Image

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ്‌ സരസ്വതി അവാര്‍ഡ്‌: പ്രമോദ്‌ ബജാജ്‌

ബി. അരവിന്ദാക്ഷന്‍ Published on 15 January, 2012
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ്‌ സരസ്വതി അവാര്‍ഡ്‌: പ്രമോദ്‌ ബജാജ്‌
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ സരസ്വതി അവാര്‍ഡ്‌ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പുത്തന്‍ തലമുറയ്‌ക്ക്‌ പകരുന്ന മഹത്തായ കര്‍മ്മമാണ്‌ നിര്‍വഹിക്കുന്നതെന്ന്‌ ഇന്ത്യന്‍ കോണ്‍സല്‍ ഹോണറബിള്‍ പ്രമോദ്‌ ബജാജ്‌ ന്യൂയോര്‍ക്കില്‍ പ്രസ്‌താവിച്ചു. ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സില്‍ നടന്ന പതിനഞ്ചാമത്‌ സരസ്വതി അവാര്‍ഡ്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ശ്രീ ബജാജ്‌.

സരസ്വതി അവാര്‍ഡ്‌ ഫൗണ്ടര്‍ പ്രസിഡന്റ്‌ ജോജോ തോമസിന്റെ നേതൃത്വത്തില്‍ ഷെര്‍ളി സെബാസ്റ്റ്യന്‍, മഞ്‌ജു തോമസ്‌ സംഘം അവതരിപ്പിച്ച സംഘഗാനത്തോടെയാണ്‌ പതിനഞ്ചാം വാര്‍ഷികത്തിന്‌ തുടക്കം. ജ്യോതി തോമസ്‌ ആയിരുന്നു എം.സി.

പതിനഞ്ചാം വാര്‍ഷികത്തിന്‌ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്‌ മുഖ്യാതിഥികളായ ശിഷാലയ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്‌ടര്‍ ശ്രീമതി പൂര്‍ണ്ണിമ ദേശായി, ഏഷ്യന്‍ ഏര എഡിറ്റര്‍ അജയ്‌ ഘോഷ്‌ എന്നിവര്‍ സംസാരിച്ചു.

സരസ്വതി അവാര്‍ഡിന്റെ പതിനഞ്ചാം വാര്‍ഷിക മത്സരങ്ങള്‍ ശ്രീമതി സുലേഖ കാര്‍ത്തികേയന്‍ നിലവിളക്ക്‌ കൊളുത്തി തുടക്കംകുറിച്ചു. ശീമതി ഉഷാ ബാലചന്ദ്രന്‍, സുലേഖ കാര്‍ത്തികേയന്‍, ബിന അശോക്‌ കുമാര്‍, രവി ശ്രീനിവാസന്‍, കെ.എന്‍. പാര്‍ത്ഥസാരഥി പിള്ള, ലക്ഷ്‌മി സുന്ദരരാമന്‍ എന്നിവരായിരുന്നു മത്സരങ്ങളുടെ വിധി നിര്‍ണ്ണയിച്ചത്‌.

ഡോ. അശോക്‌ കുമാര്‍, ശ്രീമതി ഷേര്‍ളി സെബാസ്റ്റ്യന്‍, മാത്യു സിറിയക്‌, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മുന്‍കാല സരസ്വതി അവാര്‍ഡ്‌ ജേതാക്കളെ സദസില്‍ ആദരിച്ചു.

അറുപതില്‍പ്പരം പ്രതിഭകള്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ സരസ്വതി അവാര്‍ഡിന്‌ അര്‍ഹാരായവര്‍ താഴെപ്പറയുന്നവരാണ്‌.

2011 സരസ്വതി അവാര്‍ഡ്‌ വിജയികള്‍ പ്രീ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ക്രമത്തില്‍:

ഇന്ത്യന്‍ ഭാഷാ ഗാനം: രഞ്‌ജിനി ഹരന്‍, ശ്രുതി ശേഖര്‍, ആകാഷ്‌ രവീന്ദ്രന്‍.

ക്ലാസിക്കല്‍ സംഗീതം: രഞ്‌ജിനി ഹരന്‍, ക്രിസ്റ്റി തോമസ്‌ തോമസ്‌, രാധിക വിശ്വനാഥന്‍.

ക്ലാസിക്കല്‍ ഡാന്‍സ്‌: ലല്‍സ റച്ചാവുഡി, കൃത്രിക ചിന്ദാമണി, മീനു ജയകൃഷ്‌ണന്‍.

നാടോടി നൃത്തം: ഭരത്‌ വെങ്കിടേശന്‍, കൃത്രിക ചിന്ദാമണി.

വാദ്യസംഗീതം: കൃപ ശേഖര്‍, അനുശ്രീ രാജഗോപാല്‍, ആകാഷ്‌ രവീന്ദ്രന്‍.

സരസ്വതി അവാര്‍ഡ്‌ വിജയികളെ കോണ്‍സല്‍ പ്രമോദ്‌ ബജാജ്‌, ശ്രീമതി പൂര്‍ണ്ണിമ ദേശായി, ജോജോ തോമസ്‌ എന്നിവര്‍ ട്രോഫി നല്‍കി ആദരിച്ചു. അവാര്‍ഡ്‌ ദാനത്തിന്റെ എം.സി ശ്രീമതി മഞ്‌ജു തോമസ്‌ ആയിരുന്നു.

പതിനഞ്ചാം സരസ്വതി അവാര്‍ഡിന്റെ മറ്റ്‌ സംഘാടകര്‍: സെബാസ്റ്റ്യന്‍ തോമസ്‌ , ബി. അരവിന്ദാക്ഷന്‍, മറിയ ഉണ്ണി, ഏലിയാമ്മ സിറിയക്‌, ജീവന്‍ തോമസ്‌, ഡോ. അശോക്‌ കുമാര്‍ എന്നിവരാണ്‌. ഇന്ത്യയില്‍ നിന്ന്‌ ചെന്നൈ സില്‍ക്‌സ്‌ ഈവര്‍ഷത്തെ സരസ്വതി അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തു. മറ്റ്‌ സ്‌പോണ്‍സേഴ്‌സ്‌: സി.എംസി ഫര്‍ണിച്ചര്‍, ടാജ്‌ ട്രാവല്‍സ്‌, സഞ്‌ജയ്‌ അഗസ്റ്റിന്‍, ചെറിയാന്‍ പാലത്തറ, സന്ദൂര്‍ റെസ്റ്റോറന്റ്‌, കൊട്ടീലിയന്‍ കേറ്ററിംഗ്‌ എന്നിവരാണ്‌.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പകരുന്നതാണ്‌ സരസ്വതി അവാര്‍ഡ്‌: പ്രമോദ്‌ ബജാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക