Image

തിരുവല്ലാ അസോസിയേഷന്‍ അഞ്ചാമത്‌ വാര്‍ഷികം ഡാളസില്‍ ജനു. 14ന്‌

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 January, 2012
തിരുവല്ലാ അസോസിയേഷന്‍ അഞ്ചാമത്‌ വാര്‍ഷികം ഡാളസില്‍ ജനു. 14ന്‌
ഡാളസ്‌: തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാളസിന്റെ 5ാമത്‌ വാര്‍ഷികവും, ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷങ്ങളും ജനുവരി 14 ശനിയാഴ്‌ച വൈകുന്നേരം ആറിന്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും.

പ്രശസ്‌തനായ പ്രാസംഗീകനും, ജനനി മാഗസിന്റെ പത്രാധിപരും, മുന്‍ ഫൊക്കാന പ്രസിഡന്റും കൂടിയായ ജെ.മാത്യൂസ്‌ പ്രസ്‌തുത പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കുന്നതാണ്‌.

പൊതുസമ്മേളനം, ഡാളസിലെ വിവിധ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ , വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവ ഉണ്‌ടായിരിക്കുന്നതാണ്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷം കൊണ്‌ട്‌ നാട്ടിലും, അമേരിക്കയിലുമായി വളരെ പ്രശംസനീയമായ രീതിയില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്‌ട്‌ മറ്റ്‌ ഇതര സംഘടനകള്‍ക്ക്‌ ഒരു മാതൃകയാണ്‌ തിരുവല്ല അസോസിയേഷന്‍. ഡാളസില്‍ ഉള്ള നല്ലവരായ എല്ലാ തിരുവല്ല നിവാസികളെയും, മറ്റ്‌ സുഹൃത്തുക്കളെയും പ്രസ്‌തുത പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ സോണി ജേക്കബ്‌, സെക്രട്ടറി തമ്പി വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. പരിപാടിയിലേക്ക്‌ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

സോണി ജേക്കബ്‌ (4697673434 ) , തമ്പി വര്‍ഗീസ്‌ ( 2142351774 ), മാത്യൂ സാമുവല്‍ ( 9728907025 ) എന്നിവരുമായി കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.
തിരുവല്ലാ അസോസിയേഷന്‍ അഞ്ചാമത്‌ വാര്‍ഷികം ഡാളസില്‍ ജനു. 14ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക