Image

മാത്യു വര്‍ഗീസ്‌ ഇന്ത്യ പ്രസ്‌ ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌, മധു കൊട്ടാരക്കര ജനറല്‍ സെക്രട്ടറി

ജോസ്‌ കണിയാലി Published on 16 January, 2012
മാത്യു വര്‍ഗീസ്‌ ഇന്ത്യ പ്രസ്‌ ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌, മധു കൊട്ടാരക്കര ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ സംഘബോധത്തിന്റെ സംസ്‌കാരം നല്‍കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ പ്രസിഡന്റായി ഏഷ്യാനെറ്റ്‌ യു.എസ്‌.എ ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌ (ഫ്‌ളോറിഡ) തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നിന്നുളള മധു കൊട്ടാരക്കരയാണ്‌ (അശ്വമേധം) ജനറല്‍ സെക്രട്ടറി. സുനില്‍ തൈമറ്റം (ഫ്‌ളോറിഡ) ട്രഷററായിരിക്കും. 2012 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെയാണ്‌ പുതിയ എക്‌സിക്യൂട്ടീവിന്റെ കാലാവധി.

മലയാളം പത്രത്തിന്റെയും കൈരളി ടി.വിയുടെയും ഫിലഡല്‍ഫിയ പ്രതിനിധിയായ ജോബി ജോര്‍ജാണ്‌ വൈസ്‌ പ്രസിഡന്റ്‌. മുഖ്യധാരാ ദിനപത്രമായ ദി ഒക്‌ലഹോമിയനില്‍ ഉദ്യോഗസ്‌ഥനായ ജോര്‍ജ്‌ ചെറായില്‍ (ഒക്‌ലഹോമ) ജോയിന്റ്‌സെക്രട്ടറിയായി പ്രവര്‍ത്തിക്കും. ബിജു കിഴക്കേക്കൂറ്റ്‌ (ചിക്കാഗോ), മനു തുരുത്തിക്കാടന്‍ (ലോസ്‌ ഏഞ്ചലസ്‌) എന്നിവരാണ്‌ ഓഡിറ്റര്‍മാര്‍.

പ്രസ്‌ക്ലബ്ബ്‌ അഡ്‌വൈസറി കൗണ്‍സില്‍ യോഗമാണ്‌ തിരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിച്ചത്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അഡ്‌വൈസറി ബോര്‍ഡ്‌ ചെയര്‍മാനായി മുന്‍ പ്രസിഡന്റ്‌റെജി ജോര്‍ജ്‌ ചുമതലയേറ്റിട്ടുണ്ട്‌. മുന്‍ ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മയാണ്‌ വൈസ്‌ ചെ യര്‍മാന്‍.

മലയാളം പത്രം എഡിറ്റര്‍ ടാജ്‌ മാത്യുവിനെ പ്രസിഡന്റ്‌ ഇലക്‌ടായും അഡ്‌വൈസറി ബോര്‍ഡ്‌ യോഗം തിരഞ്ഞെടുത്തു.

ചുരുങ്ങിയ കാലം കൊണ്ട്‌ അമേരിക്കയിലും കേരളത്തിലെ മാധ്യമ രംഗത്തും ചര്‍ച്ചാ വിഷയമായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കെട്ടുറപ്പും പ്രവര്‍ത്തന ശൈലിയും ഒന്നുകൂടി ശക്‌തമാക്കുന്നതിനാവും തങ്ങളുടെ ഭരണസമിതി നേതൃത്വം ന ല്‍കുകയെന്ന്‌ മാത്യു വര്‍ഗീസും മധു കൊട്ടാരക്കരയും പറഞ്ഞു.
മാത്യു വര്‍ഗീസ്‌ ഇന്ത്യ പ്രസ്‌ ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌, മധു കൊട്ടാരക്കര ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക