Image

അശ്വനി കുമാറിന്റെ പ്രസ്താവന നിരുത്തരവാദപരം: ജോസഫ്

Published on 15 January, 2012
അശ്വനി കുമാറിന്റെ പ്രസ്താവന നിരുത്തരവാദപരം: ജോസഫ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്ന് സംസ്ഥാന ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. അണക്കെട്ടില്‍ പരിശോധന നടക്കുന്ന അവസരത്തില്‍ ഇത്തരം പ്രസ്താവന നടത്തുന്നതു ശരിയല്ല. ഏത് സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി പ്രസ്താവന നടത്തിയതെന്ന് അറിയില്ല. ഇത്തരം പ്രസ്താവനകള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോയപ്പോള്‍ അശ്വനി കുമാറിനെ കണ്ടിട്ടില്ല. ചിത്രത്തില്‍ ഇല്ലാത്തവരാണ് ഇപ്പോള്‍ അഭിപ്രായം പറയുന്നത് എന്നും പ്രശ്‌നത്തില്‍ എ. കെ ആന്റണി ഇടപെടണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക