്തിന്റെ വൈകാരിത ഒട്ടും നഷ്ടമാകുന്നില്ല.  ഇറാക്ക് യുദ്ധത്തിൽ കുട്ടിയെ രക്ഷിക്കാനായി വെടിയുണ്ട ഏറ്റു മരിച്ച അമ്മയും, ആരെങ്കിലും തന്റെ കുഞ്ഞിന്റെ കണ്ടെത്തി രക്ഷിക്കും എന്ന പ്രതീക്ഷയോടെ  പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വച്ച അമ്മയും ( ഈ രണ്ടുക്കുട്ടികളെയും പിന്നീട് അമേരിക്കയിലുള്ള ഒരു കുടുംബം എടുത്ത് വളർത്തുകയുണ്ടായി ) മാതൃത്വത്തിന്റെ ശ്രേഷ്ടത വർദ്ധിപ്പിക്കുന്നതെയുള്ളൂ.  കുട്ടിയെ രക്ഷിക്കുന്ന രീതിയിൽ കവിത അവസാനിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.  ഒരു സമകാലിക വിഷയത്തെ എല്ലാ ഭാവഹാവങ്ങളോടെയും കവയിത്രി അവതരിപ്പിച്ചിരിക്കുന്നു .  അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക