Image

കുറഞ്ഞ ഓവര്‍ നിരക്ക്: ധോണിക്ക് വിലക്ക്

Published on 15 January, 2012
കുറഞ്ഞ ഓവര്‍ നിരക്ക്: ധോണിക്ക് വിലക്ക്
 പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ ഒരു മത്സരത്തില്‍ നിന്ന് ഐസിസി വിലക്കി. അഡ്‌ലെയ്ഡില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്നാകും ധോണി മാറിനില്‍ക്കുക. ധോണിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗായിരിക്കും ടീമിനെ നയിക്കുക. 24 മുതലാണ് അഡ്‌ലെയ്ഡില്‍ നാലാം ടെസ്റ്റ് ആരംഭിക്കുക.

അതേസമയം, ാസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് തന്നെയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സീനിയര്‍ താരങ്ങളെ ടീമില്‍ നിലനിര്‍ത്തണോ തുടങ്ങിയ കാര്യങ്ങള്‍ പരമ്പരയ്ക്കുശേഷം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ധോണി പറഞ്ഞു. 

ബാറ്റിംഗില്‍ സ്ഥിരത പാലിക്കാന്‍ കഴിയാത്തതാണ് പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം. ഓന്നോ രണ്‌ടോ ടെസ്റ്റുകളില്‍ ബാറ്റിംഗ് പരാജയപ്പെടുന്നത് അംഗീകരിക്കാമെങ്കിലും തുടര്‍ച്ചയായ ഏഴു ടെസ്റ്റുകളില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത് ഗൗരവമായി എടുക്കേണ്ടതാണെന്നും മത്സരശേഷം ധോണി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക