Image

ആനി പോളിന്‌ ആശംസയും അനുഗ്രഹവുമായി തിരുവിതാംകൂര്‍ മഹാരാജാവ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 January, 2012
ആനി പോളിന്‌ ആശംസയും അനുഗ്രഹവുമായി തിരുവിതാംകൂര്‍ മഹാരാജാവ്‌
തിരുവനന്തപുരം: ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടിയിലെ പതിനാലാം ഡിസ്‌ട്രിക്‌റ്റില്‍ നിന്ന്‌ ലെജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന മുന്‍ ജോ. ട്രഷറര്‍ ശ്രീമതി ആനി പോളിന്‌ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനുഗ്രഹവര്‍ഷം.

ഒരു മലയാളി വനിത അമേരിക്കന്‍ ഭരണസിരാകേന്ദ്രത്തിന്റെ പ്രാരംഭ സമിതിയിലേക്ക്‌ കടന്നുവരുന്നത്‌ കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ഷാജി ജോണ്‍, ലതാ കറുകപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആനി പോളിന്‌ ആശംസയും അനുഗ്രഹവുമായി തിരുവിതാംകൂര്‍ മഹാരാജാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക