Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം

Published on 15 January, 2012
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെതിരായ ജയത്തോടെ പോയിന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗിന്റെ തലപ്പത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമെത്തി. ഇരുവര്‍ക്കും 48 പോയിന്റ് വീതമാണുള്ളത്. സ്റ്റി 20 മത്സരങ്ങളില്‍ നിന്നും യുണൈറ്റഡ് 21 മത്സരങ്ങളില്‍ നിന്നുമാണ് 48 പോയിന്റ് നേടിയത്. ചെല്‍സി സണ്ടര്‍ലന്‍ഡിനെ 1-0 നു പരാജയപ്പെടുത്തിയപ്പോള്‍ ലിവര്‍പൂളിനെ സ്റ്റോക് സിറ്റി ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു കെട്ടി. ടോട്ടനത്തെ വോള്‍വര്‍ഹാംടണ്‍ 1-1 നും തളച്ചു. 

മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ പോള്‍ സ്‌കോള്‍സാണ് ആദ്യ ഗോള്‍ നേടിയത്. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ സ്‌കോള്‍സ് യുണൈറ്റഡിനെ 1-0 നു മുന്നിലെത്തിച്ചു. നേരത്തേ 22-ാം മിനിറ്റില്‍ യുണൈറ്റഡിന് ലഭിച്ച പെനാല്‍റ്റി കിക്ക് വെയ്ന്‍ റൂണി നഷ്ടപ്പെടുത്തി. 73-ാം മിനിറ്റില്‍ ഡാനി വെല്‍ബീക്കും 82 -ാം മിനിറ്റില്‍ മൈക്കിള്‍ കാറിക്കും ഗോള്‍ നേടിയതോടെ യുണൈറ്റഡിന്റെ ജയം 3-0 ന് ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക