ന്യൂഡല്‍ഹി: തന്റെ പാര്‍ട്ടിയായ ബിജെപി 70 ശതമാനം സംശുദ്ധമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. പ്രായോഗിക രാഷ്ട്രീയത്തില്‍ 100 ശതമാനം സംശുദ്ധ രാഷ്ട്രീയം സാധ്യമല്ലെന്നും എല്ലാ പാര്‍ട്ടികളും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നും സിന്‍ഹ പറഞ്ഞു.
ബിജെപി 70 ശതമാനം സംശുദ്ധമാണെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്ക് 20 ശതമാനം മാത്രമെ അവകാശപ്പെടാനാകൂ. അതാണ് ബിജെപിയെ മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
അഴിമതിക്കേസില്‍ ബിഎസ്പിയില് നിന്ന് പുറത്താക്കിയ കുഷ്വാഹയെ ബിജെപിയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിന്‍ഹ.