Image

സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം പ്രൗഢഗംഭീരമായി

ജോസ്‌മോന്‍ തത്തംകുളം Published on 15 January, 2012
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം പ്രൗഢഗംഭീരമായി
താമ്പാ: താമ്പായിലും പരിസരത്തും അധിവസിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ആഘോഷിച്ചു. ഡിസംബര്‍ 25-ന്‌ ഞായറാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ പരമ്പരാഗതമായ അമേരിക്കന്‍ രീതിയിലുള്ള ക്യാന്‍ഡില്‍ ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ പാപ്പായോടൊപ്പം ഘോഷയാത്രയായി എത്തിയ കരോള്‍ ടീം വേദിയില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന്‌ ടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ്‌ സണ്ണി മറ്റമന ഏവര്‍ക്കും സ്വാഗതം നേര്‍ന്നു.

അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി, പ്രശസ്‌ത സിനിമാ താരം കാര്‍ത്തിക, പ്രശസ്‌ത സിനിമാ പിന്നണി ഗായകന്‍ രമേഷ്‌ ബാബു എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ എം.എ.സി.എഫിന്റെ ഈവര്‍ഷത്തെ സ്‌മരണികയുടെ പ്രകാശനം അഭിവന്ദ്യ തിരുമേനി പ്രസിഡന്റ്‌ സണ്ണി മറ്റമനയ്‌ക്ക്‌ ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന്‌ അസോസിയേഷന്റെ ഈവര്‍ഷത്തെ കായിക മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്‌തു. സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ ജേക്കബ്‌ മാണിപറമ്പില്‍ വിജയികളെ വേദിയിലേക്ക്‌ ക്ഷണിച്ചു. ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍ ഉണ്ണി നായര്‍ അസോസിയേഷന്റെ 2012-ലെ ബോര്‍ഡ്‌ അംഗങ്ങളെ വേദിയില്‍ പരിചയപ്പെടുത്തി. സെക്രട്ടറി ലൂമോന്‍ തറയില്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന്‌ നടന്ന കലാപരിപാടികളില്‍ പ്രശസ്‌ത ഗായകന്‍ രമേഷ്‌ ബാബുവിന്റെ ഗാനമേളയും, സിനിമാതാരം കാര്‍ത്തികയുടെ നൃത്തങ്ങളും, താമ്പാ ഹാസ്യവേദിയുടെ കോമഡി സ്‌കിറ്റും, അസോസിയേഷന്‍ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും ഉണ്ടായിരുന്നു. ഏകദേശം 11.30-ന്‌ പ്രശസ്‌ത ഗായകന്‍ ബ്ലസന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡി.ജെയ്‌ക്കുശേഷം അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണു.

ആഘോഷങ്ങള്‍ക്ക്‌ എം.എ.സി.എഫ്‌ കമ്മിറ്റി അംഗങ്ങളായ സണ്ണി മറ്റമന, ലൂ തറയില്‍, കിഷോര്‍ വട്ടപ്പറമ്പില്‍, ഷീലാ കുട്ടി, ജിനോ വര്‍ഗീസ്‌, സുരേഷ്‌ നായര്‍, ബോബി കുരുവിള, ടി. ഉണ്ണികൃഷ്‌ണന്‍, ഫിലിപ്പ്‌ ഡാനിയേല്‍, സജി മാത്യു, കരോളിന്‍ ബ്ലെസന്‍, ജേക്കബ്‌ മാണിപറമ്പില്‍, ലിസ്സി തണ്ടാശ്ശേരില്‍, റോഹന്‍ ഏബ്രഹാം, ഷിജു മാത്യു, റീത്താ രമണി എന്നിവര്‍ നേതൃത്വം നല്‍കി.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക