മന്ത്രി എം.കെ. മുനീറിന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു
kozhikode
02-Oct-2015
ബഷീര്‍ അഹമ്മദ്
kozhikode
02-Oct-2015
ബഷീര്‍ അഹമ്മദ്

കോഴിക്കോട്: പഞ്ചായത്ത് രാജ് സംവിധാനം സുഗമമായി നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മന്ത്രി എം.കെ. മുനീറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട് നഗരത്തിന്റെ ഉപഹാരം സമ്മാനിച്ചു. മന്ത്രി മുനീറിന്റെ വകുപ്പായ സാമൂഹ്യക്ഷേമവകുപ്പിന്‍ കീഴില്‍ സുസ്തിരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി നാല് വര്‍ഷം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞതിനുള്ള അംഗീകാരമായാണ് ഈ അവാര്‍ഡിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ പി.വി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശംസാപത്രം സമര്‍പ്പിച്ചു. മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഛായാചിത്രവും, കെ.പി. മോഹനന്‍ പൂക്കൂടയും സമ്മാനിച്ചു.
പി.വി.ചന്ദ്രന്‍ ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.എം. ഹനീഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
എം.പി.മാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ് എം.എല്‍.എമാരായ സി.മോയിന്‍കുട്ടി, വി.എം. ഉമ്മര്‍, കളക്ടര്‍ എന്‍ പ്രശാന്ത്, മുന്‍ മന്ത്രി പി.കെ.കെ. ബാവ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്

ദേശീയ പുരസ്‌കാരം ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി എം.കെ. മുനീറിന് സമ്മാനിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments