Image

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ യുവ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 January, 2012
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ യുവ സാരഥികള്‍
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ (വൈ.എം.എ) 2012-ലെ ഭാരവാഹികളെ ജനുവരി എട്ടാംതീയതി വൈറ്റ്‌പ്ലെയിന്‍സിലുള്ള റോയല്‍ പാലസ്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

സുരേഷ്‌ നായര്‍ (പ്രസിഡന്റ്‌), രാജേഷ്‌ പിള്ള (വൈസ്‌ പ്രസിഡന്റ്‌), ഷോബി ഐസക്‌ (സെക്രട്ടറി), ബിനു ജോസഫ്‌ (ട്രഷറര്‍), സഞ്‌ജയ്‌ കുറുപ്പ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോഫിന്‍ ജോസ്‌ (ജോയിന്റ്‌ ട്രഷറര്‍), മോട്ടി ജോര്‍ജ്‌ (ഓഡിറ്റര്‍) എന്നിവരെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി കെ.സി. തോമസ്‌, ബാബു രാജ്‌, ഷിനു ജോസഫ്‌, ബിനോയി മാത്യു എന്നിവരും ബോര്‍ഡ്‌ അംഗങ്ങളായി തോമസ്‌ മാത്യു, മാത്യു പി. തോമസ്‌, ടോം സി. തോമസ്‌, പ്രദീപ്‌ നായര്‍, തങ്കപ്പന്‍ രാജന്‍ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു. മാത്യു പി. തോമസും, ബെന്‍ കൊച്ചീക്കാരന്‍ എന്നിവരെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ചു.

പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിക്കാനെത്തിയ ഫോമാ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ മാത്യു നടത്തിയ ആശംസാ പ്രസംഗത്തില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയനിലെ ഫോമയുടെ നെടുംതൂണായ വൈ.എം.എയുടെ ഈ നേതൃനിരയ്‌ക്ക്‌ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷനെ ഇനിയും വളരെ ഉയരത്തില്‍ എത്തിക്കുവാന്‍ കഴിയുമെന്നും അതിനായി ഫോമയുടെ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

തുടര്‍ന്ന്‌ വൈ.എം.എ പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ ഈവര്‍ഷം തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യംകൊടുത്തുകൊണ്ട്‌ അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപംകൊടുത്തിരിക്കുന്നതെന്ന്‌ അറിയിച്ചു. ഇത്‌ സഫലീകരിക്കുന്നതിന്‌ വൈ.എം.എയുടെ എല്ലാ അംഗങ്ങളുടേയും എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. സെക്രട്ടറി ഷോബി ഐസക്ക്‌ (914 318 2710) അറിയിച്ചതാണിത്‌.
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ യുവ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക