Image

സൗദിയില്‍ തമിഴ്‌നാട്‌ സ്വദേശിനി വീട്ടുവേലക്കാരിയുടെ കൈ വെട്ടിമാറ്റി

Published on 08 October, 2015
സൗദിയില്‍ തമിഴ്‌നാട്‌ സ്വദേശിനി വീട്ടുവേലക്കാരിയുടെ കൈ വെട്ടിമാറ്റി
റിയാദ്‌: സൗദി അറേബ്യയില്‍ തമിഴ്‌നാട്‌ സ്വദേശിനി വൂട്ടു ജോലിക്കാരിയുടെ കൈകള്‍ വെട്ടിമാറ്റി. സൗദിയിലെ റിയാദിലാണ്‌ സംഭവം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ കസ്‌തൂരിയാണ്‌ അക്രമത്തിന്‌ ഇരയായത്‌. വീട്ടുടമസ്ഥന്റെ പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ വീട്ടുടമ കൈ വെട്ടിമാറ്റിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ്‌ വീട്ടുടമസ്ഥനെതിരെ പരാതിയുമായി കസ്‌തൂരി പൊലീസിനെ സമീപിച്ചത്‌. ഇതിന്റെ പ്രതികാരമായാണ്‌ കൈകള്‍ വെട്ടിയരിഞ്ഞതെന്നാണ്‌ സൂചന. വീട്ടുടമസ്ഥന്റെ പീഡനം അസഹ്യമായതിനെ തുടര്‍ന്ന്‌ കസ്‌തൂരി നേരത്തെ ആത്മഹത്യാശ്രമം നടത്തിയതായും സൂചനയുണ്ട്‌. കസ്‌തൂരിയുടെ കുടുംബം സഹായത്തിനായി സൗദിയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ട്‌ വരുകയാണ്‌.
Join WhatsApp News
Reghunathan Nair 2015-10-08 08:35:22
What actions are India and Chennai governments going to take in this heinous crime ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക