Image

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കും

Published on 14 January, 2012
ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കും
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കും. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് പൂര്‍ണ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. സ്‌കൂള്‍ ബസുകളെയും ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക