Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പ്രവര്‍ത്തകസമിതി വിലയിരുത്തി

ജോസ്‌ മാളേക്കല്‍ Published on 15 January, 2012
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പ്രവര്‍ത്തകസമിതി വിലയിരുത്തി
അറ്റ്‌ലാന്റാ: 2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ വെച്ച്‌ നടത്തുന്ന സീറോ മലബാര്‍ വിശ്വാസികളുടെ മഹാസംഗമത്തിന്റെ പുരോഗതികള്‍ അറ്റ്‌ലാന്റയിലെ സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ചില്‍ വെച്ച്‌ നടത്തിയ സമ്മേളനത്തില്‍ വിലയിരുത്തുകയുണ്ടായി.

കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ആന്റണി തുണ്ടത്തില്‍, യൂത്ത്‌ കോര്‍ഡിനേറ്റര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ പൊതുവായ ഉദ്ദേശത്തപ്പറ്റിയും, കണ്‍വെന്‍ഷന്‍ നടത്തിപ്പിനെപ്പറ്റിയും സംസാരിച്ചു.

സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും, പൈതൃകവും മുറുകെപ്പിടിക്കുവാനും, യുവജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും ഈ കണ്‍വെന്‍ഷന്‍ പ്രധാനം ചെയ്യട്ടെ എന്ന്‌ ഇരുവരും ആശംസിച്ചു. യുവജനങ്ങള്‍ക്കായി പ്രത്യേകം പരിപാടികളാണ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ അറിയിച്ചു.

അടുത്ത്‌ നടക്കാന്‍ പോകുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌, കള്‍ച്ചറല്‍ പ്രോഗ്രാം, കണ്‍വെന്‍ഷന്റെ ഓരോ ദിവസവും നടക്കാന്‍ പോകുന്ന വിവിധ പരിപാടികള്‍ എന്നിവയെക്കുറിച്ചും യോഗം വിലയിരുത്തി. ഇതുവരെ കണ്‍വെന്‍ഷനുവേണ്ടി നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.

ഭക്ഷണവും താമസവും ഉള്‍പ്പടെ വളരെ ചിലവുകുറഞ്ഞ രീതിയില്‍ ഒരു പാക്കേജ്‌ ഉണ്ടാക്കുവാന്‍ ശ്രമിച്ച ഭാരവാഹികളെ ഫാ. ആന്റണി തുണ്ടത്തില്‍ തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു.

കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. ജോണി പുതിയാപറമ്പില്‍ അധ്യക്ഷനായിരുന്നു. ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി സ്വാഗതം ആശംസിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ആഗസ്‌തി (ചെയര്‍മാന്‍) 770 315 9499, അജിത്‌ ജോസ്‌ (രജിസ്‌ട്രാര്‍) 404 787 2523, ജറീഷ്‌ കച്ചിറമറ്റം (കള്‍ച്ചറല്‍ പ്രോഗ്രാം) 770 335 8477, ഡോ. ജോര്‍ജ്‌ തോമസ്‌ (നാഷണല്‍ കോര്‍ഡിനേറ്റര്‍) 404 630 8577, സോജന്‍ വര്‍ഗീസ്‌ (സുവനീര്‍) 770 595 3462, ടോം മക്കനാന്‍ (മീഡിയ റിലേഷന്‍സ്‌) 678 982 3996. ഇമെയില്‍: info@smcatl2012.org, media@smcatl2012.org
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പ്രവര്‍ത്തകസമിതി വിലയിരുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക