Image

കേരള അസോസിയേഷന്‌ ഓഫ്‌ ഡാളസിന്റെ ക്രിസ്‌മസ്‌-നവവത്സര ആഘോഷം ശ്രദ്ധേയമായി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 January, 2012
കേരള അസോസിയേഷന്‌ ഓഫ്‌ ഡാളസിന്റെ ക്രിസ്‌മസ്‌-നവവത്സര ആഘോഷം ശ്രദ്ധേയമായി
ഡാളസ്‌: ഗാര്‍ലാന്‍ഡ്‌ സെന്റ്‌ തോമസ്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ ജനുവരി എഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം നടന്ന കേരള അസ്സോസിയേഷന്‍ ഓഫ്‌ ഡാളസിന്റെ ക്രിസ്‌മസ്‌- നവവല്‍സരാഘോഷങ്ങള്‍ വര്‍ണാഭമായ വിവധ പരിപാടികളോടെ ശ്രദ്ധേയമായി. കേരള അസോസിയേഷന്റെ 2012- 14 വര്‍ഷങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപെട്ട പുതിയ ഭാരവാഹികള്‍ ആഘോഷങ്ങല്‍ക്കിടെ നടന്ന ചടങ്ങില്‍ ഔദ്യോദികമായി സ്ഥാനമേറ്റു. ഡാളസിലെയും ഫോര്‍ട്ട്‌വര്‍ത്തിലെയും നിരവധി മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

യേശുവിന്റെ ജനനം ആസ്‌പദമാക്കിയുള്ള ലഘു നാടകം, റാന്തലും നക്ഷത്രങ്ങളുമേന്തി കരോള്‍സംഘത്തിനൊപ്പമെത്തിയ സാന്താക്ലോസിനെ സ്‌റ്റേജിലേക്ക്‌ എതിരേറ്റ ശേഷം
നടന്ന ക്രിസ്‌മസ്‌ കരോള്‍, ക്രിസ്‌മസ്‌ ഡിന്നര്‍, ഗാനമേള, വിവധ നൃത്ത സ്‌കൂളുകളിലെ കുട്ടികള്‍ കാഴ്‌ച വെച്ച നൃത്തങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി.

പ്രസിഡന്റ്‌ മാത്യു കോശി ചടങ്ങില്‍ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ ഗ്ലോബ്‌ റേഞ്ച്‌ കോര്‍പ്പ്രറേന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബ്രോഡി ക്രിസ്‌മസ്‌ ന്യൂഇയര്‍ സന്ദേശം നല്‍കി.

ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ മെട്രോപ്ലെക്‌സില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ചെറിയാന്‍ ചൂരനാടാണ്‌ അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റ്‌. ചടങ്ങില്‍ അദേഹം സദസ്സിനെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ബാബു ചക്കാലമണ്ണില്‍ (സെക്രട്ടറി), സൈമണ്‍ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), സുധീര്‍(ജോസെക്രട്ടറി), ടോമി നെല്ലുവേലില്‍(ട്രഷറര്‍), ജോജി ജോര്‍ജ്‌(ജോ.ട്രഷറര്‍), ജോയ്‌ ആന്റണി(ആര്‍ട്ട്‌സ്‌), ഷിബു ജോണ്‍(സ്‌പോര്‍ട്ട്‌സ്‌ ), മാത്യൂ നൈനാന്‍ (പിക്‌നിക്‌) ബിന്ദു അനി (എഡ്യൂക്കേഷന്‍), പി.പി. സൈമണ്‍(ലൈബ്രററി), കോശി വൈദ്യര്‍ (പബ്‌ളിക്കേഷന്‍), റോയ്‌ കൊടുവത്ത്‌ (മെമ്പര്‍ഷിപ്പ്‌), ആന്‍സി ജോസഫ്‌(സോഷ്യല്‍), യുജിനൊ കണ്‌ടത്ത്‌ (യൂത്ത്‌), ജോര്‍ജ്‌ ജോസഫ്‌ വിലങ്ങോലില്‍ (ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി) എന്നിവരാണ്‌ തിരഞ്ഞെടുക്കപ്പെട്ട മറ്റുഭാരവാഹികള്‍. തിരങ്ങേടുപ്പുകളുടെ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച അലക്‌സ്‌ മാത്യു ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി.

ഹൂസ്റ്റണില്‍ വച്ച്‌ ഈ വര്‍ഷം നടത്തുന്ന ഫോക്കാന നാഷണല്‍ കണവന്‍ഷന്‍ രജിസ്‌ട്രഷന്റെ ഡാലസിലെ കിക്കോഫ്‌ ചടങ്ങില്‍ വച്ച്‌ നടക്കുകയുണ്‌ടായി. ഡാളസില്‍ നിന്നും കണവന്‍ഷനു പങ്കെടുക്കുന്ന നിരവധി കുടുംബങ്ങള്‍ കണവന്‍ഷനില്‍ പങ്കെടുക്കുവാന്‍ ചടങ്ങില്‍ വച്ച്‌ രജിസ്റ്റര്‍ ചെയ്‌തു. ഫൊക്കാന നേതാക്കന്മാരായ എബ്രഹാം ഈപ്പന്‍ , ചാര്‍ലി പടനിലം, റ്റി.വി വല്‍സന്‌, ചാക്കോ തോമസ്‌ തുടങ്ങിയവര്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിച്ചു, ഡാളസ്‌ റീജിയന്റെ വൈസ്‌പ്രസിഡന്റ്‌ ബോബന്‍ കൊടുവത്ത്‌ ഉത്‌ഘാടനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ കോശി, ലാന മുന്‍ പ്രസിഡന്റ്‌ എബ്രഹാം തെക്കേമുറി, ഐ.വര്‍ഗ്ഗീസ്‌, ഐപ്‌ സക്കറിയ, ബാബു മാത്യൂ എന്നിവര്‍ സംസാരിച്ചു

അസോസിയഷന്‍ അരമില്യന്‍ ഡോളര്‍ ചിലവില്‍ കഴിഞ്ഞിടെ സ്വന്തമായി വാങ്ങിയ കമ്യൂണിറ്റി സെന്റെര്‍ കെട്ടിട സമുച്ചയത്തിന്റെ സാമ്പത്തിക വിവരങ്ങളുടെ കണക്ക്‌ ബില്‍ഡിംഗ്‌ കമ്മറ്റി കണ്‍വീനര്‍ ഐ വര്‍ഗീസ്‌ അവതരിപ്പിക്കുകയുണ്‌ടായി. കഴിഞ്ഞ വര്‌ഷം കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ആര്‍ട്ട്‌ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്യുകയുണ്‌ടായി. ഹരിദാസ്‌ തങ്കപ്പന്‍ ആഘോഷ പരിപാടികളുടെ സമാപനത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ടീനു പുളിക്കല്‍, സ്റ്റാന്‍ലി ജോര്‍ജ്‌ എന്നിവരായിരുന്നു പരിപാടികളുടെ അവതാരകര്‍,
കേരള അസോസിയേഷന്‌ ഓഫ്‌ ഡാളസിന്റെ ക്രിസ്‌മസ്‌-നവവത്സര ആഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക