Image

ഗന്ധര്‍വ്വന്മാര്‍ ഭൂമിയിലെക്കിറങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന മണ്ടന്മാര്‍

അനില്‍ പെണ്ണുക്കര Published on 03 October, 2015
ഗന്ധര്‍വ്വന്മാര്‍ ഭൂമിയിലെക്കിറങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന മണ്ടന്മാര്‍
നാം ദൂരെ നിന്നാരാധിക്കുന്ന പല വിഗ്രഹങ്ങളും അടുത്തു നിന്നു നോക്കുമ്പോള്‍ അതിന്റെ വൈരൂപ്യം കാണാനാകും. സംഭവം നമ്മുടെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനെ കുറിച്ചാകുമ്പോള്‍ മലയാളി വിശ്വസിക്കാന്‍ അല്പം മടിക്കും . സംഭവം സത്യമാണോ എന്ന് ഇപ്പോഴും അത്ര വ്യക്തമല്ല . എങ്കിലും യേശുദാസ് ഇത് നിഷേധിച്ചിട്ടില്ല . സംഭവം ഇങ്ങനെ . 

 ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് 'ദേശത്തിനായി പാടൂ' എന്ന പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെയാണ് പരിപാടിക്കുവേണ്ടി വാഹനങ്ങളില്‍ കൊണ്ടുവന്നത്. യേശുദാസായിരുന്നു മുഖ്യാതിഥി. 

ന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് യേശുദാസ് ശാഠ്യം പിടിച്ചത്. പൊതുപരിപാടിക്ക് ശേഷം വേദിയില്‍ നിന്ന് ഇറങ്ങി കുട്ടികള്‍ക്കൊപ്പം നില്‍ക്കണമെന്ന ആവശ്യത്തോട് യേശുദാസ് ആദ്യം മുഖംതിരിച്ചു. സംഘാടകര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാടില്ലെന്ന നിലപാടില്‍ യേശുദാസ് ഉറച്ചുനിന്നു. ഒടുവില്‍ സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി കുട്ടികള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഇന്നോവ കാറില്‍ എത്തി. യേശുദാസ് തങ്ങളോടൊപ്പം പാടുമെന്നു പ്രതീക്ഷിച്ച കുട്ടികള്‍ ആര്‍പ്പുവിളിച്ചു. 

 എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സ്‌റ്റേഡിയത്തില്‍ ചെളിയുണ്ടായതാണത്രേ കാരണം. ചെരുപ്പില്‍ ചെളിപറ്റുമെന്നതിന്റെ പേരില്‍ കുട്ടികളോടൊപ്പം പാടാന്‍ മടിച്ച ഗാനഗന്ധര്വ്വാന്‍ കാറില്‍ കയറി സ്ഥലം വിട്ടു .മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുധീപ് കുമാര്‍, രാജലക്ഷ്മി എന്നിവരുള്‍പ്പെട്ട ഗായകസംഘം വേദിയിലുണ്ടായിരുന്നു. യേശുദാസിനോട് ഒരു വാക്ക് . ലോകമലയാളികള്‍ ആദരിക്കുന്ന മഹാനാണ് അങ്ങ് . പക്ഷെ ഇത് കേരള സമൂഹം പൊറുക്കില്ല . അയ്യായിരത്തിലധികം കുട്ടികളെ വിഷമിപ്പിക്കരുതായിരുന്നു . അല്ലയോ സാര്‍ ക്ഷമിക്കണം . പൊതുരംഗത്ത് ഇടപെടുമ്പോള്‍ പാട്ടുമാത്രം നോക്കാന്‍പറ്റില്ല. തന്നെ സ്‌നേഹിക്കുന്നവരെകൂടി ഒന്ന് നോക്കണം .

പവര്‍കട്ട് ഉള്ളത്‌കൊണ്ടാണ് മക്കളെ കേരളത്തില്‍ പഠിപ്പിക്കാതെ അമേരിക്കയില്‍ വിട്ടു പഠിപ്പിച്ചതെന്ന് യേശുദാസ് പറഞ്ഞതായി വര്‍ഷങ്ങള്‍ക്ക് മുന്പ് മാതൃഭൂമിയിലെ കേട്ടതും കേള്‍ക്കേണ്ടതും എന്ന കോളത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. ഇത് കുറച്ചു കൂടി പോയി എന്നാലും.. ചെളിയിലൂടെ ചെരിപ്പിടാതെയാണ് ഈ മാര്‍ബിള്‍ പരവതാനിയിലേക്ക് എത്തിയതെന്ന്മറന്ന മുഹൂര്‍ത്തം. മണിക്കുറുകള്‍ കാത്തിരുന്നകുട്ടികളുടെ മുന്നില്‍വേണ്ടായിരുന്നു. ഒരിക്കല്‍ റിയാല്‍റ്റി ഷോയെ വിമര്‍ശിക്കുകയും പിന്നീട് അതേ വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങുകയും ചെയ്തതും യേശുദാസ്.

യേശുദാസിന്റെ ഗാനങ്ങളാസ്വദിച്ചു വളര്‍ന്നയാളാണ് ഞാനും. അതിന് എന്നും നന്ദിയുമുണ്ടാകും . പക്ഷേ ദൈവമായാലും വാക്കും പ്രവര്‍ത്തിയും രണ്ടാകരുത്. ഗായകന്‍ എന്ന നിലക്കു യേശുദാസിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടെന്നുപോലും ആംഗീകരിക്കാന്‍ വിസമ്മതിക്കുന്നവിധം അന്ധമാണ് ബഹുഭൂരിപക്ഷം മലയാളികളുടെയും അദ്ദേഹത്തോടുള്ള ഭക്തിയുടെ വക്കത്തെത്തിനില്‍ക്കുന്ന വ്യക്തിപരമായ ആരാധന. അതുകൊണ്ടുതന്നേ സുലഭമായ സുഭാഷിതങ്ങള്‍ക്കപ്പുറം സമ്പന്നനായ ഈ താരവിഗ്രഹത്തിന്റെ സാമൂഹ്യ സംഭാവനയെന്തെന്നോ , മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളെന്തെന്നോ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വമെന്തെന്നോ നമ്മള്‍ അന്വേഷിക്കാറില്ല .

സ്ത്രികളുടെ വസ്ത്രധാരണത്തേക്കുറിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ അഭിപ്രായപ്രകടനം ഗാനഗന്ധര്‍വനിലെ സാമൂഹ്യ യഥാസ്ഥിതികനെ താനേ പുറത്തുകൊണ്ടുവന്നു. ഈ റിപ്പോര്‍ട്ട്
ശരിയാണെങ്കില്‍ യേശുദാസ് വിമര്‍ശനാതിതനല്ലാ എന്ന് ഒരിക്കല്‍കൂടി തെളിയുന്നു.

എന്തായാലും അങ്ങ് ഇതുവരെ ഈ വിഷയത്തെക്കുറിച്ച് ഇതുവരെ ഒന്നും പറയാതിരുന്നത് അല്പം കടന്ന കയ്യായിപ്പോയി. ഇനിയിപ്പോള്‍ പറഞ്ഞിട്ടും വലിയ കാര്യമില്ല .കാരണം മലയാളികള്‍ അങ്ങനെയാണ്. ഇനിയിപ്പോള്‍ അത് വിശ്വസിക്കുവാനും അവര്‍ പ്രയാസപ്പെടും . 
ഗന്ധര്‍വ്വന്മാര്‍ ഭൂമിയിലെക്കിറങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന മണ്ടന്മാര്‍
Join WhatsApp News
Oriya 2015-10-03 19:08:32
when men gets age over 45 they develop a special character ( I don't know it's scientific name) they act like childish. I mean all men. Mr. Gandarvan also shows that character which is why it happened. Instead of wisdom they becomes silly. Forgive him. 
Jinu 2015-10-05 16:04:21
He should never be given a microphone other than for SINGING. I worship him as god's gift to music - but all his comments about societal matters have been immature. He typically cannot even complete a full sentence and speak coherently. His so called 'advice' ( matham, jagadeeswaran) during concerts is such a farce. And parading his entire family during concerts, not treating other artists well is a symbol of arrogance. He should sing and sing forever and make us happy. But please don't advice and give speeches - just not good at that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക