Image

ബീഫിന്റെ ഇടതു വലത്‌ രാഷ്‌ട്രീയം

എം. ജയമോഹന്‍ Published on 07 October, 2015
ബീഫിന്റെ ഇടതു വലത്‌ രാഷ്‌ട്രീയം
കേരളം ബീഫ്‌ രാഷ്‌ട്രീയത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. ഉത്തര്‍പ്രദേശില്‍ ബീഫ്‌ കഴിച്ചു എന്നതിന്റെ പേരില്‍ മുഹമ്മദ്‌ അഖ്‌ലാഖ്‌ എന്ന മധ്യവയസ്‌കനെ അടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്‌.എഫ്‌.ഐ തൃശ്ശൂര്‍ കേരള വര്‍മ്മ കോളജില്‍ നടത്തിയ ബീഫ്‌ ഫെസ്റ്റാണ്‌ വിഷയം. എസ്‌.എഫ്‌.ഐക്കാര്‍ നടത്തിയ ബീഫ്‌ ഫെസ്റ്റിനെ എ.ബി.വി.പിക്കാര്‍ നേരിട്ടു. ഇരുകൂട്ടരും തമ്മില്‍ തല്ലായി. തുടര്‍ന്ന്‌ ക്യാംപസില്‍ നടന്ന ബീഫ്‌ ഫെസ്റ്റിനെ അനുകൂലിച്ച്‌ മലയാളം വിഭാഗം അധ്യാപികയായ ദിപാ നിശാന്ത്‌ ഒരു ഫേസ്‌ബുക്ക്‌ പോസ്റ്റിട്ടു. ഫാസിസം അനുവദിക്കില്ല, മതേതരത്വം നടപ്പാക്കണം എന്നതായിരുന്നു അധ്യാപികയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. എന്നാല്‍ ഈ അധ്യാപികയ്‌ക്കെതിരെയാണ്‌ ഇപ്പോള്‍ ഹിന്ദുത്വസംഘടനകള്‍.

കേരളവര്‍മ്മ കോളജിലെ ആല്‍മരചുവട്ടില്‍ ഒരു ഹിന്ദു വിഗ്രഹ പ്രതിഷ്‌ഠയുണ്ടെന്നും അതിനാല്‍ അവിടെ ബീഫ്‌ കയറ്റരുതെന്നുമാണ്‌ ഹിന്ദുത്വ സംഘടനകളുടെ പക്ഷം. അങ്ങനെയെങ്കില്‍ സ്‌ത്രീകളുടെ ആര്‍ത്തവ സമയത്ത്‌ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്‌ പോലെ കോളജിലും നിധേഷിക്കുമല്ലോ എന്നാണ്‌ ദീപ ടീച്ചറും ജനാധിപത്യ വിശ്വാസികളും ഉന്നയിക്കുന്ന ചോദ്യം.

ഇനി ഈ ക്ഷേത്രത്തെക്കുറിച്ച്‌. ഈ ക്ഷേത്രം ഇരിക്കുന്ന സ്ഥലം തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ്‌ കണ്ടിട്ടില്ലാത്ത മലയാളികള്‍ക്ക്‌ പോലും പരിചിതമാണ്‌. എങ്ങനെയാണന്നല്ലേ. സാക്ഷാല്‍ പത്മരാജന്റെ എവര്‍ഗ്രീന്‍ ക്ലാസിക്കായ തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ അശോകനുമായിട്ടെത്തി പാര്‍വതിയെ ഇഷ്‌ടം അറിയിക്കാന്‍ കറങ്ങി നില്‍ക്കുന്ന ആല്‍മരച്ചുവട്ടിലാണ്‌ പ്രസ്‌തുത ക്ഷേത്രം. ഏറിയാല്‍ ഒരു പത്തു വര്‍ഷമാകുന്നു ഇങ്ങനെയൊരു ക്ഷേത്രം ഇവിടെ സ്ഥാപിച്ചിട്ട്‌. അതിപ്പോള്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌ കോളജുകളില്‍ ചാപ്പല്‍ ഉള്ളത്‌ പോലെ ഒരു ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ കോളജിനും സ്ഥാപിച്ചു എന്നു മനസിലാക്കാം.

പക്ഷെ നാനാവിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ ക്യാംപസ്‌ വളപ്പില്‍ ഒരു ക്ഷേത്രമുണ്ടെന്ന്‌ കരുതി ക്യാംപസില്‍ എവിടെയും മാംസ ഭക്ഷണം കൊണ്ടുവരരുത്‌ എന്ന്‌ പറയുന്നത്‌ എന്ത്‌ ന്യായമാണ്‌. ഹിന്ദുക്കളുടേതടക്കം മാസം ഭക്ഷിക്കുന്നവരുടെ ഭക്ഷണപൊതികളില്‍ ബീഫും ചിക്കനുമെല്ലാം ഉണ്ടാവില്ലേ. അതെല്ലാം ഇനി വന്ന്‌ തുറന്ന്‌ പരിശോധിക്കുമോ തീവ്രഹിന്ദുത്വ സംഘടനകള്‍.

ഇവിടെ വിഷയം ക്യാംപസില്‍ ക്ഷേത്രമുണ്ടോ ഇല്ലിയോ എന്നുള്ളതല്ല. വിഷയം ബീഫിന്റെ രാഷ്‌ട്രീയമാണ്‌. മുമ്പ്‌ ബാബറി മസ്‌ജിദിന്റെ സ്ഥാനത്ത്‌ രാമക്ഷേത്രം പണിയുന്നതാണ്‌ തീവ്ര ഹിന്ദുത്വ ശക്തികളുടെ വിഷയമായിരുന്നതെങ്കില്‍ ഇപ്പോള്‍ അവരുടെ വിഷയം പശുവാണ്‌. ഹിന്ദുക്കള്‍ക്ക്‌ പൊതുവില്‍ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കപ്പെടുന്നതിനാല്‍, ഗോമാതാവ്‌ എന്നാണ്‌ പറയപ്പെടുന്നത്‌, പശുവിന്റെ രാഷ്‌ട്രീയം ഉന്നയിച്ച്‌ വര്‍ഗീയ ധ്രൂവികരണവും അധികാരം നേടലുമാണ്‌ പ്രശ്‌നം.

ഈ പ്രശ്‌നം പ്രസക്തമാകുമ്പോഴും ബീഫ്‌ ഫെസ്റ്റിവല്‍ എന്ന സമര ആശയം ശരിയോ തെറ്റോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. മാനവികമായി നോക്കിയാല്‍ ബീഫ്‌ ഫെസ്റ്റിവല്‍ തെറ്റാണ്‌ എന്നു തന്നെയാണ്‌ മനസിലാക്കാന്‍ കഴിയുക. ബീഫ്‌ കഴിക്കുന്നവനെ തിവ്രഹിന്ദുത്വ ശക്തികള്‍ തല്ലിക്കൊല്ലുമെന്ന്‌ വന്നാല്‍ ഞങ്ങളെല്ലാവരും ബീഫ്‌ കഴിക്കുന്നവരാണെന്നും, ഞങ്ങളടെ വീടുകളില്‍ ബീഫ്‌ പാകം ചെയ്യുമെന്നും നമുക്ക്‌ തുറന്നു പ്രഖ്യാപിക്കാം. ഒപ്പം ഞങ്ങളുടെ ഭക്ഷണം എന്തെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക്‌ മാത്രമാണെന്നും പറയാം. പ്രതിഷേധിക്കാം. മതേതര ജനാധിപത്യ ശക്തികള്‍ ഈ പ്രതിഷേധം തീര്‍ച്ചയായും നടത്തണം.

പക്ഷെ ആഹാരത്തിനു വേണ്ടി കൊല്ലുന്നതും സമരത്തിന്‌ വേണ്ടി കൊല്ലന്നും ഒരേപോലെ കാണാന്‍ കഴിയുന്ന ഹിംസയല്ല. സഞ്ചാര സ്വാതന്ത്ര്യത്തിന്‌ വേണ്ടി വഴി തടയല്‍ സമരം നടത്തുന്നത്‌ പോലെയൊരു കാര്യമാണത്‌. കാരണം രണ്ടും ആരുടെയെങ്കിലും സ്വാതന്ത്ര്യം ഹനിക്കുന്നത്‌ തന്നെ.

ഇവിടെയും സ്വാതന്ത്ര്യം തന്നെയാണ്‌ വിഷയം. മൃഗത്തിന്റെ സ്വാതന്ത്ര്യം. മനുഷ്യനെപ്പോലെ തന്നെ മൃഗത്തിനും ഈ ഭൂമിയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌. ഓരോ മൃഗവും ഇവിടെ മറ്റൊരാളുടെ ആഹാരത്തിനായി കണ്ണി ചേര്‍ക്കപ്പെട്ടതാണ്‌. ഈ ചങ്ങലയില്ലാതെ പ്രകൃതിക്ക്‌ നിലനില്‍ക്കാനും കഴിയില്ല. അതുകൊണ്ട്‌ തന്നെ ആഹാരത്തിനായി കൊല്ലുമ്പോള്‍ അത്‌ പ്രകൃതിയുടെ നിയമമാകുന്നു. മനുഷ്യന്‍ മീന്‍ പിടിക്കുന്നതും, അറവുശാലകള്‍ നടത്തുന്നതും ആഹാരത്തിനാണ്‌. അതില്‍ തെറ്റില്ല. എന്നാല്‍ സമരം നടത്താനായി മൃഗത്തെ കൊല്ലുന്നതില്‍ വിശപ്പിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. വിശപ്പല്ല അവിടെ പ്രതിധേഷമാണ്‌ വിഷയം. പ്രതിഷേധത്തിനായി ചോര വീഴ്‌ത്തുമ്പോള്‍ അതും ഫാസിസം തന്നെയാണ്‌.

ഹിംസയുടെ ഫാസിസത്തിന്റെ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ നമ്മളും ഹിംസ നടത്തുകയല്ല വേണ്ടത്‌. മറിച്ച്‌ അഹിംസയുടെ രാഷ്‌ട്രീയം കൊണ്ടു വേണം അതിനെ നേരിടാന്‍. ഒരിക്കലും അക്രമത്തിന്‌ അക്രമം പരിഹാരമല്ല. അക്രമം പരിഹാരമാകുമെന്ന്‌ പ്രതീക്ഷിച്ച സാഹചര്യങ്ങളിലെല്ലാം വിപരീതമായിരുന്നു ഫലം. അപ്പോള്‍ ബീഫ്‌ കഴിക്കുന്നവരെ കൊല്ലുമെന്ന്‌ പറയുന്നതിനെതിരെ പ്രതിഷേധിക്കേണ്ടത്‌ അതിനെതിരെ പ്രതികാത്മകമായ നിരവധി സമരങ്ങള്‍ നയിച്ചുകൊണ്ടാണ്‌. ബീഫ്‌ കഴിക്കുന്നവരെ കൊല്ലുന്നവര്‍ക്കെതിരെ നിയമനടപടി ഗവണ്‍മെന്റ്‌ സ്വീകരിച്ചില്ലെങ്കില്‍ ഗവണ്‍മെന്റിനെതിരെ നിരാഹാര സമരം പോലും പ്രഖ്യാപിക്കാം.

പക്ഷെ അതിന്‌ ബീഫ്‌ ഫെസ്റ്റ്‌ നടത്തുക എന്നത്‌ പ്രായോഗികമായ കാര്യമല്ല. കാരണം ഫാസിസ്റ്റുകള്‍ക്ക്‌ വീണ്ടും അവസരം ഒരുക്കികൊടുക്കയാണ്‌ അതിലൂടെ ചെയ്യുന്നത്‌. അതാ അവര്‍ നമ്മുടെ ഗോമാതാവിനെ കൊന്ന്‌ തിന്നുന്നു എന്ന്‌ നിരന്തരമായി പറഞ്ഞ്‌ ഫാസിസ്റ്റുകള്‍ക്ക്‌ ഹിന്ദുത്വത്തിന്റെ വേരുറപ്പിക്കാനല്ല, ഇതാ ഇവര്‍ ഭക്ഷണം നിഷേധിക്കുന്നുവെന്ന്‌ പറഞ്ഞ്‌ ഫാസിസ്റ്റുകള്‍ക്കെതിരെ നിലയുറപ്പിക്കുകയാണ്‌ വേണ്ടത്‌.

മതേതരത്വത്തിന്‌ വേണ്ടി നിലയുറപ്പിച്ച ദീപാ നിശാന്ത്‌ എന്ന അധ്യാപികയോട്‌ തീര്‍ച്ചയായും ലേഖകന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. ഒപ്പം ഫാസിസത്തോട്‌ പ്രതിഷേധം വീണ്ടും ചോര വീഴ്‌ത്തിയാവരുത്‌ എന്നും ഓര്‍മ്മിപ്പിക്കുന്നു.
Join WhatsApp News
GEORGE V 2015-10-08 09:15:01

ഇസ്‌ലാം എന്താണെന്നും ഖുര്‍ആന്‍ എന്താണെന്നും അറിയാത്ത മുസ്‌ലിങ്ങളും ബൈബിള്‍ അറിയാത്ത ക്രൈസ്‌തവരും ഹൈന്ദവ ധര്‍മ്മവും ഗീതാവചനങ്ങളും വേദങ്ങളും അറിയാത്ത ഹൈന്ദവരുമാണ്‌ ജനങ്ങളില്‍ ഭൂരിപക്ഷവും.

 

അത് മനസ്സിലാക്കി രാഷ്ട്രീയക്കാരും മത മേധാവികളും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന പണി ആണ് ഇപ്പോൾ കാണുന്നത്.

 

കേരള വരമ കോളേജ് കൊച്ചി ദേവസം വക ആണ്. കൊച്ചി ദേവസം ഇപ്പോൾ ഭരിക്കുന്നത് മതെതരത്വത്തിന്റെ കവൽകാർ ആയ കോണ്‍ഗ്രസ്‌കാരും. എന്നിട്ടും ആ ടീച്ചർ നടപടി നേരിടാൻ പോകുന്നു എന്ന് കേൾകുമ്പോൾ എന്ത് മനസ്സിലാക്കണം.    

 

പഞ്ചായത്ത്‌ ELECTION ആണല്ലോ വരുന്നത്. ബീഫ് കൊണ്ട് ആർക്കാണൂ നേട്ടം കിട്ടുക എന്ന് കാത്തിരുന്നു കാണാം.  

 

 


andrew 2015-10-08 09:45:59
Fanaticism is a product of ignorance. Ignorance may be eliminated by education. Fanaticism is one of the killers of civilization. So do not ignore the fanatics.  Each and everyone who is responsible and love the future of your children has to come out and fight and eliminate fanaticism. The more we can educate the present generation and promote anti- racism  more will be freed from the slavery of religion. Religion holds the monopoly  on  ignorance and fanaticm. 
Tom Abraham 2015-10-08 15:30:49

It is stupid to undermine the foundational, religious , philosophical beginnings of human civilizations- Greco-Roman, ancient Hindu Vedas, or modern or postmodern philosophical movements. Fanatics cannot be educated. Education is from within, your soul as aristotle spoke about. GANDHI pursued it. Human potential is in the soul. Imagination, conceptualization and realization. Regarding the beef issue, the book " the myth about the Holy cow" by JHA the Delhi writer would tell you more.

vayanakaran 2015-10-09 09:15:32
All religions are fundamentally standing on the stupidity of the followers. The religious philosophy may say a lot of good things. But when it comes to practice, the priests exploit the  idiots and uneducated. So far there is no pill or treatment for fanaticism.
Tom Abraham 2015-10-10 05:32:51

Please don't forget the morality, charity, and decency of great priests in all religions. During my college education, my unemployment periods, priests helped me. In turn, I now serve the homeless in America. But, some of them get drunk, smoke marijuana. How many of the comment writers can claim serving the society, unselfish acts of loving thy neighbour ? Hail Dewaswam  Board of Kerala, for their progressive judgement on Deepa teacher.

Johny Kutty 2015-10-10 07:53:33
ശ്രീ ടോം, താങ്ങൾ ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനം അഭിനന്ദിക്കുന്നു. എന്നാൽ കൂടുതൽ പേരും ചെയ്യുന്ന കാര്യം വിളിച്ചു പറയാൻ ആഗ്രഹിക്കാത്തവർ ആണെന്ന് തോന്നുന്നു. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്നാനല്ലോ. കൊച്ചി ദെവസതിന്റെ കീഴില മാസങ്ങളായി ശംബളം കിട്ടാതെ ബുദിമുട്ടുന്ന പാവം പൂജാരി മാരുടെ കാര്യം കൂടി ഒന്ന് ശരി ആക്കാൻ അപേക്ഷിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക