Image

ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക്‌ ദിനാഘോഷം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 January, 2012
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക്‌ ദിനാഘോഷം
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ റിപ്പബ്ലിക്‌ ദിനാഘോഷം ജനുവരി 29 ഞായറാഴ്‌ച ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉച്ചയ്‌ക്ക്‌ 12:30 മുതല്‍ 3:30 വരെയാണ്‌ പരിപാടികള്‍.

കഴിഞ്ഞ നാല്‌പതു വര്‍ഷങ്ങളിലേറെയായി ഈ സംഘടനയുടെ ആഘോഷപരിപാടികളിലൊന്നാണ്‌ റിപ്പബ്ലിക്‌ ദിനാഘോഷം. പ്രഛന്നവേഷങ്ങളിലൂടെയും, നിഴല്‍ നാടകങ്ങളിലൂടെയും, ടാബ്ലോകളിലൂടെയും, നൃത്തനൃത്യങ്ങളിലൂടെയും ഇന്ത്യയുടെ സംസ്‌ക്കാരവും പൈതൃകവും വിളിച്ചോതുന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ആഘോഷത്തില്‍, രാജ്യസ്‌നേഹത്തെക്കുറിച്ചും സ്വാതന്ത്യസമരസേനാനികളെക്കുറിച്ചും മണ്‍മറഞ്ഞുപോയ മഹാത്മാരെക്കുറിച്ചും പ്രതിപാദിക്കുന്ന പരിപാടികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മുതിര്‍ന്നവരും കുട്ടികളുമടക്കം ഏകദേശം മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ്‌ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നിറ്റ ഗോഖലെ ചിക്കടെല്ലി 518 346 2983, ഫരീബാ ഖോസ്‌റാവി 518 423 1363, മൊയ്‌തീന്‍ പുത്തന്‍ചിറ 518 894 1271, സ്‌നേഹ്‌ ചൗധുരി 518 785 3126, പീറ്റര്‍ തോമസ്‌ 518 330 2369, അന്നു സുബ്രഹ്മണ്യം 518 377 1974.
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക്‌ ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക