Image

ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയ റീജിയണല്‍ വിജയികളെ ആദരിച്ചു

ജോര്‍ജ്‌ നടവയല്‍ Published on 15 January, 2012
ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയ റീജിയണല്‍ വിജയികളെ ആദരിച്ചു
ഫിലഡല്‍ഫിയ: ഫൊക്കാനാ ഫിലഡല്‍ഫിയ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികളെ ആദരിച്ചു. അനിതാ വര്‍ക്കി (റീജിയണല്‍ ചാമ്പ്യന്‍), ലിസാ റോസ്‌ ചെമ്പ്‌ളായില്‍ (റീജിയണല്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്‌ , നാഷണല്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്‌), ക്രിസ്റ്റീനാ സൂസന്‍ ജേക്കബ്‌ (സെക്കന്റ്‌ റണ്ണര്‍ അപ്‌) എന്നീ പ്രതിഭകളെയാണ്‌ ആദരിച്ചത്‌. പമ്പയും ഫൊക്കാനയും സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

ജോര്‍ജ്‌ ഓലിക്കല്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു . സുധാ കര്‍ത്തായും തമ്പി ചാക്കോയും അലക്‌സ്‌ തോമസും സ്‌പോണ്‍സര്‍മാരായി. അമേരിക്കന്‍ മലയാളി സമൂഹം നവനാമ്പുകള്‍ക്ക്‌ പകര്‍ന്നു നല്‍കിയ ദിശാബോധത്തിന്റെ തിളങ്ങുന്ന മാതൃകയായി ഫിലഡല്‍ഫിയ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം. വിജയികള്‍ ക്യാഷ്‌ അവാര്‍ഡുകളും ആദരപത്രങ്ങളും നേടി. ഫിലഡല്‍ഫിയ അസെന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്‌ പരിഷ്‌ ഹാളില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തിലാണ്‌ വിജയികളെ ആദരിച്ചത്‌.

ലജിസ്ലേച്ചര്‍ ആനീ പോള്‍, ഫാക്കാനാ പ്രസിഡന്റ്‌ ജി. കെ. പിള്ള, വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ഫൊക്കാനാ നേതാവ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ബോബീ ജേക്കബ്‌, അസ്സോസിയേറ്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയാപുറം, സ്‌പെല്ലിംഗ്‌ ബീ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊക്കൂറ, സ്‌പെല്ലിംഗ്‌ ബീ എക്‌സിക്യൂട്ടീവ്‌ അസിസ്റ്റന്റ്‌ ഡിറക്ടര്‍ ജോര്‍ജ്‌ ഓലിക്കല്‍, പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍, പമ്പാ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, ജനറല്‍ സെക്രട്ടറി എബി മാത്യു, ട്രഷറാര്‍ ഈപ്പന്‍ മാത്യു , പമ്പാ അസ്സോസിയേറ്റ്‌ സെക്രട്ടറി ജോര്‍ജ്‌ നടവയല്‍, പമ്പാ മുന്‍ പ്രസിഡന്റുമാരായ സുധാ കര്‍ത്താ, വി വി ചെറിയാന്‍, മോഡി ജേക്കബ്‌, രാജന്‍ സാമുവേല്‍, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ഈപ്പന്‍ ഡാനിയേല്‍, പമ്പാ എക്‌സിക്യൂട്ടിവ്‌ മെംബര്‍ റോയി സാമുവേല്‍, പിയാനോ മുന്‍ പ്രസിഡന്റ്‌ സൂസന്‍ സാബു, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഫിലഡല്‍ഫിയ?പ്രസ്‌ ക്ലബ്‌ ജനറല്‍ സെക്രട്ടറി ഏബ്രാഹം മാത്യു , അറ്റേണീ ജോസഫ്‌ കുന്നേല്‍ എന്നിവരും, കുര്യന്‍ രാജന്റെ നേതൃത്വത്തില്‍ കോട്ടയം അസ്സോസിയേഷന്‍, ബ്രിജിറ്റ്‌ വിന്‍സന്റിന്റെ നേതൃത്വത്തില്‍ പിയാനോ, സിബിച്ചന്‍ ചെമ്പ്‌ളായിയുടെ നേതൃത്വത്തില്‍ ഓര്‍മ്മ, സാം കുരിശും മൂട്ടിലിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല, സുരേഷ്‌ നായരുടെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി, ജോബീ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഐ എന്‍ ഓ സി എന്നിങ്ങനെ വിവിധ സംഘടനകളും ആദരയോഗത്തില്‍ ആശംസകള്‍ നേര്‍ന്നു.

1 അനിതാ വര്‍ക്കി (റീജിയണല്‍ ചാമ്പ്യന്‍)

2 ലിസാ റോസ്‌ ചെമ്പ്‌ളായില്‍ (റീജിയണല്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്‌ , നാഷണല്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്‌)
ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയ റീജിയണല്‍ വിജയികളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക