Image

ഗേറ്റ് കീപ്പര്‍ ഉറങ്ങി: ചെങ്ങന്നൂരില്‍ വന്‍ അപകടം ഒഴിവായി

Published on 15 January, 2012
ഗേറ്റ് കീപ്പര്‍ ഉറങ്ങി: ചെങ്ങന്നൂരില്‍ വന്‍ അപകടം ഒഴിവായി
ചെങ്ങന്നൂര്‍: ഗേറ്റ് കീപ്പര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപത്ത് ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം ഒഴിവായി. വൈകിട്ട് 4:10 ന് ചെങ്ങന്നൂര്‍ മഠത്തുംപടി റയില്‍വെ ഗേറ്റിലാണ് സംഭവം നടന്നത്. കോഴിക്കോടിനുളള ജനശതാബ്ദി എക്‌സ്പ്രസ് ഗേറ്റില്‍ എത്തിയിട്ടും കാവല്‍ക്കാരന്‍ സിഗ്‌നല്‍ നല്‍കിയില്ല. ഈ സമയം ട്രെയിന്‍ വന്നത് അറിയാതെ ഗേറ്റിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ നീങ്ങുന്നുണ്ടായിരുന്നു.

വേഗത കുറച്ചെത്തിയ ട്രെയിന്‍ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തി. എന്നിട്ടും ഗേറ്റ് കീപ്പറെയോ സിഗ്‌നലോ കാണാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാവല്‍പ്പുരയിലെത്തി നോക്കുമ്പോള്‍ ഗേറ്റ് കീപ്പര്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഇയാളെ വിളിച്ചുണര്‍ത്തിയ ശേഷമാണ് ഗേറ്റ് അടച്ചതും സിഗ്‌നല്‍ ലഭിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നതും. രക്തസമ്മര്‍ദ്ദത്തിനുളള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മയങ്ങിപ്പോയതാണെന്നാണ് ഗേറ്റ് കീപ്പര്‍ നല്‍കിയ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക