Image

മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഗണേഷ്‌കുമാര്‍

Published on 14 January, 2012
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഗണേഷ്‌കുമാര്‍
കൊച്ചി: മുഖ്യമന്ത്രി പറഞ്ഞതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. രാജിവയ്ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. രാജിസന്നദ്ധത പ്രകടിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. അത് വേണ്‌ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തതായി ഗണേഷ് ചൂണ്ടിക്കാട്ടി. 

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന ചോദ്യത്തിന് അത് പാര്‍ട്ടി നേതാവിനോട് ചോദിക്കണമെന്നായിരുന്നു ഗണേഷിന്റെ മറുപടി. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. പുറത്താക്കുമ്പോള്‍ അപ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. അച്ഛനും താനുമായുള്ള പ്രശ്‌നം 2001 ല്‍ ആരംഭിച്ചതാണെന്നും ഇപ്പോള്‍ തനിക്ക് അത് ശീലമായെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകരോട് നന്ദി പറയുന്നതായും ഗണേഷ്‌കുമാര്‍ പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഗണേഷ്‌കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക