Image

പ്രസ്താവനകള്‍ വഴി തെറ്റിപ്പോകുമ്പോള്‍.... (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 30 September, 2015
പ്രസ്താവനകള്‍ വഴി തെറ്റിപ്പോകുമ്പോള്‍.... (വാസുദേവ് പുളിക്കല്‍)
സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, മതസംഘടനകള്‍, സാഹിത്യ സംഘടനകള്‍ എന്നിങ്ങനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ അവയുടെ ധര്‍മ്മം എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണവും  മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. വിചാരവേദിയെ മറ്റു സംഘടനകളുടെ ലിസ്റ്റില്‍ പെടുത്തി സ്ര്തീ എഴുത്തുകരെ അവഗണിക്കുന്നു എന്ന് പ്രതികരണ രൂപത്തില്‍ ഇമലയാളിയില്‍ വായിച്ച ആരോപണത്തിന് മറുപടിയായി വിചാരവേദിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഏതാനം വരികള്‍ ഈ ലേകന്‍ എഴുതി പത്രാധിപര്‍ക്ക് അയച്ചുവെങ്കിലും അത് മറ്റു പ്രസ്താവനകളോടൊപ്പം വായനക്കാരുടെ മുന്നില്‍ എത്തിയതായി കണ്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വന്നതെങ്കിലും താഴെ കൊടുത്തിരിക്കുന്ന പേരു വെളിപ്പെടുത്തിയും വെളിപ്പെടുത്താതേയും ഇമലയാളിയില്‍ കണ്ട പ്രസ്താവനകളാണ് ഈ ലുലേനത്തിന്റെ അടിസ്ഥാനം.  

" I am partial to the women writers of Kerala origin in the U.S. As you probably are aware that women writers are ignored by such organizations like the 'Sargavedi', 'Vichara vedi, Kerala Center and 'Lana'. Not because these women are 'second-class' writers but they are upstaged by men and imported male writers."

'ലാന, വിചാരവേദി, സര്‍ഗ്ഗവേദി, അവിടെയുമിവിടെയുമുള്ള  മറ്റു സാഹിത്യവേദികള്‍ മുതലായവയും അമേരിക്കന്‍ സംസ്‌കാരിക സംഘടനകളും തമ്മിലെന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ല. എല്ലാം കസേരകള്‍ക്കും 'പത്രത്തില്‍ പടത്തിനും' വേണ്ടിയുള്ളവയാണ്.'

'സ്ത്രീകളെ പെണ്‍ എഴുത്തന്നു പറഞ്ഞു അവഗണിച്ചവരും  അതുപോലെ അതിനെക്കുറിച്ച് ക്ഷമാപണത്തോടെ ഒരു വാക്ക് പറയുവാന്‍ മടികാട്ടിയവരുമാണ്  ഈ സംഘടനകളിലെ മിക്ക എഴുത്തുകാരും.  കേരളത്തിലെ സംസ്‌കാരത്തില്‍ എഴുതിപോന്നവര്‍ക്ക് സ്ത്രീകളുടെ ഉള്ളിലെ  വിചാര വികാരങ്ങളെ ഒരിക്കലും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചടത്തോളം അടുക്കളിയിലെ പണിയും കുഞ്ഞുങ്ങളെ നോക്കലും മാത്രം.  അത്തരക്കാരായ എഴുത്തുകാരുടെ ചുവടു പിടിച്ച് അമേരിക്കന്‍ സംഘടനകളും പെണ്‍ എഴുത്ത് എന്ന് വിളിച്ചു കൂവാന്‍ തുടങ്ങി. '

വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിനും വേണ്ടിയുള്ള മത്സരം മനുഷ്യോല്പത്തി മുതല്‍ ഉണ്ടെന്ന് പറയാം. മത്സരിച്ച് ജയിക്കാന്‍ വ്യക്തികള്‍ കാണിക്കുന്ന ആവേശം അവര്‍ ഉള്‍പ്പെടുന്ന സംഘടനയേയും ബാധിക്കുന്നു. എന്നാല്‍ വിചാരവേദി എന്ന സംഘടനയുടെ നിലപാട് തികച്ചും വ്യത്യസ്തമാണ്. വാദപ്രതിവാദത്തേക്കാള്‍ പരസ്പര സ്‌നേഹത്തിന്റേയും അറിവുകള്‍ പങ്കു വയ്ക്കുന്നതിന്റേയും ഒരു കൂട്ടായ്മയാണ് വിചാരവേദിയുടെ അന്തര്‍ധാര. അത് ശക്തവുമാണ്. വിചാരവേദി രൂപീകരിച്ചിട്ടുള്ളതു തന്നെ  വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ഉദ്ദേശ്യം മുന്‍ നിര്‍ത്തിയാണ്്. അറിവിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെന്ന് ഔന്നത്യത്തില്‍ എത്തിയ മഹല്‍ വ്യക്തികള്‍ നടത്തിയ സെമിനാറുകളും പ്രഭാഷണങ്ങളും വിചാരവേദിയുടെ ഉദ്ദേശ്യം അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്നു. സാഹിത്യചര്‍ച്ചകളാണ് വിചാരവേദിയില്‍ സാധാരണ നടക്കുന്നതെങ്കിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്ത് ജനങ്ങളെ ഉല്‍ബുദ്ധരാക്കുക എന്നതും വിചാരവേദിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിചാര വേദിയുടെ സാഹിത്യ സദസ്സുകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും മാസം തോറുമുള്ള ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുള്ളവര്‍ക്കും വിചാരവേദിയുടെ പ്രവര്‍ത്തന ശൈലി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.

സൗന്ദര്യമുള്ള സ്ത്രീകളെ എനിക്കിഷ്ടമാണ്, അതുകൊണ്ട് അവരുടെ എഴുത്തും. എന്നാല്‍ വിചാരവേദി അവര്‍ എഴുതുന്ന സാഹിത്യത്തിന്റെ മൂല്യത്തിന് പ്രധാന്യം നല്‍കുന്നു. വിചാരവേദി പെണ്ണെഴുത്ത് എന്ന് പറഞ്ഞ് സ്ത്രീകളെ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിചാരവേദി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സരോജ വര്‍ഗീസ്, നീന പനക്കല്‍, മാര്‍ഗ്രെറ്റ് ജോസഫ്, ജോയന്‍ കുമരകം, ജോണ്‍ വേറ്റം, തോമസ് ഫിലിപ് പാറക്കമണ്ണില്‍, അശോകന്‍ വേങ്ങാശ്ശേരി, ജോണ്‍ പണിക്കര്‍, രാജു മൈലപ്ര, ജയന്‍ വര്‍ഗീസ്, ജയന്‍ കാമിച്ചേരി, പനമ്പില്‍ ദിവാകരന്‍, സി. എം. സി., ജോസഫ് നമ്പിമഠം, ചാക്കോ ഇട്ടിച്ചെറിയ, ജോസ് ചെരിപുറം, ജോണ്‍ ഇളമത, പീറ്റര്‍ നീണ്ടൂര്‍ എന്നീ എഴുത്തുകാരെ അവര്‍ മലയാള സാഹിത്യത്തിലേക്ക് നല്‍കിയിട്ടുള്ള സംഭാവന കണക്കിലെടുത്തുകൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍  നല്‍കി  ആദരിക്കുകയുണ്ടായി. അമേരിക്കന്‍ മലയാളസാഹിത്യ ചരിത്രത്തിലെ ആദ്യസംഭവമാണിത്. പിന്നീട് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവരുടെ കൃതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഡോ. എന്‍. പി. ഷീലയോടുള്ള ആദരവു രേഖപ്പെടുത്തിക്കൊണ്ട് ടീച്ചറിന്റെ കഥാസമാഹാരവും ലേനസമാഹാരവും ചര്‍ച്ചു ചെയ്തു. ആ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത സാഹിത്യകാരന്‍ സതീഷ് ബാബു പങ്കിടുത്തിരുന്നു എന്ന് പ്രത്യേകം സ്മരിക്കുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം വിചാരവേദില്ഡോ. എന്‍. പി. ഷീലയെ മികച്ച എഴുത്തുകാരിയായി തെരഞ്ഞെടുത്ത് ക്യാഷ് അവാര്‍ഡ് നല്‍കി. പലരും ആരോപിക്കുന്നതു പോലെ പെണ്ണെഴുത്തിനെ വിചാരവേദി വേര്‍തിരിച്ചു കണ്ടിട്ടില്ല. ഈ ലേഖകന്‍ ലാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ മികച്ച എഴുത്തുകാരെ തെരഞ്ഞെടുത്ത് ആദരിച്ചു പോന്നു, അവരില്‍ സ്ത്രീ എഴുത്തുകാരും ഉണ്ടായിരുന്നു. എന്നാല്‍ ലാനായുടെ പുതുതായി വന്ന ഭരണസമിതി ഇക്കാര്യത്തില്‍ താല്പര്യം കാണിക്കാതിരുന്നതു കൊണ്ട് വിചാരവേദി ത്രൈമാസിക പദ്ധതി ഏറ്റെടുത്തു. ത്രൈമാസികത്തില്‍ എഴുത്തുകാരെ തെരഞ്ഞെടുത്ത് ആദരിച്ചവരുടെ കൂട്ടത്തില്‍ മേജര്‍ നളിനി ജനാര്‍ദ്ദനന്‍, ഡോണ മയൂര എന്നിവരും ഉള്‍പ്പെടുന്നു.

വിചാരവേദി ന്യൂയോര്‍ക്കിലെ എഴുത്തുകാരെ മാത്രമല്ല കേന്ദീകരിച്ചിട്ടുള്ളത്. നീന പനക്കല്‍ (ഫിലാഡെല്‍ഫിയ), അബ്ദുള്‍ പുന്നയോര്‍ക്കുളം(ഡിട്രോയിട്ട്), ജോണ്‍ മാത്യു (ഹ്യൂസ്റ്റന്‍),  ജോര്‍ജ് മണ്ണിക്കരോട്ട് (ഹ്യൂസ്റ്റന്‍) എന്നിവരുടെ രചനകളും ചര്‍ച്ച ചെയ്ത് അവരെ ആദരിക്കുകയുണ്ടായി. എ. സി. ജോര്‍ജിന്റെ (ഹ്യൂസ്റ്റന്‍) രചനകള്‍ ചര്‍ച്ച ചെയ്ത് അദ്ദേഹത്തെ ആദരിക്കാന്‍ വിചാരവേദി തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് തല്ക്കാലം ന്യൂയോര്‍ക്കില്‍ വരാന്‍ സാധിക്കാത്തതു കൊണ്ട് ആ  ചര്‍ച്ച് മറ്റൊരവസരത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. പ്രശസ്ത മാനവിക വികാസ ശാസ്ത്രജ്ഞനും, വിവിധ വിഷയങ്ങളില്‍ പണ്ഡിതനും, മലയാള സാഹിത്യത്തിന്റെ വികാസത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിമിരുക്കുന്ന, സര്‍വ്വോപരി മനുഷ്യസ്‌നേഹിയുമായ ഡോ. എ. കെ. ബി. പിള്ളയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. വിചാരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് അഭിമാനിക്കാവുന്ന പലതുമുണ്ട്.
ഇവിടെ വല്ലപ്പോഴും എഴുതുന്നവര്‍, ഇടക്കിടക്ക് എഴുതുന്നവര്‍, നിരന്തരമെഴുതിക്കൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗത്തില്‍ പെടുന്ന എഴുത്തുകാരുണ്ട്. വല്ലപ്പോഴുമൊക്കെ അത്രക്കൊന്നും സാഹിത്യമൂല്യമില്ലാത്ത രചനകള്‍ നടത്തുന്നവര്‍ പരിഗണിക്കപ്പെടുന്നില്ല എന്ന ആക്രോശം അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം പരിമിതിയും എഴുത്തുകാരില്‍ കാണുന്ന സര്‍ഗ്ഗശക്തിയുടെ ഏറ്റക്കുറച്ചിലും എല്ലാ എഴുത്തുകാരും മനസ്സിലാക്കുന്ന പക്ഷം അര്‍ഹതയുള്ള എഴുത്തുകാരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

സാഹിത്യത്തില്‍ സ്ത്രീകളുടെ എഴുത്തെന്നോ പുരുഷന്മാരുടെ എഴുത്തൊന്നോ ഉള്ള വ്യത്യാസമില്ല. സഹിത്യം എപ്പോഴും സാഹിത്യം തന്നെ. അതാണ് വിചാരവേദിയുടെ കാഴ്ച്ചപ്പാട്. അതുകൊണ്ട് വിചാരവേദി വിവേചന ചിന്തയോടെ എഴുത്തുകാരെ വീക്ഷിക്കാറില്ല. കാടടച്ച് വെടിവയ്ക്കുന്നതു പോലെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവര്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കണം. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴി തെറ്റിപ്പൊകുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ച് പൊതുജനങ്ങളില്‍ ചിന്താകുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നന്നല്ല.
Join WhatsApp News
വിദ്യാധരൻ 2015-09-30 07:46:00
ഇപ്പോൾ പ്രസ്ഥാവന ഇറക്കിയവർ കുറ്റക്കാരായി!  'ടോം മാത്യുവും, വിദ്യാധരനും , വായനക്കാരനും പറഞ്ഞതിൽ എന്താണ് തെറ്റ് വാസുദേവ് ? അമേരിക്കയിലെ സാഹിത്യ പ്രസ്ഥാനത്തെ വളരെക്കാലമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള വ്യക്തിക്ക് പറയാൻ കഴിയും മേൽപ്പറഞ്ഞവർ ചില സത്യങ്ങളാണ് വിളിച്ചു പറയുന്നത് എന്ന്.  നിങ്ങൾ സ്ത്രീകളെ അവാർഡുകൊണ്ടോ, സർട്ടിഫിക്കട്ടുകൊണ്ടോ, പൊന്നാടകൊണ്ടോ മൂടിയാൽ വായനക്കാരായ ഞങ്ങൾക്ക് തോന്നിയിട്ടുള്ളത് നിങ്ങൾ സ്ത്രീകളെ ഒരു വക പൊതപ്പിച്ചു കിടത്തുകയാണെന്ന് . നിങ്ങൾ ലാനയുടെ സാരഥ്യം വഹിച്ചപ്പോൾ ആവശ്യത്തിനു സമയം ഉണ്ടായിരുന്നു, 'പെണ്‍ എഴുത്ത് എന്ന ഭാഷ മാറ്റാൻ. പക്ഷേ നിങ്ങളോ നിങ്ങൾ ഇവിടെ പേര് എടുത്ത് പറഞ്ഞിരിക്കുന്ന സാഹിത്യ കൊമ്പന്മാരോ ഒരു ചെറു വിരൽപോലും അനക്കിയില്ല 'പെണ്‍ എഴുത്തെന്ന ' നിന്ദാപരമായ പേര് മാറ്റാൻ.  ഒന്നുകിൽ നിങ്ങൾക്ക് അതെങ്ങനെ  മാറ്റാൻ വേണ്ടി ഒരു നിർദേശം സമർപ്പിക്കാമായിരുന്നു അത് നിങ്ങളുടെ നേതൃത്വത്തെ കൂടുതൽ ശക്തികരിക്കുമായിരുന്നു.  അമേരിക്കയിലെ പുരുഷന്മാരേക്കാളും ഒരുപടി മുന്നിൽ നില്ക്കുന്ന സാഹിത്യകാരികൾ പോലും നിശബ്ദമായി നിന്ന് കിട്ടിയ അവാർഡുകൾ വാങ്ങി പോയതല്ലാതെ പുരുഷമേധാവിത്വത്തിന്റെ തരം താണ 'പെണ്‍ എഴുത്ത്' എന്ന പ്രയോഗത്തിനെതിരെ ശബ്ദം ഉയർത്തിയില്ല എന്നത് ഖേദകരം തന്നെ. അമേരിക്കയിലെ  സാഹിത്യകാരന്മാരും സാഹിത്യകാരികളും മറ്റുള്ള ദേശത്തെക്കാളും ആന്തരീകമായ സ്വാതന്ത്യം അനുഭവിക്കുന്നവരാണ്. പക്ഷെ അവരുടെ എഴുത്തുകളിലോ നിലപാടുകളിലോ ആ സ്വാതന്ത്യം നിഴലിച്ചു കാണുന്നില്ല.  ഒരു പക്ഷെ ഇതിൽ നിന്ന് വ്യതിസ്ഥമായ ഒരു ശബ്ദമാണ് രതീദേവിയിൽ നിന്ന് ഇടയ്ക്കിടെ മുഴങ്ങി കൊണ്ടിരിക്കുന്നത്.  അത് കുറച്ചു കൂടി വ്യക്തമായ രീതിയിൽ പുറത്തു വന്നാൽ മറ്റുള്ള സ്ത്രീകൾക്കും ആവേശം പകരും.  എന്നും എന്നും കേട്ടുകൊണ്ടിരിക്കുന്ന ചില സാഹിത്യകാരന്മാരാൽ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്ന  അമേരിക്കൻ മലയാള സാഹിത്യം കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട്‌ ജനങ്ങളിലെക്ക് ഇറങ്ങി ചെല്ലാൻ കഴിവുള്ള സാഹത്യപ്രിതിഭകളിലേക്ക് ലിംഗഭേദം ഇല്ലാതെ കയ്യ്മാറ്റം ചെയ്യപ്പെടണം.  അല്ലെങ്കിൽ ഹെന്റിക് ഇബ്സന്റെ രാജശില്പ്പിയിലെ വൃദ്ധനായ ശില്പ്പിയെപ്പോലെ, എന്നും ഉയരം കൂടിയ പ്രതിമയിൽ മാല ഇട്ട് തന്റെ ആധിപത്യം നില നിറുത്താം എന്ന് വിചാരിച്ചാൽ ഒടുവിൽ ഇന്നത്തെ പല വൃദ്ധന്മാരായ സാഹിത്യകാരന്മാരും കാലു തെറ്റി നിലം പരിശാകും 
നാരദർ 2015-09-30 12:50:27
വിദ്യാധരൻ ഇതൊന്ന് കലക്കി ഇതിൽ നിന്ന് തൈരുണ്ടാക്കുന്ന മട്ടുണ്ട് കണ്ടിട്ട് 
വായനക്കാരൻ 2015-09-30 14:57:05
വാസുദേവ് സൌകര്യപൂർവ്വം നേതൃസ്ഥാനങ്ങൾ സ്ത്രീകളുമായി പങ്കുവെക്കാത്തതിനെക്കുറിച്ചുള്ള എന്റെ കമന്റിന്റെ ആദ്യപകുതിമാത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നു. വിട്ടുകളഞ്ഞ ഭാഗം ഇങ്ങനെയായിരുന്നു: തലപ്പത്തുള്ള ആണുങ്ങൾ പേരിനും മാത്രം ഒരു ചെറിയ പദവിയോ ഒരു ‘വിമൻസ് ഫോറമോ‘ എല്ലിൻ കഷ്ണം പോലെ പെണ്ണുങ്ങൾക്ക് എറിഞ്ഞു കൊടുക്കും’.  

പറയൂ, അമേരിക്കയിലെ ഏതു സാഹിത്യ സംഘടന, വിചാരവേദി ഉൾപ്പെടെ, ഏതുകാലത്ത് സ്ത്രീകളുമായി നേതൃത്വം പങ്കുവെച്ചിട്ടുണ്ട്?
New York എഴുത്തുകാരി 2015-10-01 08:40:10
There is not much sense in blaming Sri. Vasudev. When പെണ്ണ് എഴുത്ത് ഫോറം  was hosted by Lana, many learned men  advised women writers to boycott it. I too was against it. But the women writers ignored me and eliminated me and went ahead and went to Lana meeting.
Don't blame men for women's  slavery. 
Hawkeye 2015-10-01 09:44:13
പാവാട ഇട്ട് വന്നു എഴുത്തുകാരിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല  വായനക്കാർ.  പിന്നെ ന്യുയോർക്ക് ആയതുകൊണ്ട് അവിടെ ഇതുപോലെ ഒത്തിരി ഉണ്ടല്ലോ
വിദ്യാധരൻ 2015-10-01 12:31:54
തെറ്റ് തെറ്റാണ് അത് വാസുദേവായാലും M.T. വാസുദേവൻ  ആയാലും.  മലയാള സാഹിത്യം പേരും പെരുമയ്ക്കും വേണ്ടിയുള്ളതല്ല.  പഴയ ചില കീഴ്വഴക്കങ്ങളിൽ സാഹിത്യത്തെ മോചിപ്പിച്ചു പുതിയ തലമുറകളെ ഉൾക്കൊണ്ട് പുതിയയുഗത്തിലേക്ക് കൈ പിടിച്ചു നടത്തവണ്ടർ വന്ന കയ്പിഴ സമ്മതിക്കാതെ അതിനെ ന്യായികരിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. അതു സാഹിത്യ വൃത്തിയുടെ ഉദ്ദേശ്യത്തിൽ നിന്ന് വഴിതെറ്റിപോകുകയാണ്. അതിനെയാണ് ന്യുയോർക്ക് എഴുത്തുകാരി അവരുടെ അഭിപ്രായത്തിലൂടെ സാധൂകരിക്കാൻ ശ്രമിക്കുന്നത്. പെണ്ണായാലും ആണായാലും അവർക്ക് ഉൾക്കാഴ്ചയില്ലാതെ ബാഹ്യമായ കണ്ണ് മഞ്ഞളിച്ചുപോയാൽ മനുഷ്യരാശിക്ക് ശാപം എന്നല്ലാതെ എന്ത് പറയാൻ.

Vayanakkaran 2015-10-01 13:14:05
Vasudev is telling the truth. There are no differnce between Anezhthu or penazhthu (Men writing or female writing). If there 10 male writers there are only 3 female writers, that percentage difference is only there. If the lady come forward to lead any lityerary organization as president or secretary they are most welcome {lease do not make much hue and cry and fuss over it. Here in literary world ladies as much much favoured. Even if they are few, they get much importance and prominence. Their work will appear in top of the publication and remain there for time flashing with colorful photos. Under their work you also will see much appreciation or congratulation remarks. Just observe my dear friends from all genders and find the truths in real way without beating the bush around. Whether men or women the truth must prevail. Congratulaion to all the writers regardless gender. All down trodden writers must be considerd. The quality of the work should be considerd. This is just remarks. please do not give much attention to spelling or sentence structure. You can correct and read yourself.
andrew 2015-10-01 18:12:22
A humble request / suggestion to the Hon. Editor
In addition to comments can you add a LIKE / DISLIKE  option to the comments and articles.
This may give you a feed back how the readers respond to your publications.
andrew 2015-10-01 18:22:40
With an eye witness experience i can state that Neither "Vicharavedi  nor Sargavedi  failed to help or promote female writers. Lana - i have no comments.
 Also consider the % of female writers to male writers. If more and more women come up to the the lime light, both Vicharavedi and Sargavedi will support them and promote them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക