Image

പാകിസ്താനില്‍ പോലീസ് സ്‌റ്റേഷനില്‍ ചാവേര്‍ ആക്രമണം

Published on 14 January, 2012
പാകിസ്താനില്‍ പോലീസ് സ്‌റ്റേഷനില്‍ ചാവേര്‍ ആക്രമണം
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പോലീസ് സ്‌റ്റേഷന് നേരെ ചാവേര്‍ ആക്രമണം. ബോംബ് ശരീരത്തില്‍ വെച്ച് അക്രമികള്‍ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. 

പാകിസ്താനിനെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഖൈബറിലെ ദേരാ ഇസ്മയില്‍ ഖാനിലാണ് സംഭവം. പോലീസ് വേഷത്തിലാണ് അക്രമികള്‍ സ്‌റ്റേഷനില്‍ കടന്നത്. ജില്ലാ പോലീസ് ആസ്ഥാനത്താണ് സംഭവം. 

ഒന്നിലധികം പേര്‍ ഉണ്ടായിരുന്നുവെന്നും ശക്തമായ വെടിവെപ്പ് നടന്നതായും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമായിട്ടില്ല. ശരീരത്തില്‍ ഗ്രനേഡുമായാണ് സ്‌റ്റേഷനില്‍ പ്രവേശിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക