Image

മുബൈ ഹാഫ് മാരത്തണില്‍ മലയാളി സോജി മാത്യുവിന് ഒന്നാം

Published on 15 January, 2012
മുബൈ ഹാഫ് മാരത്തണില്‍ മലയാളി സോജി മാത്യുവിന് ഒന്നാം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മാരത്തണ്‍ ആയ മുബൈ മാരത്തണിലെ   ഹാഫ് മാരത്തണ്‍ വിഭാഗത്തില്‍ മലയാളിയായ സോജിമാത്യുവിന് ഒന്നാം സ്ഥാനം. 

ഫുള്‍ മാരത്തണ്‍ വിഭാഗത്തില്‍ കെനിയക്കാരാനായ ലെബന്‍ മോയ്ബീന്‍ ഒന്നാം സ്ഥാനം നേടി.  എത്യോപ്യന്‍ സ്വദേശി രാജി അസഫയ്ക്കാണ് രണ്ടാം സ്ഥാനം. 

ഫുള്‍ മാരത്തണ്‍ ഇന്ത്യന്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സര്‍വീസസ് താരം രാം സിങ് യാദവ് ഒളിംപിക്‌സിന് യോഗ്യത നേടി.   

38,775 പേര്‍  പങ്കെടുത്ത മാരത്തണിന്റെ സമ്മാനതുക 3.4 ലക്ഷം ഡോളറാണ്. ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ഡ്രീം റണ്‍, വീല്‍ ചെയര്‍, സീനിയര്‍ സിറ്റിസണ്‍ തുടങ്ങി അഞ്ചു വിഭാഗത്തിലായാണ്   മല്‍സരം സംഘടിപ്പിച്ചിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക