Image

മെട്രോമാനും കേരളവും- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 16 January, 2012
മെട്രോമാനും കേരളവും- ജോസ് കാടാപുറം
2001-ല്‍ കൊങ്കണ്‍ റെയില്‍വേയുടെ സാരഥിയായിരുന്ന ഇ.ശ്രീധരന് കേരളത്തില്‍ ഒരു സ്വീകരണം നല്‍കുകയുണ്ടായി, ഈ സ്വീകരണ സമ്മേളനത്തില്‍ വച്ച്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ തിരുവനന്തപുരം, കോഴിക്കോട്ടും, കൊച്ചിയിലും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദ്ദേശം ശ്രീധരനും മുമ്പില്‍ വച്ചു. അതിനെ തുടര്‍ന്നു ശ്രീധരന്‍ താല്‍പര്യമെടുത്ത് റെയില്‍വേയുടെ ഗവേഷണ വിഭാഗമായ റൈറ്റ്‌സ് പരിശോധന നടത്തിയാണ് കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനും, ഭാവിയിലെ കൊച്ചിക്ക് അതൊഴിവാക്കാനും പറ്റാത്ത സാഹചര്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടിന്‍മേലാണ് മേല്‍പറഞ്ഞ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ അവസാനനിമിഷം ഇ.ശ്രീധരന്റെ മേല്‍നോട്ടത്തിലുള്ള പൊതുമേഖല സ്ഥാപനമായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (DMRC) ഏല്‍പിക്കാതെ ആഗോ ടെണ്ടര്‍ വിളിച്ച് 5146 കോടി രൂപയുടെ 10 ശതമാനം കമ്മീഷന്‍ പണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് കേരളത്തിലെ ജനങ്ങളുടെ ഇടപെടല്‍ മൂലം ഡി,എം. ആര്‍.സിയെ തിരകെ ഏല്‍പിക്കുകയായിരുന്നു.

ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആര്‍.സിയെയാണ് പദ്ധതി ഏല്‍പിക്കുന്നതെങ്കില്‍ അഴിമതി ഒന്നും നടക്കില്ലയെന്ന് ഉറപ്പായത് കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലികുട്ടിയും കൂടി ആഗോള ടെണ്ടര്‍ മുന്നോട്ട് വച്ചത്. ആലുവ മുതല്‍ പേട്ട വരെ 23 സ്റ്റേഷനുള്ള കൊച്ചി മെട്രാ 3 വര്‍ഷം കൊണ്ട് ഡി.എം.ആര്‍സി കൊച്ചി മെട്രോ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടമായി ആലുവായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മെട്രോ നീട്ടുമെന്നുള്ളത് കൊച്ചിയിലെ ഗതാഗ്ഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെ ഒക്കെ ആണെങ്കിലും ആലിബാബയും കള്ളന്‍മാരും എപ്പോഴാണ് ഇതൊക്കെ അട്ടിമറിക്കുകയെന്ന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കണം കേരളത്തിലെ ജനങ്ങള്‍ !! കാരണം മെട്രോ പദ്ധതിയുടെ അക്കൗണ്ട് സ്വകാര്യ പുത്തന്‍ തലമുറ ബാങ്കില്‍ തുടങ്ങുകയും കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ ഉമ്മന്‍ചാണ്ടിയുടെ ബന്ധു ജോലി ചെയ്യുന്ന കൊല്ലം ശാഖയില്‍ 2 കോടി രൂപ നിക്ഷേപിക്കുകയും അത് പിന്നീട് 10 കോടി നിക്ഷേപമായി ഉയര്‍ത്തുകയും ചെയ്തത് കേരളത്തിലെ ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നു. സങ്കുചിത താല്പര്യങ്ങള്‍കൊണ്ട് പദ്ധതി അട്ടിമറിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേരളം മാപ്പ് നല്‍കില്ലയെന്നോര്‍ക്കുക!!

ആരാണീ ശ്രീധരന്‍
കൊങ്കണ്‍ റെയില്‍വെയിലൂടെ യാത്രപോകുന്ന ഓരോരുത്തരും ഓര്‍ക്കുന്ന പേരാണ് ഇ.ശ്രീധരന്‍. എല്ലാ സിമന്റ് കമ്പനികളുടെയും പഴയ ഒരു പരസ്യമുണ്ടായിരുന്നു പാമ്പന്‍ പാലത്തിന്റെ കരുത്തില്‍ ഉപയോഗിച്ച, സിമന്റിനെക്കുറിച്ച്…എന്നാല്‍ റിക്കാര്‍ഡ് വേഗാത്തില്‍ ആ പാലം നിര്‍മ്മിക്കാന്‍ ചെറുപ്പക്കാരനായ ഒരു എന്‍ജിനീയര്‍ ഉണ്ടായിരുന്നു. ഇന്നു രാജ്യം മെട്രോമാന്‍ എന്നു വിളിക്കുന്ന മലയാളിയായ ഇ.ശ്രീധരന്‍ ആയിരുന്നു ആ പാലത്തിന്റെ ഉറപ്പിന്റെ പിന്നില്‍ . റെയില്‍വെ ഏല്‍പിച്ച മറ്റൊരു ദൗത്യം കൊങ്കണ്‍ റെയില്‍വേയായിരുന്നു. അസാധ്യമെന്ന് കരുതിയ മേഖലകളിലൂടെ അസാധാരണ വേഗത്തില്‍ റെയില്‍ പാതകള്‍ നിര്‍മ്മിച്ച് വന്‍ മലകള്‍ക്കിടയിലൂടെയുള്ള തുരങ്കങ്ങള്‍ ….എപ്പോള്‍ വേണമെങ്കിലും മണ്ണിടിയുകയും വന്‍ പാറക്കെട്ടുകള്‍ തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ള ദുഷ്‌കരമായ ഭൂമി. എത്രയെത്ര തൊഴിലാളികള്‍ അതിനായി സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു. എന്‍ജിനീയറന്‍മാരുടെയും സാങ്കേതിക വിദഗ്ദരുടെയും നീണ്ടനിരഅവരെയെല്ലാം കാണിക ശക്തിയോടെ ചേര്‍ത്തുപിടിച്ച് അസാധാരണമായ നിശ്ചയ ദാര്‍ഢ്യത്തോടെ ശ്രീധരന്‍ നയിച്ചതാണ്. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന കൊങ്കണ്‍ റെയില്‍വേ എന്ന് സ്വപ്ന റെയില്‍വേ. പിന്നീട് നമ്മള്‍ ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ മറക്കാത്ത ഡല്‍ഹി മെട്രോ. ഇവിടെയൊക്കെ പ്രവര്‍ത്തിച്ച ഈ മലയാളി ഒരിക്കലും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തെ രാജ്യം പൂര്‍ണ്ണമായി വിശ്വസിക്കുകയായിരുന്നു. മഹാവൃക്ഷമായി വളരുമ്പോഴും എലാട്ടുവളപ്പില്‍ ശ്രീധരന്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാലക്കാട്ടു ജില്ലയിലെ കുട്ടനാട്ടുകാരന്‍ കൊല്‍ക്കത്തയ്ക്കും ഡല്‍ഹിയ്ക്കും പുറമെ കൊച്ചിമെട്രോ കൂടി പൂര്‍ത്തിയായാല്‍ ഈ മെട്രോമാനെ കേരളത്തിന്റെ എല്ലാകാലത്തേയും അഭിമാനമാക്കാം..
മെട്രോമാനും കേരളവും- ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക