Image

കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു; നാട്ടുകാര്‍ എത്തി കോഴിക്കോട് ബീച്ച് വൃത്തിയാക്കാന്‍

Published on 02 October, 2015
കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു; നാട്ടുകാര്‍ എത്തി കോഴിക്കോട് ബീച്ച് വൃത്തിയാക്കാന്‍

കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് ഇപ്പോള്‍ അറിയപ്പെടുന്നത് കലക്ടര്‍ ബ്രോ എന്നാണ്. കാര്യമെന്താണെന്നല്‌ളേ? ഫേസ്ബുക്കിലൂടെ യുവതലമുറയെ അടക്കം കൈയ്യിലെടുത്താണ് ഇദ്ദേഹത്തിന്റെ ജനസേവനം. ഏറ്റവും ഒടുവില്‍ പാഴ്വസ്തുക്കള്‍ ചിതറിപ്പരന്നു കിടക്കുന്ന കോഴിക്കോട് ബീച്ച് വൃത്തിയാക്കാന്‍ കലക്ടര്‍ക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. ഇക്കാലമത്രയും വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാന്‍ ബീച്ചില്‍ കറങ്ങിനടന്നിട്ടും കണ്‍മുന്നിലെ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ക്കും കവറുകള്‍ക്കും നേരെ ഒന്ന് നോക്കുകപോലും ചെയ്യാത്തവര്‍ കലക്ടറുടെ വാക്കു കേട്ട് കടപ്പുറം വൃത്തിയാക്കാനിറങ്ങി എന്നതാണ് പുതിയ വിശേഷം.

ഗാന്ധിജയന്തി ദിനത്തില്‍ ബീച്ച് ശുചീകരണത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കലക്ടര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടത്. ഏഴായിരത്തോളം ലൈക്കും 1500റോളം ഷെയറുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കലകട്‌റുടെ എഫ്.ബി വാളില്‍ ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനു തഴെ രസകരമായ കമന്റുകളും ഉണ്ടായിരുന്നു. വരണമെന്നുണ്ട്, പക്ഷെ അന്ന് കെ.എസ്.ഇ.ബിക്കാര്‍ റീഡിംഗ് എടുക്കാന്‍ വരുമോന്നൊരു പേടി എന്ന് ഒരാള്‍ കമന്റിട്ടപ്പോള്‍ വന്നില്‌ളെങ്കില്‍ ഞാന്‍ ഫ്യൂസൂരിക്കുമെന്നായിരുന്നു കലക്ടറുടെ മറുകമന്റ്.

ക്‌ളീനിംഗ് തുടങ്ങി. ബീച്ചിലുള്ള ബ്രോസിന്റെ ശ്രദ്ധക്ക്: ബ്രേക്കെടുക്കുമ്പോ ഫോട്ടോ അപ്‌ഡേറ്റ് ഇടാവുന്നതാണ് എന്ന് സ്‌മൈലിയോടുകൂടിയ പുതിയ പോസ്റ്റും ഹിറ്റായി. ശുചീകരണ യജ്ഞത്തില്‍ രണ്‍ജി പണിക്കരും ബാല നടി എസ്തറും എത്തിയെന്ന ഫോട്ടോ സഹിതമുള്ള പോസ്റ്റും ഏറ്റവും ഒടുവില്‍ കലക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
Mathai P.Panikkadavil from USA 2015-10-03 06:47:38
It is a great idea. All the collectors of Kerala should follow this great idea. Yes, we can. Keep our schools  and the community clean and tidy.Our schools and our play grounds are great places to start with. We want our places where we learn and play to be clean.Be sure to throw away paper  or trash  in the proper disposal.Organise with your friends to help to pick up litre on the school group .Ask your teacher for help collecting trash in bags.Be a good example for the future generation.Share your good work  with the help of an adult/Get more great ideas on litre  and clean up program.  Litre can cause lots of problems. Please visualise it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക