Image

സ്‌കൂള്‍ കലോത്സവം: ആരോപണ വിധേയരായ വിധികര്‍ത്താക്കളെ ഒഴിവാക്കുമെന്ന് മന്ത്രി

Published on 14 January, 2012
സ്‌കൂള്‍ കലോത്സവം: ആരോപണ വിധേയരായ വിധികര്‍ത്താക്കളെ ഒഴിവാക്കുമെന്ന് മന്ത്രി
തൃശൂര്‍: ആരോപണ വിധേയരായ വിധികര്‍ത്താക്കളെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിധി കര്‍ത്താക്കളെ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്‌ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെയധികം സൂക്ഷ്മപരിശോധന നടത്തിയിട്ടാണ് വിധികര്‍ത്താക്കളെ തീരുമാനിക്കുന്നത്. ഓരോ മേഖലയിലും പഴയ കാലങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള ആളുകളെയാണ് വിധികര്‍ത്താക്കളായി വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക