Image

ക്രിസ്‌മസിനെ വെറുംകൈയോടെ സമീപിക്കണം: ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌

സജി കീക്കാടന്‍ Published on 15 January, 2012
ക്രിസ്‌മസിനെ വെറുംകൈയോടെ സമീപിക്കണം: ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌
ന്യൂജേഴ്‌സി: ക്രിസ്‌മസ്‌ ഓരോ വ്യക്തിയിലും ആഴമായി സ്‌പര്‍ശിക്കണമെങ്കില്‍ അതിനെ വെറുംകൈയ്യോടെ സമീപിക്കാനുള്ള സന്നദ്ധത മനുഷ്യമനസുകളില്‍ സംജാതമാകണമെന്ന്‌ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു.

ന്യൂജേഴ്‌സിയിലെ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാമായിരിക്കെ ഒന്നും അല്ലാതാകാനുള്ള സന്നദ്ധതയും, ഓരോരുത്തരും മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്‌ഠരായി കരുതാനുള്ള മനോഭവവും, മറ്റുള്ളവരുടെ മുന്നില്‍ അല്‍പം കുനിയാനുള്ള നിസ്സാരതയും ഓരോ ക്രൈസ്‌തവന്റേയും ജീവിതത്തില്‍ ഉണ്ടാവണമെന്ന്‌ അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ഈവര്‍ഷത്തെ പ്രോഗ്രാമില്‍ വിശിഷ്‌ടാതിഥികളേയും, വൈദീകരേയും വേദിയിലേക്ക്‌ ആനയിച്ചു. വൈസ്‌ പ്രസിഡന്റ്‌ റവ. ഫാ. ജോസ്‌ ഏബ്രഹാം സ്വാഗതം ആശംസിച്ചതോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. ബാബു ജോസഫ്‌, ഷൈജ ജോര്‍ജ്‌ എന്നിവര്‍ വേദഭാഗം വായിച്ചു. സെക്രട്ടറി അലക്‌സ്‌ മാത്യു റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ പ്രസിഡന്റ്‌ റവ.ഫാ. ജേക്കബ്‌ ഡേവിഡ്‌ അധ്യക്ഷപ്രസംഗം നടത്തി. വെസ്റ്റ്‌ ഓറഞ്ച്‌ ടൗണ്‍ഷിപ്പ്‌ മേയര്‍ റോബര്‍ട്ട്‌ പരീസി ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

ന്യൂജേഴ്‌സിയിലെ വിവിധ ദേവാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ എക്യൂമെനിക്കല്‍ ചര്‍ച്ച്‌ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചതോടൊപ്പം, ശ്രുതി മ്യൂസിക്‌ അക്കാഡമി ഡെന്‍വില്‍, സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ടീനെക്ക്‌, ബ്ലെസ്‌ഡ്‌ ജോണ്‍ പോള്‍ ദ സെക്കന്‍ഡ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ഗാര്‍ഫീല്‍ഡ്‌ ന്യൂജേഴ്‌സി, സെന്റ്‌ സ്റ്റീഫന്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബര്‍ഗന്‍ഫീല്‍ഡ്‌ ന്യൂജേഴ്‌സി, സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ക്ലിഫ്‌ടണ്‍ ന്യൂജേഴ്‌സി, ന്യൂജേഴ്‌സി മാര്‍ത്തോമാ ചര്‍ച്ച്‌ റാന്‍ഡോള്‍ഫ്‌, സെന്റ്‌ സ്റ്റീഫന്‍സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌, ചര്‍ച്ച്‌ ഓഫ്‌ സെന്റ്‌ പോള്‍സ്‌ ആന്‍ഡ്‌ റിഡറക്ഷന്‍ വുഡ്‌റിഡ്‌ജ്‌ ന്യൂജേഴ്‌സി, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഡോവര്‍ തുടങ്ങിയ ദേവാലയങ്ങളുടെ പ്രതിനിധികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ അരങ്ങേറി.

റവ.ഫാ. മനോജ്‌ സക്കറിയ പ്രാരംഭ പ്രാര്‍ത്ഥനയും, റവ.ഫാ. എം.എസ്‌ ദാനിയേല്‍ സമാപന പ്രാര്‍ത്ഥനയും നടത്തി. റവ.ഫാ. പോള്‍ കോട്ടയ്‌ക്കല്‍ പ്രോഗ്രാം അവതരിപ്പിച്ച ഇടവക പ്രതിനിധികള്‍ക്ക്‌ പാരിതോഷികം നല്‍കി. റവ.ഫാ. ജേക്കബ്‌ ഡേവിഡ്‌ സമാപന ആശീര്‍വാദം നല്‍കി. എക്യൂമെനിക്കല്‍ ചര്‍ച്ച്‌ ക്വയര്‍ `സൈലന്റ്‌ അറ്റ്‌ നൈറ്റ്‌- ഹോളി നൈറ്റ്‌' എന്നു തുടങ്ങുന്ന ഗാനമാലപിച്ചതോടെ പരിപാടികള്‍ക്ക്‌ തിരശ്ശലീ വീണു. ജോര്‍ജ്‌ തുമ്പയില്‍, ഷൈനി എന്നിവരായിരുന്നു പ്രോഗ്രാം അവതാരകര്‍. അജിത്‌ പ്രോഗ്രാം കോര്‍ഡിനേറ്റ്‌ ചെയ്‌തു.
ക്രിസ്‌മസിനെ വെറുംകൈയോടെ സമീപിക്കണം: ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക